TRENDING:

പത്താം വയസ് മുതൽ പീഡിപ്പിച്ചു; ഇതൊക്കെ സാധാരണമാണെന്ന് പറഞ്ഞു' അമ്മയ്ക്കെതിരായ മൊഴിയിൽ ഉറച്ച് കടയ്ക്കാവൂരിലെ മകൻ

Last Updated:

യുവതിയെ കള്ളക്കേസിൽ കുടുക്കിയതാണെന്ന വീട്ടുകാരുടെ പരാതിയും ഐ ജി അന്വേഷിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പതിനാലുകാരനായ മകനെ അമ്മ പീഡിപ്പിച്ചെന്ന പരാതിയിൽ മൊഴിയിൽ ഉറച്ചുനിന്ന് പരാതിക്കാരനായ കുട്ടി. അമ്മ തന്നെ പത്താം വയസു മുതൽ പീഡിപ്പിക്കുകയായിരുന്നെന്ന് ഇരയായ മകൻ പ്രതികരിച്ചെന്ന് കൈരളി ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. ആരെയോ ഫോണിൽ വീഡിയോ കോൾ വിളിച്ച ശേഷമായിരുന്നു അമ്മ തന്നെ പീഡിപ്പിച്ചതെന്നും ഇതൊക്കെ സാധാരണമാണെന്ന് അമ്മ തന്നോട് പറഞ്ഞിരുന്നെന്നും മകൻ കൈരളി ന്യൂസിനോട് പറഞ്ഞു.
advertisement

അച്ഛൻ അറിയാതെ അമ്മ മറ്റൊരു ഫോൺ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ പതിനേഴുകാരനായ മകൻ പറഞ്ഞു. അമ്മ ഈ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക് നടന്നിരുന്നു. അമ്മ രഹസ്യമായി ഉപയോഗിച്ച ഫോൺ പിടിച്ചെടുത്ത് ഒരിക്കൽ വീഡിയോ കോൾ ചെയ്തിട്ടുണ്ടെന്നും രഹസ്യമായി അമ്മ ഉപയോഗിച്ച ഫോൺ സൈബർ സെൽ പരിശോധിക്കണമെന്നും മൂത്തമകൻ ആവശ്യപ്പെട്ടു. You may also like:ഏഷ്യാനെറ്റിലെ ആദ്യത്തെ 'മുൻഷി' ശിവശങ്കര കുറുപ്പ് അന്തരിച്ചു [NEWS]പിജെ ജോസഫിന്‍റെ പിന്‍ഗാമിയാവാന്‍ അപു ജോണ്‍ ജോസഫ്; ഇത്തവണ തിരുവമ്പാടിയില്‍ മത്സരിക്കും [NEWS]NCPയിൽ പാലായെ ചൊല്ലിയുള്ള തർക്കം എലത്തൂരിലേക്കും; ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ടി.പി പീതാംബരൻ [NEWS] ഇതിനിടെ അറസ്റ്റിലായ യുവതിക്കെതിരെ ഭർത്താവ് വീണ്ടും രംഗത്തെത്തി. കേസിൽ താൻ നൽകിയത് കള്ള പരാതിയല്ലെന്നും കള്ള പരാതി നൽകാനാണെങ്കിൽ 14 വയസുകാരനെ പറഞ്ഞു പഠിപ്പിക്കുന്നതിലും നല്ലത് 17 കാരനല്ലേയെന്ന് ഇയാൾ പറഞ്ഞതായും കൈരളി റിപ്പോർട്ടിൽ പറയുന്നു. ഒരമ്മയും സ്വന്തം മകനോട് ഇത് ചെയ്യില്ലെന്നും ആദ്യം കേട്ടപ്പോൾ താനും ഇത് വിശ്വാസിച്ചില്ലെന്നും ഇയാൾ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, കേസിൽ സമഗ്രാന്വേഷണത്തിന് ഡിജിപി ലോകനാഥ് ബെഹ്റ നിർദ്ദേശം നൽകി. ദക്ഷിണമേഖല ഐ ജി ഹർഷിത അട്ടല്ലൂരി അന്വേഷണം നടത്തുമെന്ന് ബെഹ്റ വ്യക്തമാക്കി. യുവതിക്ക് എതിരായ പരാതിയിലും കേസ് എടുത്ത നടപടിയിലും വൻ വിമർശനം ഉയർന്നിരുന്നു ഇതിനു പിന്നാലെയാണ് ഐ ജിയെ അന്വേഷണത്തിന് നിയോഗിച്ചത്. യുവതിയെ കള്ളക്കേസിൽ കുടുക്കിയതാണെന്ന വീട്ടുകാരുടെ പരാതിയും ഐ ജി അന്വേഷിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്താം വയസ് മുതൽ പീഡിപ്പിച്ചു; ഇതൊക്കെ സാധാരണമാണെന്ന് പറഞ്ഞു' അമ്മയ്ക്കെതിരായ മൊഴിയിൽ ഉറച്ച് കടയ്ക്കാവൂരിലെ മകൻ
Open in App
Home
Video
Impact Shorts
Web Stories