സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കേണ്ടെന്ന് മുസ്ലീംലീഗ് തീരുമാനം
- Published by:Naseeba TC
- news18-malayalam
Last Updated:
കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിയിൽ ലീഗ് പങ്കെടുത്താൽ ഭിന്നിപ്പിന്റെ സ്വരം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഡ്യ പരിപാടിയിൽ ലീഗ് പങ്കെടുക്കില്ല. കോൺഗ്രസ് സമ്മർദ്ദത്തിനൊടുവിൽ കോഴിക്കോട് നടന്ന നേതൃയോഗത്തിലാണ് തീരുമാനം. സിപിഎമ്മിന്റെ ക്ഷണത്തിൽ നന്ദിയുണ്ടെന്നും യുഡിഎഫ് കക്ഷിയെന്ന നിലയിൽ സാങ്കേതികമായി പങ്കെടുക്കാനാവില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിയിൽ ലീഗ് പങ്കെടുത്താൽ ഭിന്നിപ്പിന്റെ സ്വരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീന്‍ വിഷയത്തില്‍ ലീഗിന് വ്യക്തമായ നിലപാടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പലസ്തീന്‍ വിഷയത്തില്‍ മുൻ കോണ്‍ഗ്രസ് സര്‍ക്കാരുകളെടുത്ത നിലപാടിലേക്ക് മടങ്ങിവരണം. കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ രാജ്യം ഇടപെടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കേരളത്തില്‍ കളശ്ശേരി വിഷയത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്നതു പോലെ പലസ്തീന്‍ വിഷയത്തിലും ഒരു നിലപാട് സര്‍ക്കാരിന് ആലോചിക്കാവുന്നതാണ്. പരിപാടിയിൽ ലീഗിനെ ക്ഷണിച്ചതില്‍ നന്ദിയുണ്ട്. അതില്‍ മതസംഘടനകളൊക്കെ പങ്കെടുക്കുന്നുണ്ട്. പരിപാടി നന്നായി നടത്തട്ടെ. എല്ലാവരും കൂടുതല്‍ ശക്തിയും പിന്തുണയും സംഭരിച്ചുകൊണ്ട് പലസ്തീനൊപ്പം നില്‍ക്കുന്നത് ലീഗിനും സന്തോഷമാണ്.
advertisement
ചെറുതും വലുതുമായ എല്ലാ പാര്‍ട്ടികളും പലസ്തീന്‍കാര്‍ക്ക് പിന്തുണ നല്‍കണമെന്നും എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കലർത്തണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലീം ലീഗിന്റെ മറുപടി യുഡിഎഫിന്റെ ശക്തി തെളിയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നു. മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല. കോൺഗ്രസും ലീഗും ജ്യേഷ്ഠാനുജന്മാർ തമ്മിലുള്ള ബന്ധമാണ്.സിപിഎം ലീഗിന്റെ പുറകെ നടക്കുകയാണ്. ഇടതുമുന്നണിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടെന്നും പലസ്തീൻ വിഷയത്തെ തരികിട രാഷ്ട്രീയത്തിന് ഉപയോഗിച്ചെന്നും വി ഡി സതീശൻ ആരോപിച്ചു.
advertisement
അതേസമയം, സെമിനാറിലെ പങ്കാളിത്തത്തിൽ ലീഗിന് അവരുടെ നിലപാട് പറയാമെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. കോൺഗ്രസ് നിലപാട് തള്ളുകയായിരുന്നു ലീഗ് ചെയ്യേണ്ടിയിരുന്നതെന്നും ഇ പി അഭിപ്രായപ്പെട്ടു. ക്ഷണം ലീഗ് നിരസിച്ചതിൽ യുക്തിയില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും പ്രതികരിച്ചു. സാങ്കേതികമായി പങ്കെടുക്കാൻ കഴിയാത്ത പ്രയാസമാണ് ലീഗ് പറഞ്ഞത്. പരസ്യമായിട്ടുള്ള എല്ലാ തരത്തിലുള്ള ആശംസകളും സിപിഎം പരിപാടിക്ക് ലീഗ് നൽകിയതായും അദ്ദേഹം പറഞ്ഞു.
നവംബര്‍ 11-നാണ് സിപിഎം കോഴിക്കോട്ട് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
November 04, 2023 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കേണ്ടെന്ന് മുസ്ലീംലീഗ് തീരുമാനം