തിരുവനന്തപുരം നഗരത്തിലടക്കം നൂറുകണക്കിന് ഡേ കെയറുകളാണുള്ളത്. കുട്ടികളെ രാവിലെ നഴ്സറികളിലോ ഡേ കെയറിലോ വിട്ടശേഷമാണ് ജോലിക്കാരായ ദമ്പതികൾ ഓഫീസിലേക്ക് പോകുന്നത്. എന്നാൽ ഡേ കെയറുകൾ അടക്കം അടച്ചതോടെ കുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണുള്ളത്. പുതിയ സാഹചര്യത്തിൽ മാര്‍ച്ച് 31വരെ പലരും അവധിക്ക് അപേക്ഷ നൽകി കഴിഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളിലെയും ഐടി സ്ഥാപനങ്ങളിലെയും ജീവനക്കാരാണ് ആകെ കുടുങ്ങിയത്. ഇഷ്ടാനുസരണം അവധി ലഭിക്കാത്ത സാഹചര്യമാണ് സ്വകാര്യ മേഖലയിലുള്ളത്. ഈ സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞിരിക്കുകയാണ് ഇവർ.
advertisement
സാധാരണഗതിയിൽ അവധിക്കാലത്തും ഡേ കെയറുകൾ തുറന്നു പ്രവർത്തിക്കുന്നതായിരുന്നു ജോലിക്കാരായ വലിയൊരു വിഭാഗത്തിന് ആശ്രയം. എന്നാൽ ഇപ്പോൾ ഡേ കെയറുകൾ അടക്കമുള്ളവ അടച്ചിട്ടിരിക്കുകയാണ്. സ്കൂൾ അവധി കാലത്ത് ലൈബ്രറികളുടെയും ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല ക്യാമ്പുകൾ നടത്തുക പതിവാണ്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സ്റ്റേറ്റ് ലൈബ്രറിയിൽ അടക്കം ഇത്തവണ അവധിക്കാല ക്യാമ്പുകൾ ഉണ്ടാകില്ല. തിരുവനന്തപുരത്ത് സ്റ്റേറ്റ് ലൈബ്രറിയിൽ ഏപ്രിൽ 14 മുതൽ നടത്താനിരുന്ന സമ്മർ സ്കൂൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീട്ടി വെച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചുകഴിഞ്ഞു.
BEST PERFORMING STORIES:ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; 114 രാജ്യങ്ങളിൽ രോഗം പടർന്നു [NEWS]പാട്ടുപാടി കൊറോണയെ നേരിടാൻ ദിശ; കൂട്ടിന് മലയാള സിനിമാ ഗാനങ്ങൾ [NEWS]മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ ഇന്ത്യയിൽ താത്കാലിക വിസാ നിരോധനം; പുതുക്കിയ യാത്രാ നിർദേശം പുറപ്പെടുവിച്ചു [NEWS]
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഈ വേനൽ അവധിക്കാലത്ത് സമ്മർ ക്യാമ്പുകളും അവധിക്കാല കുട്ടി കൂട്ടായ്മകളും മാറ്റിവയ്ക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ഇനി സ്കൂളുകളും ഡേ കെയറുകളും തുറക്കുന്നതുവരെ അവധിയെടുത്ത് കുട്ടികളെ നോക്കേണ്ട അവസ്ഥയിലാണ് വലിയൊരു വിഭാഗം. കുറച്ചുമുതിർന്ന കുട്ടികളെ പലരും നാട്ടിലേക്കുള്ള ബന്ധുക്കളുടെ അടുത്തേക്ക് മാറ്റി. എന്നാൽ കുഞ്ഞുകുട്ടികളുടെ കാര്യത്തിൽ അതു നടക്കില്ല. ഭാര്യയും ഭർത്താവും മാറി മാറി അവധിയെടുത്ത് കുട്ടികളെ നോക്കേണ്ട അവസ്ഥയിലാണ്. സർക്കാർ ജീവനക്കാർക്ക് അവധിയെടുക്കാൻ വലിയ പ്രയാസമുണ്ടാകില്ലെങ്കിലും സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ സ്ഥിതി അങ്ങനെയല്ല. ആഴ്ചകളോളം അവധിയെടുത്താൽ ജോലി നഷ്ടപ്പെടുമോ എന്ന പേടിയും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുണ്ട്.