TRENDING:

Triple LockDown in Thiruvananthapuram | നഗരപരിധിയിൽ ഒരാഴ്ച റീഡിങ് എടുക്കില്ലെന്ന് KSEB;  റീഡിംഗിന്റെ ചിത്രം/വീഡിയോ അയച്ചുനൽകണം

Last Updated:

മീറ്റർ റീഡർമാർ നഗരപരിധിക്കുള്ളിൽ റീഡിംഗ് എടുക്കുന്നതല്ല. ഉപഭോക്താക്കൾ റീഡിംഗ് എടുകേണ്ട തീയതിയിലെ മീറ്റർ റീഡിംഗിന്റെ ചിത്രം/വീഡിയോ എടുത്ത് അറിയിക്കുകയാണെങ്കിൽ അതനുസരിച്ച് ബിൽ ചെയ്ത് നൽകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നഗരപരിധിക്കുള്ളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരാഴ്ചത്തേക്ക് മീറ്റർ റീഡിങ് ഒഴിവാക്കി കെ.എസ്.ഇ.ബി. നഗരപരിധിക്കുള്ളിലെ ക്യാഷ് കൗണ്ടറുകളും ഒരാഴ്ചത്തേക്ക് പ്രവർത്തിക്കില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെഎസ്ഇബി അറിയിച്ചു.
advertisement

കെ.എസ്.ഇ.ബി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ

1. നഗരപരിധിക്കുള്ളിലെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ല.

2. മീറ്റർ റീഡർമാർ നഗരപരിധിക്കുള്ളിൽ റീഡിംഗ് എടുക്കുന്നതല്ല. ഉപഭോക്താക്കൾ റീഡിംഗ് എടുകേണ്ട തീയതിയിലെ മീറ്റർ റീഡിംഗിന്റെ ചിത്രം/വീഡിയോ എടുത്ത് അറിയിക്കുകയാണെങ്കിൽ അതനുസരിച്ച് ബിൽ ചെയ്ത് നൽകും. അല്ലാത്തപക്ഷം മുന്മാസങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കിയായിരിക്കും ബിൽ ചെയ്യുക.

3. കഴിയുന്നതും ഇ-പെയ്മെന്റ് ഉൾപ്പടെയുള്ള ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

4. നഗരപരിധിക്കുള്ളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കാലയളവിൽ വൈദ്യുതി തടസ്സം പരിഹരിക്കുന്നതു പോലെ അടിയന്തിര പ്രാധാന്യമുള്ള പ്രവൃത്തികൾ മാത്രമായിരിക്കും ചെയ്യുക. അതിനനുസരിച്ചായിരിക്കും ജീവനക്കാരെ നിയോഗിക്കുക.

advertisement

TRENDING:Triple LockDown in Thiruvananthapuram | എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ? കേരളത്തിൽ മുമ്പ് നടപ്പാക്കിയത് എങ്ങനെ? [NEWS]Triple LockDown in Thiruvananthapuram | ട്രിപ്പിള്‍ ലോക്ഡൗൺ പരിധിയിൽനിന്ന് ഒഴിവാക്കിയ സേവനങ്ങള്‍ [NEWS]Alto, Kwid and S-Presso: കാർ വാങ്ങുന്നോ? ഇതാ നാല് ലക്ഷം രൂപയിൽ താഴെ വിലയുള്ള ആറു കാറുകൾ [PHOTOS]

advertisement

തിരുവനന്തപുരത്ത് ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 27 പുതിയ കോവിഡ് കേസുകളിൽ 22 എണ്ണം സമ്പർക്കത്തിലൂടെയാണ്. പൂന്തുറയിൽ മാത്രം ഇന്ന് ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചു. മണക്കാട് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ മണക്കാട്ടെ ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Triple LockDown in Thiruvananthapuram | നഗരപരിധിയിൽ ഒരാഴ്ച റീഡിങ് എടുക്കില്ലെന്ന് KSEB;  റീഡിംഗിന്റെ ചിത്രം/വീഡിയോ അയച്ചുനൽകണം
Open in App
Home
Video
Impact Shorts
Web Stories