Covid 19 | 'ലക്ഷണങ്ങളില്ലാത്ത രോഗികളിൽ നിന്നുള്ള വൈറസ് വ്യാപനം വളരെ അപൂർവം': WHO
- Published by:Asha Sulfiker
- news18-malayalam
Last Updated:
രോഗലക്ഷണമില്ലാത്ത ആളുകളിൽ നിന്നുള്ള വൈറസ് വ്യാപന വിഷയത്തിൽ കൃത്യമായ ഉത്തരം നൽകാൻ കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.
ജനീവ: കോവിഡ് രോഗലക്ഷണങ്ങളില്ലാത്ത രോഗികളിൽ നിന്നുള്ള വൈറസ് വ്യാപനത്തിന് സാധ്യതകൾ കുറവാണെന്ന് ലോകാരോഗ്യ സംഘടന. ലക്ഷണങ്ങളില്ലാതെയുള്ള രോഗവ്യാപനം നിയന്ത്രിക്കാൻ പ്രയാസമാകുമെന്ന തരത്തിലുള്ള ആശങ്കകൾ ചില ഗവേഷകർ ഉന്നയിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.
കോവിഡ് ബാധിതരായ കുറച്ചാളുകൾ പ്രത്യേകിച്ച് ആരോഗ്യവാന്മാരായ ചെറുപ്പക്കാർ പ്രത്യേക രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല... രോഗവ്യാപന ഘട്ടത്തിലെ പ്രാഥമിക സൂചനകൾ അനുസരിച്ച് രോഗലക്ഷണമില്ലാത്ത ആളുകളിൽ നിന്നു പോലും വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് അപൂർവമായി മാത്രമെ ഉണ്ടാകാൻ സാധ്യതയുള്ളു എന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ അറിയിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്നും വ്യാപനം ഉണ്ടാകാം എന്നാൽ അത് നിലവിലെ മുഖ്യവ്യാപനം പോലെയാകില്ല എന്നാണ് WHO പറയുന്നത്.
TRENDING:Lock Down Marriage | കേരളത്തിലും അല്ല തമിഴ്നാട്ടിലും അല്ല: അന്തർസംസ്ഥാന പാതയിലൊരു മിന്നുകെട്ട് [NEWS]Chiranjeevi Sarja's Funeral| താരത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി ബന്ധുക്കളും സുഹൃത്തുക്കളും [PHOTO]'ആന സ്ഫോടകവസ്തു കഴിച്ചത് യാദൃച്ഛികമായി'; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇങ്ങനെ [NEWS]
'ഞങ്ങളുടെ പക്കലുള്ള വിവരങ്ങൾ അനുസരിച്ച് രോഗലക്ഷണങ്ങളില്ലാത്ത ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാധ്യത അപൂർവ്വമാണ്.. ' എന്നായിരുന്നു WHO എമർജിംഗ് ഡിസീസ് ആന്‍ഡ് സൂനോസിസ് യൂണിറ്റ് മേധാവി ഡോ.മറിയ വാൻ കെര്‍ഖോവ് അറിയിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി ഐസോലേറ്റ് ചെയ്യാനാണ് സർക്കാരുകൾ ഇപ്പോൾ ശ്രദ്ധിക്കേണ്ടത്. ഇവരുമായി സമ്പർക്കം പുലർത്തിയ ആളുകളെ കണ്ടെത്താനും.. വാൻ കെർഖോവ് പറഞ്ഞു.
advertisement
രോഗലക്ഷണമില്ലാത്ത ആളുകളിൽ നിന്നുള്ള വൈറസ് വ്യാപന വിഷയത്തിൽ കൃത്യമായ ഉത്തരം നൽകാൻ കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.
Location :
First Published :
June 09, 2020 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | 'ലക്ഷണങ്ങളില്ലാത്ത രോഗികളിൽ നിന്നുള്ള വൈറസ് വ്യാപനം വളരെ അപൂർവം': WHO