Also Read- കോവിഡ് വ്യാപനം: പൊതുപരീക്ഷകൾ തുടരുന്ന കാര്യത്തിൽ ആലോചന വേണമെന്ന് രമേശ് ചെന്നിത്തല
തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നതിന് ഒരു വാക്സിനേഷൻ മാത്രം എടുത്തവർക്ക് ആർടിപിസിആർ ടെസ്റ്റ് വേണ്ട എന്നായിരുന്നു നേരത്തേ ഉള്ള അറിയിപ്പ്. എന്നാൽ രണ്ട് വാക്സിൻ എടുക്കാത്തവർ ആർടിപിസിആർ ടെസ്റ്റ് എടുക്കണമെന്ന് ഇന്നലെ പുതിയ ഉത്തരവിറങ്ങി. ആനപാപ്പാൻ മാരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിൽ ആനയ്ക്ക് അനുമതി നിഷേധിക്കും. ഇതടക്കമുള്ള കൂടുതൽ നിയന്ത്രണങ്ങൾ ഓരോ ദിവസവും കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ യോഗത്തിൽ അറിയിച്ചു.
advertisement
പൊലീസുകാർക്ക് ഭക്ഷണത്തിനും മറ്റുസൗകര്യങ്ങൾക്കുമായി ദേവസ്വങ്ങൾ പണം നൽകിയിരുന്നു ഇത്തവണ ഇത് നൽകാനാകില്ല. തേക്കിൻകാട് മൈതാനത്ത് ബാരിക്കേഡുകൾ കെട്ടുന്ന ചെലവും സർക്കാർ ഏറ്റെടുക്കണമെന്നും ദേവസ്വങ്ങൾ വ്യക്തമാക്കി. നാളെ ചീഫ് സെക്രട്ടറിയുമായി നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
Also Read അഞ്ചില്‍ ഒരാൾക്ക് വൈറസ് ബാധിച്ചിട്ടുണ്ട്; തൃശൂർ പൂരം നടത്തരുതെന്ന് എൻ.എസ് മാധവൻ
'തൃശൂർ പൂരം അട്ടിമറി ശ്രമം': പാറമേക്കാവ് ദേവസ്വം
തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സർക്കാർ മുന്നോട്ടു വെക്കുന്നതെന്നും ചിലർ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യം നടക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു. ഡിഎംഒ ജനങ്ങളെ പേടിപ്പിക്കുകയാണ്. ദിവസം തോറും പുതിയ കോവിഡ് നിബന്ധനകൾ കൊണ്ടു വരരുത്. ഡിഎംഒയ്ക്ക് പകരം ഉന്നത തല മെഡിക്കൽ സംഘത്തെ ചുമതല ഏൽപ്പിക്കണം. ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ ഈ ആവശ്യം അറിയിക്കുമെന്നും പാറമേക്കാവ് ദേവസ്വം പ്രതിനിധി പ്രതികരിച്ചു.
