'ഹാക്കറെ കണ്ടുപിടിക്കണം'; ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് യു പ്രതിഭ എംഎൽഎ; പൊലീസിന് പരാതി നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്നലെ രാത്രിയോടെയാണ് യു പ്രതിഭയുടെ ഫേസ് ബുക്ക് പേജിൽ പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. തൊട്ട് പിന്നാലെ ആരാണ് പൊട്ടനും ചട്ടനുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കമൻറുകൾ നിറഞ്ഞു. മന്ത്രി ജി സുധാകരനെയാണ് ലക്ഷ്യം വെക്കുന്നതെന്ന് കമൻ്റുകൾ നിറഞ്ഞ തോടെ പോസ്റ്റ് എം എൽ എ യുടെ തന്നെ ചിത്രം വെച്ച് പോസ്റ്റ് എഡിറ്റ് ചെയ്യപ്പെടുകയായിരുന്നു.
ആലപ്പുഴ: പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന കായംകുളം എം എൽ എ യു. പ്രതിഭയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി എംഎൽഎ ഓഫീസ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ആദ്യ പോസ്റ്റ് ജി സുധാകരന് നേരെയുള്ള ഒളിയമ്പാണെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് പോസ്റ്റ് എഡിറ്റ് ചെയ്യപ്പെട്ടു. പിന്നാലെ ഹാക്ക് ചെയ്തുവെന്ന് വിശദീകരിച്ചെങ്കിലും ആ പോസ്റ്റും ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു.
ഇന്നലെ രാത്രിയോടെയാണ് യു പ്രതിഭയുടെ ഫേസ് ബുക്ക് പേജിൽ പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. തൊട്ട് പിന്നാലെ ആരാണ് പൊട്ടനും ചട്ടനുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കമൻറുകൾ നിറഞ്ഞു. മന്ത്രി ജി സുധാകരനെയാണ് ലക്ഷ്യം വെക്കുന്നതെന്ന് കമൻ്റുകൾ നിറഞ്ഞ തോടെ പോസ്റ്റ് എം എൽ എ യുടെ തന്നെ ചിത്രം വെച്ച് പോസ്റ്റ് എഡിറ്റ് ചെയ്യപ്പെടുകയായിരുന്നു.
advertisement
സംഭവം മിനിറ്റുകൾക്കുള്ളിൽ വിവിദമായതോടെ എം എൽ എ യുടെ തായി മറ്റൊരു പോസ്റ്റും വന്നു. തൻ്റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്ത താണെന്നും ദുർ വ്യാഖ്യാനങ്ങൾ ഒഴിവാക്കണമെന്നുമായിരുന്നു അഭ്യർത്ഥന.

advertisement
നിമിഷങ്ങൾക്കുള്ളിൽ ആ പോസ്റ്റും അപ്രത്യക്ഷമായി ഇതോടെ നവ മാധ്യമങ്ങളിൽ വിവാദം മുറുകി. എം എൽ എ ഓഫീസ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. നിലവിൽ യു പ്രതിഭ എം എൽ എ എന്ന ഫേസ്ബുക്ക് പേജ് തന്നെ നീക്കം ചെയ്ത അവസ്ഥയിലാണ്. എം എൽ എ യുടെ ഫേസ്ബുക്കിലെ പരാമർശങ്ങൾ ഇതിന് മുമ്പും വലിയ വിവാദങ്ങൾക്ക് ഇടവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പ്രതിസന്ധി നിലനിൽക്കുന്ന സി പി എമ്മിൽ പുതിയ ചർച്ചകൾക്ക് ഇടം നൽകിയിരിക്കുകയാണ് പ്രതിഭയുടെ വിമർശനാത്മക പോസ്റ്റ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 21, 2021 11:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഹാക്കറെ കണ്ടുപിടിക്കണം'; ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് യു പ്രതിഭ എംഎൽഎ; പൊലീസിന് പരാതി നൽകി