ഇന്നലെ രാത്രിയോടെയാണ് യു പ്രതിഭയുടെ ഫേസ് ബുക്ക് പേജിൽ പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. തൊട്ട് പിന്നാലെ ആരാണ് പൊട്ടനും ചട്ടനുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കമൻറുകൾ നിറഞ്ഞു. മന്ത്രി ജി സുധാകരനെയാണ് ലക്ഷ്യം വെക്കുന്നതെന്ന് കമൻ്റുകൾ നിറഞ്ഞ തോടെ പോസ്റ്റ് എം എൽ എ യുടെ തന്നെ ചിത്രം വെച്ച് പോസ്റ്റ് എഡിറ്റ് ചെയ്യപ്പെടുകയായിരുന്നു.
advertisement
Also Read- 'ജി സുധാകരനെതിരെ വിമർശനമുണ്ടായിട്ടില്ല'; CPM ആലപ്പുഴ ജില്ലാ സെക്രട്ടറി
സംഭവം മിനിറ്റുകൾക്കുള്ളിൽ വിവിദമായതോടെ എം എൽ എ യുടെ തായി മറ്റൊരു പോസ്റ്റും വന്നു. തൻ്റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്ത താണെന്നും ദുർ വ്യാഖ്യാനങ്ങൾ ഒഴിവാക്കണമെന്നുമായിരുന്നു അഭ്യർത്ഥന.
നിമിഷങ്ങൾക്കുള്ളിൽ ആ പോസ്റ്റും അപ്രത്യക്ഷമായി ഇതോടെ നവ മാധ്യമങ്ങളിൽ വിവാദം മുറുകി. എം എൽ എ ഓഫീസ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. നിലവിൽ യു പ്രതിഭ എം എൽ എ എന്ന ഫേസ്ബുക്ക് പേജ് തന്നെ നീക്കം ചെയ്ത അവസ്ഥയിലാണ്. എം എൽ എ യുടെ ഫേസ്ബുക്കിലെ പരാമർശങ്ങൾ ഇതിന് മുമ്പും വലിയ വിവാദങ്ങൾക്ക് ഇടവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പ്രതിസന്ധി നിലനിൽക്കുന്ന സി പി എമ്മിൽ പുതിയ ചർച്ചകൾക്ക് ഇടം നൽകിയിരിക്കുകയാണ് പ്രതിഭയുടെ വിമർശനാത്മക പോസ്റ്റ്.
