'കേരളം സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് പിണറായി കരുതരുത്; ഭരണഘടനയോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ വെറുപ്പാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്': സുരേന്ദ്രൻ

Last Updated:

കേന്ദ്ര ഏജൻസികൾക്കെതിരേ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിലപാടുകൾ പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി. എം.എൽ.എ. ഒ. രാജഗോപാലും ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു

തിരുവന്തപുരം: സി.എ.ജി. റിപ്പോർട്ടിൽ സർക്കാരിനെതിരായ ഭാഗം തള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
വിചിത്രമായ നടപടിയിലൂടെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുകയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട ദിവസങ്ങളിലൊന്നാണിത്. ഫെഡറൽ വ്യവസ്ഥയെ നോക്കുകുത്തിയാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്.
കിഫ്ബി വായ്‌പയുടെ പേരിൽ സംസ്ഥാന സർക്കാർ ഫെഡറൽ വ്യവസ്ഥ ലംഘിച്ചത് ഭരണഘടനാ സ്ഥാപനമായ സി.എ.ജി. ചൂണ്ടിക്കാണിച്ചതാണ് ഇടതുസർക്കാരിൻ്റെ വെപ്രാളത്തിന് കാരണമെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. എന്നാൽ ഏത് ചട്ടത്തിൻ്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാവിരുദ്ധ പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചതെന്ന് ജനങ്ങൾക്കറിയണമെന്ന് സുരേന്ദ്രൻ പറഞ്ഞു.
advertisement
കേരളമെന്നത് സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് പിണറായി കരുതരുത്. തൻ്റെ അധികാരപരിധിക്കപ്പുറത്തുള്ള കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഇന്ത്യൻ ഭരണഘടനയോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ വെറുപ്പാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തെ പരിഹസിക്കുന്ന ഇടതുസർക്കാരിൻ്റെ നയത്തിനെതിരെ ബി.ജെ.പി. ശക്തമായി പ്രതിഷേധിക്കും. അഴിമതി സംരക്ഷിക്കാൻ വേണ്ടി നിയമസഭയെ ദുരുപയോഗം ചെയ്യുന്ന മറ്റൊരു സർക്കാരും രാജ്യത്ത് ഉണ്ടായിട്ടില്ല. സി.എ.ജിയെ തകർക്കാനുള്ള പിണറായിയുടെ പൂതി നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര ഏജൻസികൾക്കെതിരേ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിലപാടുകൾ പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി. എം.എൽ.എ. ഒ. രാജഗോപാലും ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
advertisement
സി.എ.ജി. റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ ചർച്ചയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പ്രമേയത്തെ ശക്തമായി എതിർക്കുന്നതായി ഒ. രാജഗോപാൽ പറഞ്ഞു. തങ്ങളുടെ ചെയ്തികൾക്ക് എതിരെ നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ശത്രുക്കളായി കാണുന്നത് ഒരു സർക്കാരിനും ഭൂഷണമല്ലെന്നായിരുന്നു ഒ രാജഗോപാലിൻ്റെ നിലപാട്.
നേരത്തെ കർഷക സമരത്തിന് അനുകൂലമായി നിയമസഭ പ്രമേയം പാസാക്കിയപ്പോൾ ഒ. രാജഗോപാൽ സ്വീകരിച്ച നിലപാട് ബി.ജെ.പിയിൽ ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം തൻ്റെ പാർട്ടി നിലപാട് തന്നെയാണ് നിയമസഭയിൽ ഉയർത്തിയത്. അതിന് പിന്നാലെയാണ് കെ. സുരേന്ദ്രൻ്റെ പ്രസ്താവനയും പുറത്ത് വന്നിരിക്കുന്നത്
advertisement
കിഫ്ബിയെക്കുറിച്ച് ഗുരുതരമായ പരാമർശങ്ങളായിരുന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. കിഫ്ബിയിലൂടെ മസാലബോണ്ട് ഇറക്കി വിദേശത്തുനിന്ന് പണം സമാഹരിച്ചത് ചട്ടവിരുദ്ധമാണെന്ന് സി.ആൻഡ്.എ.ജി. ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കേരളം വിദേശ വായ്പ എടുത്തത്. മസാലബോണ്ടിന് എൻ.ഒ.സി. നൽകിയ റിസർവ് ബാങ്കിന്റെ തീരുമാനത്തിലും സംശയം പ്രകടിപ്പിച്ചിരുന്നു.
ഇത്തരത്തിൽ ഗുരുതര പരാമർശം ഉള്ള സി.ആൻഡ്.എ.ജിയുടെ ഈ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ഈ റിപ്പോർട്ട് ചോർന്നതുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണ, പ്രത്യാരോപണങ്ങളാണ് ഉണ്ടായത്. കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ ചട്ടുകമായി സി.ആൻഡ്.എ.ജി. മാറാൻ പാടില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിൻ്റെ നിലപാട്. ഇതിന് എതിരെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളം സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് പിണറായി കരുതരുത്; ഭരണഘടനയോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ വെറുപ്പാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്': സുരേന്ദ്രൻ
Next Article
advertisement
കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ
കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ
  • പാസ്റ്റർ അടക്കം മൂന്നു പേരെ സുദർശനെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം മുറിച്ച കേസിൽ കസ്റ്റഡിയിൽ എടുത്തു.

  • സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി, മൂന്നു പേരെയും കൊടുങ്ങല്ലൂരിൽ പിടികൂടി.

  • സുദർശനെ മർദിച്ച ശേഷം അഗതിമന്ദിരത്തിലെ അധികൃതർ കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ചുവെന്ന് പൊലീസ് പറയുന്നു.

View All
advertisement