'പോപ്പ് മൊബൈൽ': ഫ്രാൻസിസ് മാർപാപ്പയ്ക്കായി പരിസ്ഥിതി സൗഹൃദ വൈദ്യുത കാർ ഒരുങ്ങുന്നു
Last Updated:
പോപ്പ് ഫ്രാൻസിസ് മെയ് 19ന് ട്വീറ്റ് ചെയ്തു. തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാറിന്റെ ഫ്രെയിം ചെയ്ത ചിത്രങ്ങൾ നോക്കുന്ന പോപ്പിന്റെ ചിത്രം ഹെൻറിക്കും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
മലിനീകരണത്തിന്റെ തോത് വർദ്ധിപ്പിക്കുന്ന ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് എതിരെ എന്നും ശക്തമായി നിലകൊണ്ടിട്ടുള്ള പോപ്പ് ഫ്രാൻസിസിന് പുതിയ വൈദ്യുത വാഹനം ലഭിക്കും. യാത്ര ചെയ്യുമ്പോൾ ജനങ്ങൾക്ക് മാർപാപ്പയെ കാണാൻ കഴിയുന്ന വിധത്തിലായിരിക്കും വാഹനത്തിന്റെ രൂപകൽപ്പന എന്നാണ് അറിയാൻ കഴിയുന്നത്.
ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിസ്കർ എന്ന സ്ഥാപനമാണ് പോപ്പ് മൊബൈൽ എന്ന പേരിൽ അറിയപ്പെടാൻ പോകുന്ന ഈ വൈദ്യുത കാർ നിർമിക്കുന്നത്. റോയിറ്റേഴ്‌സ് പങ്കുവയ്ക്കുന്ന റിപ്പോർട്ട് പ്രകാരം ഈ വാഹനത്തിന് സോളാർ റൂഫ് ആയിരിക്കും ഉണ്ടാവുക. പോരാത്തതിന് കടലിൽ നിന്ന് വീണ്ടെടുത്ത പ്ലാസ്റ്റിക് ബോട്ടിലുകൾ റീസൈക്കിൾ ചെയ്താണ് കാറിന്റെ കാർപെറ്റുകൾ ഉണ്ടാക്കുന്നത്.
advertisement
പൂർണമായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ഓഷ്യൻ സ്പോർട്സ് യൂട്ടിലിറ്റി വാഹനത്തിന് രൂപമാറ്റം വരുത്തിയാണ് പോപ്പിന് വേണ്ടിയുള്ള കാർ കമ്പനി നിർമിക്കുന്നത്. കമ്പനിയുടെ സ്ഥാപകരായ ഹെൻറിക് ഫിസ്കർ, ഡോ. ഗീത ഗുപ്ത ഫിസ്കർ എന്നിവർ ചേർന്ന് അടുത്തിടെ റോമൻ കത്തോലിക്കാ പള്ളിയുടെ മേധാവിയുമായി വത്തിക്കാൻ സിറ്റിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. 'പ്രകൃതിയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം ഭാവി തലമുറകളിൽ ഉണ്ടാക്കാൻ പോകുന്ന ആഘാതത്തെക്കുറിച്ചും വലിയ ആകുലതകൾ ഉള്ള ആളാണ് പോപ്പ് ഫ്രാൻസിസ് എന്ന് വായിച്ചറിയാൻ കഴിഞ്ഞത് എന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്' - ഫിസ്കർ അഭിപ്രായപ്പെട്ടതായി റോയ്‌റ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
advertisement
കാലാവസ്ഥാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പോപ്പിനുള്ള അവബോധമാണ് ഈ കാറിന്റെ രൂപകൽപ്പനയുടെ പിന്നിലെ പ്രചോദനമെന്ന് ഹെൻറിക് ഫിസ്കർ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. 'തീവ്രമായ മലിനീകരണത്തിന് കാരണമാകുന്ന ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള സാങ്കേതികവിദ്യകളിൽ അധികം വൈകാതെ കാതലായ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗൗരവതരമായ ഉത്തരവാദിത്തങ്ങൾ വിശാലമനസ്കതയോടെ ഏറ്റെടുത്തതിന്റെ പേരിൽ മാനവരാശി ഓർമിക്കപ്പെടുമെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ട്' - പോപ്പ് ഫ്രാൻസിസ് മെയ് 19ന് ട്വീറ്റ് ചെയ്തു. തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാറിന്റെ ഫ്രെയിം ചെയ്ത ചിത്രങ്ങൾ നോക്കുന്ന പോപ്പിന്റെ ചിത്രം ഹെൻറിക്കും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
advertisement
'പോന്റിഫെക്‌സിൽ വെച്ച് പോപ്പുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞത് വലിയൊരു അംഗീകാരമായി കരുതുന്നു. നമുക്ക് പ്രകൃതിയോടും ഇനി വരാൻ പോകുന്ന തലമുറകളോടും ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ച് തികഞ്ഞ ധാരണ ഉള്ളയാളാണ് പോപ്പ് ഫ്രാൻസിസ്. പൂർണമായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ പോപ്പ് മൊബൈലിനെ ഞങ്ങളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്' - ഹെൻറിക് ഫിസ്കർ ട്വീറ്റ് ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങളിൽ എന്നും അനുഭാവപൂർവ്വമായ നിലപാട് കൈക്കൊണ്ടിട്ടുള്ള മാർപാപ്പമാരിൽ ഒരാളാണ് പോപ്പ് ഫ്രാൻസിസ്.
Keywords: Pope Francis, Electric Car, Climate Change, Fossil Fuels, Environmental Issues, പോപ്പ് ഫ്രാൻസിസ്, ഇലക്ട്രിക് കാർ, കാലാവസ്ഥാ വ്യതിയാനം, ഫോസിൽ ഇന്ധനങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 24, 2021 4:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
'പോപ്പ് മൊബൈൽ': ഫ്രാൻസിസ് മാർപാപ്പയ്ക്കായി പരിസ്ഥിതി സൗഹൃദ വൈദ്യുത കാർ ഒരുങ്ങുന്നു