HOME /NEWS /Corona / കോവിഡിന്റെ പുതിയ വകഭേദം: കർണാടകത്തിൽ ജനുവരി രണ്ടുവരെ രാത്രികാല കർഫ്യൂ

കോവിഡിന്റെ പുതിയ വകഭേദം: കർണാടകത്തിൽ ജനുവരി രണ്ടുവരെ രാത്രികാല കർഫ്യൂ

ബി എസ് യെദ്യൂരപ്പ

ബി എസ് യെദ്യൂരപ്പ

സംസ്ഥാനത്തേക്ക് വരുന്ന രാജ്യാന്തര യാത്രക്കാരെ കർശനമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകർ പറഞ്ഞു.

  • Share this:

    ബെംഗളൂരു: ബ്രിട്ടനിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കർണാടകത്തിൽ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യൂ. ജനുവരി രണ്ടുവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

    ''കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.''- മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു.

    Also Read- എൽഇഡ‍ി ബൾബുകൾ കൊറോണ വൈറസിനെ നശിപ്പിക്കുമോ? അതെ എന്ന് ശാസ്ത്രലോകം

    സംസ്ഥാനത്തേക്ക് വരുന്ന രാജ്യാന്തര യാത്രക്കാരെ കർശനമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകർ പറഞ്ഞു. ''ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വ്യാപനം തടയുന്നതിനാണ് രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. സംസ്ഥാനത്തേക്ക് വരുന്ന എല്ലാ രാജ്യാന്തര യാത്രക്കാരെയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്''- ആരോഘ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    ഡിസംബർ 23 മുതൽ ജനുവരി രണ്ട് വരെ പത്ത് മണിക്ക് ശേഷം ആഘോഷപരിപാടികളും ചടങ്ങുകളും സംഘടിപ്പിക്കാൻ പാടില്ല. എല്ലാത്തരം ചടങ്ങുകൾക്കും ഇത് ബാധകമാണ്- മന്ത്രി വ്യക്തമാക്കി. ഡിസംബർ 25ന് ക്രിസ്മസ് ആഘോഷങ്ങൾക്ക് അനുവാദം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

    Also Read- Covid 19 | രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; ആശങ്കയായി കേരളവും മഹാരാഷ്ട്രയും

    കോവിഡ് വ്യാപനം തടയുന്നതിനായി മഹാരാഷ്ട്രയിൽ രണ്ടുദിവസം മുൻപുതന്നെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ജനുവരി അഞ്ചുവരെ രാത്രി 11നും രാവിലെ ആറിനും ഇടയ്ക്കായിരിക്കും കർഫ്യൂ. യൂറോപ്പിൽ നിന്നും മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീൻ മഹാരാഷ്ട്ര നിർബന്ധമാക്കിയിട്ടുണ്ട്.

    പുതിയ ആശങ്കയുടെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഡിസംബർ 31വരെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

    First published:

    Tags: BS Yediyurappa, Covid 19, Curfew, Karnataka