TRENDING:

മുൻ ക്രിക്കറ്റ് താരത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; മകൻ അറസ്റ്റിൽ

Last Updated:

മണക്കാട്ടെ വീടിനുള്ളിൽ കഴിഞ്ഞദിവസമാണ് ജയമോഹന്റെ മൃതദേഹം കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുൻ രഞ്ജി ക്രിക്കറ്റ് താരമായ ജയമോഹൻ തമ്പിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. ഇദ്ദേഹത്തിന്റെ മകൻ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കത്തെതുടർന്ന് ഉള്ള കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
advertisement

ഇന്നലെയാണ് ജയമോഹൻ തമ്പിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മകൻ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.

You may also like:ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]ലക്ഷണങ്ങളില്ലാത്ത രോഗികളിൽ നിന്നുള്ള വൈറസ് വ്യാപനം വളരെ അപൂർവം': WHO‍ [NEWS] ആരാധനാലയങ്ങൾ തുറന്നില്ലെങ്കിൽ ശബരിമല ആവർത്തിക്കാം എന്നതായിരുന്നു അവരുടെ ലക്ഷ്യം [NEWS]

advertisement

മണക്കാട്ടെ വീടിനുള്ളിൽ കഴിഞ്ഞദിവസമാണ് ജയമോഹന്റെ മൃതദേഹം കണ്ടെത്തിയത്. വീടിനു മുകളിൽ വാടകയ്ക്ക് താമസിച്ചിരുന്നവർ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛൻ ഇങ്ങനെ കിടന്നുറങ്ങാറുണ്ടെന്നും അതിനാൽ സംശയം ഒന്നും തോന്നിയില്ലെന്നും ആയിരുന്നു മകൻ അശ്വിൻ പൊലീസിനോട് പറഞ്ഞത്.

അതേസമയം, മദ്യപാനത്തിന് ഇടയിലുണ്ടായ തർക്കത്തനിടെ അശ്വിൻ അച്ഛനെ തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എടിഎം കാർഡിനെ ചൊല്ലിയായിരുന്നു തർക്കം. വീണ് പരിക്കേറ്റ ജയമോഹനെ അശ്വിനായിരുന്നു എടുത്ത് ഹാളിനുള്ളിൽ കിടത്തിയത്. ഫോർട്ട് സി ഐയുടെ നേതൃത്വത്തിലാണ് മകനെയും അയൽവാസിയെയും ചോദ്യം ചെയ്യുന്നത്.

advertisement

SSLC മുതൽ എംഎ വരെ ഫസ്റ്റ് ക്ലാസിൽ പാസായി; ക്രിക്കറ്റിൽ തിളങ്ങിയ ജയമോഹൻ

ആലപ്പുഴ എസ്ഡിവി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ പി ഉണ്ണിക്കൃഷ്ണന്‍ നായരുടെ മകനാണ് ജയമോഹന്‍ തമ്പി. പത്താം ക്ലാസ് മുതൽ എംഎ വരെ പാസായത് ഫസ്റ്റ് ക്ലാസിൽ. മികച്ച ക്രിക്കറ്റ് താരമായിരുന്നു. ക്രിക്കറ്റിൽ മിഡിൽ ഓർഡർ ബാറ്റ്സ്മാനായി തിളങ്ങി. 1982-84 കാലഘട്ടത്തിൽ കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാൻ ആയിരുന്നു. എസ്ബിടി ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. എസ് ബി ടിയിൽ ജനറൽ മാനേജരായാണ് ജോലിയിൽ നിന്ന് വിരമിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുൻ ക്രിക്കറ്റ് താരത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; മകൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories