ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജനനത്തീയതി. ആദ്യമായി മുഖ്യമന്ത്രിയാ 2016 മെയ് 25ന് തലേദിവസമാണ് പിണറായി വിജയൻ തന്റെ യഥാർത്ഥ ജനനത്തീയതി മെയ് 24 ആണ് എന്ന് മാധ്യമപ്രവർത്തകർക്കു മുമ്പിൽ വെളിപ്പെടുത്തുന്നത്.
'പോപ്പ് മൊബൈൽ': ഫ്രാൻസിസ് മാർപാപ്പയ്ക്കായി പരിസ്ഥിതി സൗഹൃദ വൈദ്യുത കാർ ഒരുങ്ങുന്നു
1945 മെയ് 24ന് ആയിരുന്നു മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി പിണറായി വിജയന്റെ ജനനം. കോരൻ - കല്യാണി ദമ്പതികളുടെ രണ്ടു മക്കൾ ഒഴികെ 11 കുട്ടികളും ബാല്യത്തിൽ തന്നെ മരിച്ചിരുന്നു. അതിനു ശേഷമാണ് പതിനാലാമനായി വിജയന്റെ ജനനം.
advertisement
ഇടത്തരം കർഷക കുടുംബമായിരുന്നെങ്കിലും പിതാവിന്റെ മരണത്തോടെ സാമ്പത്തിക സ്ഥിതി മോശമായി. ബീഡിത്തൊഴിലിന് പറഞ്ഞയയ്ക്കാൻ അമ്മ ശ്രമിച്ചു. എന്നാൽ, അധ്യാപകനായ ഗോവിന്ദൻ മാഷിന്റെ നിർബന്ധത്തിനു വഴങ്ങി വിജയൻ തന്റെ പഠനം തുടർന്നു.
Bigg Boss | 'ബിഗ് ബോസ്' ആകാൻ ഇനി മോഹൻലാൽ ഇല്ല? ഇനിയെത്തുന്നത് ഈ രണ്ടു പേരിൽ ഒരാളെന്ന് സൂചന
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. 1970ൽ ഇരുപത്തിയഞ്ചാം വയസിൽ കൂത്തുപറമ്പിൽ നിന്ന് നിയമസഭയിലേക്ക്. അതിനു ശേഷം കേരളം അറിയുന്ന പിണറായി വിജയനിലേക്കുള്ള വളർച്ച ആയിരുന്നു.
ആദ്യ ടേമില്‍ മുഖ്യമന്ത്രിയായപ്പോഴും പലരും നെറ്റി ചുളിച്ചു. വിഎസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി ഭരണം പിടിച്ചിട്ട് അദ്ദേഹത്തെ തഴഞ്ഞു എന്നായിരുന്നു വിമര്‍ശനം. ഭരണത്തുടക്കവും അത്ര മികച്ചതായിരുന്നില്ല. തുടരെ വിവാദങ്ങള്‍. പിന്നെ പ്രളയവും ഓഖിയും കോവിഡും ഒന്നൊന്നായി ദുരന്തങ്ങള്‍ വേട്ടയാടിയപ്പോള്‍ പിണറായിയിലെ ഭരണകര്‍ത്താവിന്റെ മികവ് കേരളമറിഞ്ഞു.
ആ കരുതലിനെ കേരളം ഇഷ്ടപ്പെട്ടു തുടങ്ങി. ഉറച്ച തീരുമാനങ്ങളും വിമര്‍ശനങ്ങളെ വകവയ്ക്കാതെയുള്ള മുന്നാട്ടു പോക്കും അഹങ്കാരമായി വിശേഷിപ്പിച്ചവര്‍ തന്നെ ആ സ്ഥൈര്യത്തെ വാഴ്ത്തി. ഒടുവില്‍ ചരിത്രം തിരുത്തിക്കുറിച്ച് വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായി പിണറായി ഉയര്‍ന്നു. രാഷ്ട്രീയ ഗ്രാഫ് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ജന്മദിനമാകും ഇന്ന് പിണറായി വിജയന്.