'കോവിഡ് കണക്കുകളിൽ കളളത്തരം കാണിച്ചു; അവാർഡുകൾ തിരിച്ചു നൽകാൻ ആരോഗ്യമന്ത്രി തയാറാകണം'; ബെന്നി ബെഹനാൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"കൊറോണ നിയന്ത്രിക്കാനല്ല പി.ആർ. വർക്കിനാണ് സർക്കാർ ശ്രമിച്ചത്. കളിയുടെ കമന്റേറ്റർമാരെപ്പോലെ കോവിഡിന്റെ കമന്ററി പറയുകയായിരുന്നു മുഖ്യമന്ത്രി."
കൊച്ചി: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എം.പി. ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിച്ച സ്ഥലമായി കേരളം മാറി. കോവിഡ് കണക്കുകളിലും ടെസ്റ്റുകളിലും സർക്കാർ കള്ളത്തരം കാട്ടിയതാണ് ഈ അവസ്ഥയിക്കു കാരണം. രാഷ്ട്രീയ പ്രചാരണത്തിനായി സർക്കാർ കോവിഡിനെ മറയാക്കി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ അവാർഡുകൾ തിരിച്ചു നല്‍കി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ഒരു മഹാമാരിയെ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി ഉപയോഗിച്ച ലോകത്തിലെ ഏക പ്രദേശം ഈ കേരളമാണ്. ആരെങ്കിലും മഹാമാരിയെ രാഷ്ട്രീയ പ്രചാരണത്തിനുപയോഗിക്കുമോ?. ഇതിന്റെ പേരിൽ എത്ര അവാർഡ് വാങ്ങാൻ പോയി. എന്തായിരുന്നു ടീച്ചറെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത്. എന്താ മുഖ്യമന്ത്രി അവകാശപ്പെട്ടുകൊണ്ടിരുന്നത്"– ബെന്നി ബഹനാൻ ചോദിച്ചു.
Also Read കൊല്ലത്ത് ആശുപത്രിയിൽ നഴ്സ് കുഴഞ്ഞുവീണ് മരിച്ചു; മരണം കോവിഡ് വാക്സിൻ സ്വീകരിച്ച് ഒരു ദിവസത്തിനു ശേഷം
"രാഷ്ട്രീയ നേട്ടത്തിനായി മഹാമാരിയെ ഉപയോഗിച്ച സർക്കാരാണ് സംസ്ഥാനത്തേത്. കളളക്കണക്കുകളാണ് പുറത്തുവിട്ടത്. ടെസ്റ്റുകളുടെ കണക്കിലും മരിച്ചവരുടെ കണക്കിലും കള്ളങ്ങൾ പ്രചരിപ്പിച്ചു. ടെസ്റ്റിൽ കൃത്രിമം നടത്തി. 90 ലക്ഷം ടെസ്റ്റുകൾ മാത്രമാണ് കേരളത്തിൽ നടത്തിയത്. മറ്റ് സംസ്ഥാനത്തിൽ രണ്ട് കോടിയിലധികം ടെസ്റ്റുകൾ നടത്തി. കൊറോണ നിയന്ത്രിക്കാനല്ല പി.ആർ. വർക്കിനാണ് സർക്കാർ ശ്രമിച്ചത്."
advertisement
"കളിയുടെ കമന്റേറ്റർമാരെപ്പോലെ കോവിഡിന്റെ കമന്ററി പറയുകയായിരുന്നു മുഖ്യമന്ത്രി. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വ്യാപിച്ച സ്ഥലമായി കേരളം മാറി. എന്നിട്ടും അതിനെ ചെറുക്കാനായി ഒന്നും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും മന്ത്രിയും ഇതിന്റെ പേരിൽ കിട്ടിയ അവാർഡുകൾ തിരിച്ച് കൊടുക്കണം"- ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
Location :
First Published :
January 29, 2021 6:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
'കോവിഡ് കണക്കുകളിൽ കളളത്തരം കാണിച്ചു; അവാർഡുകൾ തിരിച്ചു നൽകാൻ ആരോഗ്യമന്ത്രി തയാറാകണം'; ബെന്നി ബെഹനാൻ


