അഴിമതിയെ എതിര്‍ത്തതിനാല്‍ ഭരണഘടനാ സ്ഥാപനമായ സിഎജിയെ തകര്‍ക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. നിയമസഭയെ ദുരുപയോഗം ചെയ്ത് സിഎജിക്കെതിരെ പ്രമേയം വരെ കൊണ്ടുവന്നിരിക്കുകയാണവര്‍. ഭരണഘടനയെയും ജനാധിപത്യത്തെയും കമ്യൂണിസ്റ്റുകാര്‍ എങ്ങനെയാണ് നോക്കികാണുന്നതെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Also Read 'കോവിഡ് കണക്കുകളിൽ കളളത്തരം കാണിച്ചു; അവാർഡുകൾ തിരിച്ചു നൽകാൻ ആരോഗ്യമന്ത്രി തയാറാകണം'; ബെന്നി ബെഹനാൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം കോവിഡിനെ തോല്‍പ്പിച്ചപ്പോള്‍ കേരളം കോവിഡിന് ദയനീയമായി കീഴടങ്ങി. പിണറായി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം എന്നത് വെറും പിആര്‍ പ്രചരണം മാത്രമായിരുന്നു. രാജ്യത്തെ കോവിഡ് രോഗികളുടെ പകുതിയിലേറെ കേരളത്തിലാണ്. ആരോഗ്യവകുപ്പും സര്‍ക്കാരും വന്‍പരാജയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
advertisement
കേരളത്തിൽ സിപിഎമ്മിനെ നേരിടാന്‍ ശേഷിയുള്ള ഏക പാര്‍ട്ടിയായി കേരളത്തില്‍ ബിജെപി മാറി. ഇതാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
