TRENDING:

പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; എംപി സ്ഥാനം രാജിവെക്കും

Last Updated:

നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറത്ത് ലോക്സഭാ തെരഞ്ഞെടുപ്പും വരുന്ന രീതിയിലാവും കുഞ്ഞാലിക്കുട്ടിയുടെ രാജി. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലുക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു. എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കും. മലപ്പുറത്ത് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.
advertisement

Also Read- മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് പരാതി; കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാരനെ പിരിച്ചുവിട്ടു

തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കും. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറത്ത് ലോക്സഭാ തെരഞ്ഞെടുപ്പും വരുന്ന രീതിയിലാവും കുഞ്ഞാലിക്കുട്ടിയുടെ രാജി. എം പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് പാര്‍ട്ടി തീരുമാനമാണെന്നും വ്യക്തികളുടെ അഭിപ്രായമല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

advertisement

Also Read- കോവിഡിന്റെ പുതിയ വകഭേദം: കർണാടകത്തിൽ ജനുവരി രണ്ടുവരെ രാത്രികാല കർഫ്യൂ

വേങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച് എംഎൽഎയായ ശേഷം ആ സ്ഥാനം രാജിവെച്ചാണ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ സംസ്ഥാനത്ത് നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം ലഭിച്ചത് കുഞ്ഞാലിക്കുട്ടിക്കായിരുന്നു.

സിപിഎമ്മിന്റെ വി.പി. സാനുവിനോട് മത്സരിച്ച് 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വര്‍ഷം തികയും മുൻപെയാണ് എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; എംപി സ്ഥാനം രാജിവെക്കും
Open in App
Home
Video
Impact Shorts
Web Stories