അഞ്ചില്‍ ഒരാൾക്ക് വൈറസ് ബാധിച്ചിട്ടുണ്ട്; തൃശൂർ പൂരം നടത്തരുതെന്ന് എൻ.എസ് മാധവൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ശബരിമലയില്‍ മടിച്ചു നിന്നതു പോലെ സർക്കാർ ഇപ്പോള്‍ നില്‍ക്കരുത്. ജനങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നും എൻ.എസ് മാധവൻ
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തൃശൂര്‍ പൂരം പോലെയുള്ള പരിപാടികള്‍ നടത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ . ശബരിമലയില്‍ മടിച്ചു നിന്നതുപോലെ ഇപ്പോള്‍ ചെയ്യരുതെന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
’17+ ശതമാനം പോസിറ്റിവിറ്റി നിരക്ക് എന്നാല്‍ കേരളത്തിലെ അഞ്ചില്‍ ഒരാൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് അര്‍ത്ഥം. കോവിഡ് അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം പോലെയുള്ള കൂടിച്ചേരലുകള്‍ നിര്‍ത്തണം. ശബരിമലയില്‍ മടിച്ചു നിന്നതു പോലെ സർക്കാർ ഇപ്പോള്‍ നില്‍ക്കരുത്. ജനങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കണം"- അദ്ദേഹം ട്വീറ്റ് ചെയ്തു
Also Read പാലാ,റാന്നി, ഇരിക്കൂർ, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ സഹകരിച്ചില്ല; സി.പി.ഐക്കെതിരെ കേരള കോൺഗ്രസ് എം
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1,501 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയര്‍ന്നു. 18,01,316 സജീവ കേസുകളുണ്ട് രാജ്യത്ത്. 24 മണിക്കൂറിനിടെ 1,38,423 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,47,88,109 ആണ്. സംസ്ഥാനത്ത് കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് 13,835 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
advertisement
ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവര്‍ത്തകന്റെ കൈകള്‍ തകര്‍ന്ന സംഭവം: നാലുപേരെ കൂടി പ്രതിചേര്‍ത്തു
കണ്ണൂർ: കതിരൂരിലെ മലാലില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി സി.പി.എം. പ്രവര്‍ത്തകന്റെ കൈകള്‍ തകര്‍ന്ന സംഭവത്തില്‍ നാലുപേരെക്കൂടി പൊലീസ് പ്രതിചേര്‍ത്തു. തെളിവ് നശിപ്പിച്ചതിനും വെടിമരുന്ന് അശ്രദ്ധമായി കൈകാര്യംചെയ്തതിനും പൊലീസിനെ വിവരമറിയിക്കാതിരുന്നതിനുമാണ് കേസ്. അതേസമയം പ്രതികൾ ഒളിവിലാണ്. അവർക്കു വേണ്ടി തെരച്ചിൽ ശക്തമാക്കിയതായി കതിരൂര്‍ ഇന്‍സ്പെക്ടര്‍ സി.കെ.സിജു പറഞ്ഞു.
സ്ഫോടനം നടന്നെന്ന വിവരം അറിഞ്ഞ് പൊലീസെത്തുമ്പോഴേക്ക് സ്ഥലം മഞ്ഞളും വെള്ളവും ചേര്‍ത്ത് കഴുകി വൃത്തിയാക്കിയിരുന്നു. സ്ഫോടനസ്ഥലം വീടിന് മേല്‍ഭാഗത്തെ പറമ്പിലാണെന്ന് പറഞ്ഞ് പോലീസിനെ വഴിതെറ്റിക്കാനും ചിലർ ശ്രമിച്ചു. വിശദപരിശോധനയില്‍ വീട്ടുമുറ്റത്ത് രക്തക്കറ കണ്ടെത്തി. ഇതേത്തുടർന്ന് ഫൊറന്‍സിക് വിദഗ്ധരെ കൊണ്ടുവന്ന് പരിശോധിപ്പിക്കുകയായിരുന്നു. പരിശോധനയിൽ അറ്റു പോയ വിരലിന്റെ ഭാഗങ്ങളുംകണ്ടെത്തി. കൂറ്റേരിച്ചാല്‍ പറമ്പത്ത് ഹൗസിങ് കോളനിയിലെ ബിനുവിന്റെ വീട്ടുമുറ്റത്തുണ്ടായ സ്ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകന്‍ നിജേഷിന്റെ കൈപ്പത്തികളാണ് അറ്റത്. ഇദ്ദേഹം മംഗളൂരുവിലെ ഫാ. മുള്ളേഴ്സ് ആസ്പത്രിയില്‍ ചികിത്സയിലാണ്.
advertisement
ഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിയതെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന ചണനൂലുകളും മറ്റും സ്ഥലത്ത് കണ്ടെത്തിയിരുന്നു.
സുഹൃത്ത് ബിനുവിന്റെ വീട്ടുമുറ്റത്തെ സിമന്റ് ടാങ്കിലേക്ക് കൈതാഴ്ത്തി ബോംബ് നിര്‍മിക്കുമ്പോഴാണ് പൊട്ടിയതെന്നാണ് സൂചന. അറസ്റ്റിലായ ബിനുവിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്ഫോടനമുണ്ടായ സ്ഥലത്തും മലാലിലും ചൊക്ലിയിലും തൃക്കണ്ണാപുരത്തും ബോംബ് സ്‌ക്വാഡ് വെള്ളിയാഴ്ച പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 18, 2021 11:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഞ്ചില്‍ ഒരാൾക്ക് വൈറസ് ബാധിച്ചിട്ടുണ്ട്; തൃശൂർ പൂരം നടത്തരുതെന്ന് എൻ.എസ് മാധവൻ