NCPയിൽ പാലായെ ചൊല്ലിയുള്ള തർക്കം എലത്തൂരിലേക്കും; ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ടി.പി പീതാംബരൻ
NCPയിൽ പാലായെ ചൊല്ലിയുള്ള തർക്കം എലത്തൂരിലേക്കും; ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ടി.പി പീതാംബരൻ
ഇതിന്റെ ഭാഗമായി ടി പി പീതാംബരന്റെ നേതൃത്വത്തിൽ ജില്ലാ കമ്മറ്റികൾ വിളിച്ച് ചേർക്കുമ്പോൾ ജനപ്രതിനിധികൾക്ക് സ്വീകരണം എന്ന പേരിലാണ് എ കെ ശശീന്ദ്രൻ പരിപാടികൾ സംഘടിപ്പിക്കുന്നത്.
കോട്ടയം: പാലായെ ചൊല്ലിയുള്ള തർക്കം എൻ സി പിയിൽ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിനിടയിലാണ് എലത്തൂരിൽ പുതുമുഖത്തെ പരിഗണിക്കണമെന്ന അഭിപ്രായം ഉയരുന്നത്. പാർട്ടിയിലെ അഭിപ്രായ ഭിന്നത തന്നെയാണ് ഇത്തരം നീക്കത്തിന് പിന്നിൽ. എലത്തുരിൽ ഉൾപ്പെടെ ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കണമെന്ന് ടി.പി.പീതാംബരൻ പറഞ്ഞു.
അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടയിൽ പരമാവധി നേതാക്കളെയും കമ്മറ്റികളെയും ഒപ്പം നിർത്തുവാനാണ് ഇരുപക്ഷത്തിന്റെയും നീക്കം. ഇതിന്റെ ഭാഗമായി ടി പി പീതാംബരന്റെ നേതൃത്വത്തിൽ ജില്ലാ കമ്മറ്റികൾ വിളിച്ച് ചേർക്കുമ്പോൾ ജനപ്രതിനിധികൾക്ക് സ്വീകരണം എന്ന പേരിലാണ് എ കെ ശശീന്ദ്രൻ പരിപാടികൾ സംഘടിപ്പിക്കുന്നത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.