'ജി സുധാകരനെതിരെ ലോക്കൽ കമ്മിറ്റിയില്‍ വിമർശനമുണ്ടായിട്ടില്ല'; വാർത്തകള്‍ തള്ളി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

Last Updated:

. മന്ത്രിക്കെതിരെ നൽകിയ പരാതി ഉടൻ പിൻവലിക്കണമെന്ന് യോഗത്തിൽ കമ്മിറ്റി അംഗങ്ങളെല്ലാം ആവശ്യപ്പെട്ടു.

ആലപ്പുഴ: സിപിഎം പുറക്കാട് ലോക്കൽ കമ്മിറ്റി അംഗവുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളിൽ വന്ന വാർത്ത പൂർണമായും അടിസ്ഥാന രഹിതവും കളവുമാണെന്ന് പാർട്ടി ജില്ലാ സെക്രട്ടറി ആർ നാസർ അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ ജി സുധാകരനെതിരെ കമ്മിറ്റിയിൽ അഭിപ്രായങ്ങൾ ഉണ്ടായി എന്നത് തീർത്തും കളവായ വാർത്തയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന യാതൊരു പരാമർശവും സുധാകരൻ നടത്തിയിട്ടില്ലെന്നും ആർ നാസർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജി സുധാകരനെതിരെ കളവായ ആരോപണം ഉന്നയിച്ച് ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതുമായി ബന്ധപ്പെട്ട കുറ്റകരമായ കാര്യം ലോക്കൽ കമ്മിറ്റിയിൽ ചർച്ച ചെയ്തു. അതു സംബന്ധമായ നിർദേശങ്ങൾ നൽകുന്നതിനായി പാർട്ടി ഏരിയാ കമ്മിറ്റിയിലേക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇക്കാര്യത്തിൽ യാതൊരു സമവായ ശ്രമവും ജില്ലാ കമ്മിറ്റിയോ പാർട്ടിയുടെ ഏതെങ്കിലും ഘടകമോ നടത്തിയിട്ടില്ല.
advertisement
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരു കാര്യവും കമ്മിറ്റിയിൽ ഉണ്ടായിട്ടില്ല. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട നിലയിൽ സംഘടിപ്പിക്കുന്നതിൽ ജി സുധാകരൻ കാര്യമായ ശ്രദ്ധയും നേതൃത്വവും നൽകിയിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ മേഖലയിലും അദ്ദേഹം പങ്കെടുത്ത് താഴേതലംവരെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
advertisement
ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളുടെയും പ്രത്യേകിച്ച് അമ്പലപ്പുഴ മണ്ഡലത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കാതെ നേതൃത്വം നൽകിയത് ജി സുധാകരനാണ്. അമ്പലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാമിന്റെ പ്രചാരണ പരിപാടിയിൽ പലദിവസങ്ങളിലും ജി സുധാകരൻ സ്ഥാനാർഥിക്കൊപ്പം സഞ്ചരിച്ചു. എല്ലാ മേഖലകളിലും പ്രത്യേകം യോഗങ്ങൾ സംഘടിപ്പിച്ചു. പലതവണ മണ്ഡലം കമ്മിറ്റികളിൽ പങ്കെടുത്ത് ആവശ്യമായ നിർദേശങ്ങൾ നൽകി. തുടർച്ചയായി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിൽ എത്തുകയും പ്രവർത്തനങ്ങളാകെ വിലയിരുത്തി തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഉപദേശങ്ങൾ നൽകി.
advertisement
വസ്തുതകൾ ഇതായിരിക്കെ മറിച്ചുള്ള വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. പാർട്ടിയുടെ മുതിർന്ന നേതാവായ ജി സുധാകരനെതിരെ യാതൊന്നും പറയുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല. മന്ത്രിക്കെതിരെ നൽകിയ പരാതി ഉടൻ പിൻവലിക്കണമെന്ന് യോഗത്തിൽ കമ്മിറ്റി അംഗങ്ങളെല്ലാം ആവശ്യപ്പെട്ടു. മറിച്ചുള്ള വാർത്തകൾ ശരിയല്ലെന്നും ആർ നാസർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജി സുധാകരനെതിരെ ലോക്കൽ കമ്മിറ്റിയില്‍ വിമർശനമുണ്ടായിട്ടില്ല'; വാർത്തകള്‍ തള്ളി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement