TRENDING:

'അനാവശ്യ പോസ്റ്റുകള്‍ പാടില്ലെന്ന് പൊതുനിര്‍ദ്ദേശമുണ്ടായിരുന്നു'; യു. പ്രതിഭ എംഎൽഎയെ തള്ളി സിപിഎം ജില്ലാ നേതൃത്വം

Last Updated:

''എന്ത് ഉദ്ദേശ്യത്തിലാണ് അത്തരമൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന് അറിയില്ല. ആവശ്യമില്ലാത്ത പോസ്റ്റുകള്‍ ഇടരുതെന്ന് പൊതുനിര്‍ദ്ദേശമുണ്ടായിരുന്നു''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ എംഎല്‍എ യു. പ്രതിഭയെ പിന്തുണയ്ക്കാതെ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. പോസ്റ്റിനെക്കുറിച്ച് പ്രതിഭയോട് തന്നെ ചോദിക്കണം. പോസ്റ്റിനെക്കുറിച്ചോ പരാതിയെക്കുറിച്ചോ അറിയില്ല. എന്ത് ഉദ്ദേശ്യത്തിലാണ് അത്തരമൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന് അറിയില്ല. ആവശ്യമില്ലാത്ത പോസ്റ്റുകള്‍ ഇടരുതെന്ന് പൊതുനിര്‍ദ്ദേശമുണ്ടായിരുന്നെന്നും സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു.
advertisement

Also Read- 'ഹാക്കറെ കണ്ടുപിടിക്കണം'; ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് യു പ്രതിഭ എംഎൽഎ; പൊലീസിന് പരാതി നൽകി

കായംകുളത്ത് ഒരു ചതിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം കായംകുളം ഏരിയ നേതൃത്വവുമായും ഡിവൈഎഫ്ഐ നേതാക്കളും പ്രതിഭയും തമ്മില്‍ നേരത്തെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.

ഇതിനിടെ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് കാട്ടി പ്രതിഭ പൊലീസില്‍ പരാതി നല്‍കി. എംഎല്‍എയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തിരുന്നു. പേജ് ഹാക്ക് ചെയ്യപ്പെട്ടു എന്ന പ്രതികരണത്തിന് പിന്നാലെയാണ് പേജ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എംഎല്‍എയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് പേജ് ബ്ലോക്ക് ചെയ്തത്.

advertisement

Also Read- യു. പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്കിലെ പോസ്റ്റുകൾ അപ്രത്യക്ഷമാകുന്നു; രണ്ടു മണിക്കൂറിനിടെ സംഭവിച്ചത് രണ്ടു തവണ

'പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും' എന്നായിരുന്നു ആദ്യം പ്രതിഭ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്. ഇത് ജി സുധാകരനെതിരെയുള്ള  ഒളിയമ്പാണെന്ന കമന്റുകള്‍ വന്നതോടെ പോസ്റ്റ് എംഎല്‍എ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു. തൊട്ടു പിന്നാലെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന വിശദീകരണവും എംഎല്‍എ ഫേസ്ബുക്കിലൂടെ നല്‍കി. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും ദുര്‍വ്യാഖ്യാനം ഒഴിവാക്കണമെന്നുമായിരുന്നു പ്രതിഭ അറിയിച്ചത്. എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ ഈ പോസ്റ്റും കാണാനില്ല. ഇതോടെ നവമാധ്യമങ്ങളില്‍ ചര്‍ച്ച ചൂടു പിടിച്ചു.

advertisement

Also Read- യു. പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്കിലെ പോസ്റ്റുകൾ അപ്രത്യക്ഷമാകുന്നു; രണ്ടു മണിക്കൂറിനിടെ സംഭവിച്ചത് രണ്ടു തവണ

പോസ്റ്റിന് താഴെ സിപിഐഎം പ്രവര്‍ത്തകരുടെ തന്നെ പ്രതിഷേധ കമെന്റുകള്‍ വന്നതോടെ എംഎല്‍എ തന്നെ പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റിലെ ഫോട്ടോ മാറ്റി പകരം തന്റെ തന്നെ ഫോട്ടോ അതില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- 'അപമാനിച്ചു, വേട്ടയാടി, സദാസമയവും എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍': മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി യു. പ്രതിഭ എംഎൽഎ

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അനാവശ്യ പോസ്റ്റുകള്‍ പാടില്ലെന്ന് പൊതുനിര്‍ദ്ദേശമുണ്ടായിരുന്നു'; യു. പ്രതിഭ എംഎൽഎയെ തള്ളി സിപിഎം ജില്ലാ നേതൃത്വം
Open in App
Home
Video
Impact Shorts
Web Stories