മുസ്ലിം ലീഗിനെ ചൊടിപ്പിച്ച കെ. സുധാകരന്റെ പട്ടി പരാമർശം എന്ത്?

Last Updated:

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ വച്ച് മാധ്യമപ്രവർത്തരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ സുധാകരൻ നടത്തിയ പരാമർശമാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്

കെ.സുധാകരന്‍
കെ.സുധാകരന്‍
തിരുവനന്തപുരം: സിപിഎം പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കുമെന്ന ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട് കെ സുധാകരൻ നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ ലീഗിനെ ചൊടിപ്പിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം തന്നെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയതോടെ സുധാകരനെ ന്യായീകരിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത്
”എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽകോഡ് സെമിനാറിൽ പ​ങ്കെടുക്കാത്തത് സാഹചര്യം വേറെയായിരുന്നത് കൊണ്ടാണ്. രാജ്യവ്യാപകമായി ഐക്യദാർഢ്യ റാലികൾ സംഘടിപ്പിക്കപ്പെടണം. ‘സ്വഭാവികമായിട്ടും വിളിക്കുകയാണെങ്കിൽ പോകാവുന്നതേയുള്ളൂ. ഞങ്ങളെ വിളിച്ചതായിട്ട് അറിയില്ല. നടക്കാൻ പോകുന്നതല്ലേയുള്ളൂ. ഇതുവരെ ക്ഷണം വന്നിട്ടില്ല. പാർട്ടി കൂടി ആലോചിച്ചിട്ടില്ല. പക്ഷേ പോകാവുന്നതേയുള്ളൂ. ഈ വിഷയത്തിൽ രാജ്യവ്യാപകമായി ചർച്ച നടക്കേണ്ടതുണ്ട്. ലോകത്തെ നടുക്കിയ സംഭവ വികാസങ്ങളാണ് ഉണ്ടായത്. ഓരോ ദിവസവും നമ്മൾ വായിച്ചു കൊണ്ടിരിക്കുന്നത് അതാണ്. അത് ഞാൻ വിശദീകരിക്കേണ്ട കാര്യമില്ല. ഇന്ത്യ എപ്പോഴും വേദന അനുഭവിക്കുന്നവരുടെ കൂടെ നിൽക്കുകയാണ് ഉണ്ടായത്. ആ പാരമ്പര്യത്തെ എല്ലാവരും കാത്തു സൂക്ഷിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാർ നിലപാടിനെ അപലപിക്കുകയാണ്”- ഇ ടി പറഞ്ഞു.
advertisement
കെ സുധാകരൻ പറഞ്ഞത്
സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ‌​ഢ്യ‌​റാ​ലി​യി​ൽ ക്ഷ​ണി​ച്ചാ​ൽ മു​സ്ലിം ​ലീ​ഗ് പ​ങ്കെ​ടു​ക്കു​മെ​ന്ന ഇ ടി മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ പ്രസ്താവനയെ കുറിച്ച് വ്യാഴാഴ്ച പത്തനംതിട്ടയിൽ മാധ്യമപ്രവർത്തരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ. ”യു​ഡി​എ​ഫ് എ​ടു​ത്ത തീ​രു​മാ​നം എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണ്. അ​ത് അ​വി​ടെ​ത്ത​ന്നെ​യു​ണ്ട്. ഇ​പ്പോ​ഴ​ത്തെ പ്ര​തി​ക​ര​ണം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. അ​തേ​ക്കു​റി​ച്ച് വ​സ്തു​നി​ഷ്ഠ​മാ​യി പ​ഠി​ച്ച് പ്ര​തി​ക​രി​ക്കാം. വ​രു​ന്ന ജ​ന്മം പ​ട്ടി ആ​ണെ​ങ്കി​ൽ ഇ​പ്പോ​ഴേ കു​ര​യ്ക്ക​ണ​മോ​”- സുധാകരൻ ചോ​ദി​ച്ചു.
advertisement
പിഎംഎ സലാം പറഞ്ഞത്
”എല്ലാവരും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഇത് പലതവണ പറഞ്ഞതാണ്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അത് പറഞ്ഞതെന്ന് അറിയില്ല. കോൺഗ്രസിന്റെയും യുഡിഎഫിന്റെ നേതൃത്വം അത് പരിശോധിക്കണം. പലസ്തീൻ വിഷയം ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്നമല്ല, മനുഷ്യാവകാശ പ്രശ്നമാണെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ല. ഇ ടി ഞങ്ങളുടെ മുതിർന്ന നേതാവാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ കൂടിയാലോചിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തത്. പാർട്ടിയുടെ പൊതു അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. ഒന്നുകൂടി കൂടിയിരുന്ന് ഔദ്യോഗിക തീരുമാനമാക്കി ഉടൻ വരും”.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്ലിം ലീഗിനെ ചൊടിപ്പിച്ച കെ. സുധാകരന്റെ പട്ടി പരാമർശം എന്ത്?
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement