പ്രസിൽ നിന്നും ഒ.എം.ആറിന്റെ രഹസ്യ ഫയലുകൾ നഷ്ടപ്പെട്ടതായും ബൈൻഡറെ സസ്‌പെൻഡ് ചെയ്തു കഴിഞ്ഞ പതിനൊന്നാം തിയതി അച്ചടിവകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഈ വാർത്ത മാധ്യമം പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു താൻ കത്ത് നൽകിയിരുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സൈബർ ഗുണ്ടകളെ വച്ച് സിപിഎം നടത്തുന്നത് പി.ആർ.ഡിയെ ഉപയോഗിച്ചു മുഖ്യമന്ത്രി ചെയ്യുകയാണ്. അച്ചടി, പിആർ.ഡി.എന്നീ രണ്ട് വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലാണ്. മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ അഴിമതിയും ക്രമക്കേടും നടക്കുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
advertisement
വസ്തുതകളുടെ അടിസ്ഥാനത്തിൽ ചെയ്യുന്ന വാർത്ത സർക്കാരിന് എതിരാണെങ്കിൽ മാധ്യമപ്രവർത്തകരുടെ മേൽ കുതിര കയറുകയും ബഹിഷ്കരിക്കുകയുമാണ് ചെയ്യുന്നത്. മീഡിയ സെൻസർഷിപ്പിലൂടെ അസുഖകരമായ വാർത്തകളെ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
You may also like:രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്‌റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം [NEWS]ആരും കട്ടോണ്ടുപോയതല്ല; നാരായണിയമ്മയുടെ ജിമിക്കി കമ്മൽ തിരികെ കിട്ടി; 20 വർഷത്തിന് ശേഷം [NEWS] കരിപ്പൂർ വഴി സ്വർണവും കുങ്കുമപ്പൂവും സിഗരറ്റും കടത്താൻ ശ്രമം [NEWS]
വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്ലാറ്റ് നിർമാണത്തിൽ സർക്കാരിന് ബന്ധമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞത്. ആദ്യം ചാപ്പയടിക്കേണ്ടത് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളുടെ മേലെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാൻ ശ്രമിക്കുന്ന ചാപ്പയടികളിൽ നിന്നും സർക്കാർ പിന്മാറണമെന്നും സത്യസന്ധമായി മാധ്യമങ്ങൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പു വരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.