Fake and Fact| സർക്കാരിനെതിരായ വാർത്ത 'ഫേക്ക്' എന്ന് മുദ്ര; വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ച് പിആർഡിയുടെ 'മാതൃക'

Last Updated:

സെൻട്രൽ പ്രസിൽ നിന്നു പി.എസ്‌.സി പരീക്ഷയുടെ ഒഎംആർ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകൾ നഷ്ടപ്പെട്ടത് സംബന്ധിച്ചായിരുന്നു വാർത്ത.

തിരുവനന്തപുരം: മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകളെ പിടിക്കാൻ ഇറങ്ങിയ സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിന് സർക്കാർ വിരുദ്ധ വാർത്തകളെല്ലാം 'വ്യാജൻ'. സർക്കാരിനെതിരായ വാർത്തയെ വ്യാജവാർത്തയെന്ന് മുദ്രകുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പബ്ലിക് റിലേഷൻസ് വകുപ്പ് സംഭവം വിവാദമായതോടെ പോസ്റ്റ് മുക്കി. സെൻട്രൽ പ്രസിൽ നിന്നു പി.എസ്‌.സി പരീക്ഷയുടെ ഒഎംആർ ഷീറ്റിലെ രഹസ്യ സ്വഭാവമുള്ള രേഖകൾ നഷ്ടപ്പെട്ടത് സംബന്ധിച്ചായിരുന്നു വാർത്ത.
ആ​ഗസ്റ്റ് 12ന്​ '​മാ​ധ്യ​മം' പ്ര​സി​ദ്ധീ​ക​രി​ച്ച 'സ​ർ​ക്കാ​ർ ​സെ​ൻ​ട്ര​ൽ പ്ര​സി​ൽ​നി​ന്ന്​ ര​ഹ​സ്യ ഫ​യ​ലു​ക​ൾ ന​ഷ്​​ട​പ്പെ​ട്ടു' എ​ന്ന തലക്കെട്ടിൽ  'അനിരു അശോകൻ' എന്ന ലേഖകന്റെ വാ​ർ​ത്ത​യാ​ണ്​ വ്യാ​ജ വാ​ർ​ത്ത​യാ​യി മു​ദ്ര​യ​ടി​ച്ച​ത്. വ​കു​പ്പ്​ അ​ധി​കാ​രി​ക​ളു​ടെ വി​യോ​ജ​ന​ക്കു​റി​പ്പി​ന്റെ മ​റ​വി​ൽ​ യ​ഥാ​ർത്ഥ വ​സ്​​തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ്​ 'ഫേ​ക്ക്​ ന്യൂ​സ്​' എ​ന്ന്​ മു​ദ്ര​കു​ത്തി മു​ഖ്യ​മ​ന്ത്രി​ക്ക്​ കീ​ഴി​ലെ ​വി​വ​ര പൊ​തു​ജ​ന സ​മ്പ​ർ​ക്ക വ​കു​പ്പ്​ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്.
ഇതു വ്യാജവാർത്തയാണെന്ന് ഇന്നലെ പിആർഡി ഫാക്ട് ചെക് വിഭാഗം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പിന്നാലെ ലേഖകൻ പിആർഡിയിൽ ബന്ധപ്പെട്ടപ്പോൾ അച്ചടി വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടതനുസരിച്ച് പോസ്റ്റ് ഇടുകയായിരുന്നെന്നാണ് ലഭിച്ച വിശദീകരണം. ഇതു സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് പിആർഡി പോസ്റ്റ് പിൻവലിച്ച് തടിയൂരിയത്. ഇതിനിടെ വാർത്ത ശരിവച്ചുകൊണ്ട് പൊലീസ് അച്ചടി വകുപ്പ് ജീവനക്കാരനെതിരെ കേസുമെടുത്തിട്ടുണ്ട്. ഒ​ന്നാം ഗ്രേ​ഡ് ബൈ​ൻ​ഡ​ർ വി.​എ​ൽ. സ​ജി​ക്കെ​തി​രെയാണ് അ​തി​ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള രേ​ഖ​ക​ൾ ന​ശി​പ്പി​ച്ച​തി​നും വി​ശ്വാ​സ​വ​ഞ്ച​ന​ക്കും കന്റോ​ൺ​മെന്റ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.
advertisement
advertisement
സമൂഹ മാധ്യമങ്ങളിലോ അച്ചടി, ദൃശ്യ മാധ്യമങ്ങളിലോ വരുന്ന സുപ്രധാന വിവരങ്ങളെക്കുറിച്ചു സംശയം തോന്നിയാൽ ജനങ്ങൾക്ക് ചൂണ്ടിക്കാട്ടാനാണ് ഫാക്ട് ചെക് വിഭാഗത്തിന് കഴിഞ്ഞ മാസം തുടക്കമിട്ടത്. സ്വർണക്കള്ളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം സംബന്ധിച്ച വാർത്തകളെത്തുടർന്നായിരുന്നു ഫാക്ട് ചെക് വിഭാഗം തുടങ്ങുന്നുവെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജനങ്ങൾ ചൂണ്ടിക്കാട്ടുന്ന വാർത്തകൾ ശരിയാണോ എന്ന് അന്വേഷിച്ചു കണ്ടെത്തേണ്ട ഫാക്ട് ചെക് വിഭാഗം, വാർത്തകൾ സർക്കാരിനെതിരെങ്കിൽ വ്യാജമാണെന്ന് വിലയിരുത്തുന്നുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Fake and Fact| സർക്കാരിനെതിരായ വാർത്ത 'ഫേക്ക്' എന്ന് മുദ്ര; വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ച് പിആർഡിയുടെ 'മാതൃക'
Next Article
advertisement
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
  • കണ്ണൂരിൽ ബോധവത്കരണ നാടകത്തിനിടെ നടന് യഥാർത്ഥ തെരുവുനായയുടെ കടിയേറ്റു.

  • നാടകത്തിൽ നായയുടെ കടിയേൽക്കുന്ന രംഗം അവതരിപ്പിക്കുന്നതിനിടെയാണ് യഥാർത്ഥ നായ കടിച്ചത്.

  • നടൻ പി രാധാകൃഷ്ണന്‍റെ ഏഴാമത്തെ വേദിയിലായിരുന്നു ഈ സംഭവം, കാലിനാണ് നായയുടെ കടിയേറ്റത്.

View All
advertisement