മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് പരാതി; കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാരനെ പിരിച്ചുവിട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
അഗ്നി രക്ഷാ വിഭാഗം അസിസ്റ്റന്റ് മാനേജർ കെ എൽ രമേശനെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്ത് കിയാൽ എംഡി ഉത്തരവിറക്കിയത്.
കണ്ണൂർ: മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കുറ്റത്തിന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനെ പിരിച്ചുവിട്ടു. അഗ്നി രക്ഷാ വിഭാഗം അസിസ്റ്റന്റ് മാനേജർ കെ എൽ രമേശനെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്ത് കിയാൽ എംഡി ഉത്തരവിറക്കിയത്.
പത്മനാഭ ക്ഷേത്രത്തെ സംബന്ധിച്ച് സുപ്രീംകോടതിവിധി വന്ന പശ്ചാത്തലത്തിൽ നടത്തിയ ഫേസ്ബുക്ക് പരാമർശത്തെ തുടർന്നാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ ജീവനക്കാരൻ സ്ഥിരമായ മുഖ്യമന്ത്രിക്കെതിരെ പരാമർശം നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ച് കിയാലിന് പരാതിയും ലഭിച്ചിരുന്നു.
സംഭവത്തിൽ കഴിഞ്ഞ നവംബർ 20ന് രമേഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് നൽകിയ മറുപടി തൃപ്തികരമല്ല എന്ന് ചൂണ്ടി കാണിച്ചാണ് കിയാൽ എംഡി രമേശിനെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ടത്.
advertisement

അതേസമയം കിയാലിലെ ക്രമക്കേടുകൾ ചോദ്യംചെയ്യുകയും സ്വതന്ത്ര തൊഴിലാളി സംഘടന ഉണ്ടാക്കുകയും ചെയ്തതിന്റെ വൈരാഗ്യമാണ് തന്നെ പിരിച്ചുവിടാനുള്ള പ്രധാന കാരണമെന്നാണ് രമേശ് ന്യൂസ് 18 നോട് പറഞ്ഞു.
" കിയാലിലെ ഉദ്യോഗസ്ഥനായ മന്ത്രിയുടെ മകന് മാത്രം ക്രമവിരുദ്ധമായി പ്രമോഷനും ശമ്പള വർദ്ധനവും നൽകുന്നതിനെ ചോദ്യം ചെയ്തിരുന്നു. ഇതാണ് മാനേജ്മെന്റിനെ പ്രധാനമായും പ്രകോപിപ്പിച്ചത്. " -കെ എൽ രമേശ് ആരോപിക്കുന്നു.
advertisement
സ്ഥാപനത്തിൻറെ നിയമാവലികൾ ലംഘിക്കുന്ന ഒരു നടപടിയും സാമൂഹ്യ മാധ്യമക്കളിൽ നടത്തിയ പരാമർശത്തിൽ തൻറെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും രമേശ് വ്യക്തമാക്കി.

സ്ഥാപനം വ്യക്തമായ ഒരു പെരുമാറ്റച്ചട്ടം ജീവനക്കാർക്ക് നൽകിയിട്ടില്ല. എന്നാൽ ഇത് പ്രവർത്തനമാരംഭിച്ച അധികം നാൾ ആകാത്തത്തു കൊണ്ടാണെന്നും ജീവനക്കാർക്കെതിരെ എതിരെ മോശം പെരുമാറ്റത്തിന് നടപടിയെടുക്കാൻ ഒരു തടസ്സവുമില്ല എന്നും കിയാൽ എം ഡി നൽകിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
advertisement
"കാരണം കാണിക്കൽ നോട്ടീസിന് ക്ഷമാപണം നടത്തുന്നതിനു പകരം ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉദ്ധരിച്ച മറുപടി നൽകുകയാണ് ജീവനക്കാരൻ ചെയ്തത്. ഭരണഘടനയെ മറയാക്കി അച്ചടക്കരാഹിത്യം അനുവദിക്കാനാവില്ല, '' എന്നും ഇന്നലെ ഇറക്കിയ പിരിച്ചുവിടാൻ ഉത്തരവിൽ വ്യക്തമാക്കുന്നു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 23, 2020 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് പരാതി; കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാരനെ പിരിച്ചുവിട്ടു