COVID 19| പാട്ടുപാടി കൊറോണയെ നേരിടാൻ ദിശ; കൂട്ടിന് മലയാള സിനിമാ ഗാനങ്ങൾ
- Published by:Gowthamy GG
- news18-malayalam
Last Updated:
രസികൻ, ദേവദൂതൻ, ഡയമണ്ട് നെക്ലേസ്, ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ് കൊറോണ വൈറസ് തടയുന്നതിനെതിരെ അവബോധം നൽകിയിരിക്കുന്നത്.
കൊറോണ വൈറസ് ബാധയ്ക്കെതിരെ വ്യത്യസ്തമായ രീതിയില്‍ അവബോധവുമായി ദിശ. സിനിമാ ഗാനങ്ങളിലൂടെയാണ് വൈറസിനെതിരെ ജനങ്ങളില്‍ അവബോധമുണ്ടാക്കിയിരിക്കുന്നത്. രസികൻ, ദേവദൂതൻ, ഡയമണ്ട് നെക്ലേസ്, ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ് കൊറോണ വൈറസ് തടയുന്നതിനെതിരെ അവബോധം നൽകിയിരിക്കുന്നത്.
രസികൻ എന്ന ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരി രചിച്ച് വിദ്യാസാഗർ ഈണമിട്ട 'തൊട്ടുരുമ്മി ഇരിക്കാൻ കൊതിയായി' എന്ന ഗാനത്തിലൂടെ തൊട്ടുതൊട്ടിരിക്കേണ്ടി വരുന്ന പൊതുപരിപാടികൾ ഒഴിവാക്കാനുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കരളാണെങ്കിലും വൃത്തിയായി കഴുകാതെ കൈകൾ പിടിക്കുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ദേവദൂതൻ എന്ന ചിത്രത്തിലെ കൈതപ്രം വിദ്യാസാഗർ കൂട്ടുകെട്ടിലെ 'കരളേ നിൻ കൈപിടിച്ചാൽ' എന്ന ഗാനത്തിലൂടെയാണ്.
You may also like:മീരയെ കണ്ടവർ പറയുന്നു, വൗ! ഫാഷൻ പരീക്ഷണങ്ങളുമായി മീര നന്ദൻ [PHOTO]Covid 19: കൊറോണ: റോം ഉൾപ്പെടെ നിശ്ചലം; [VIDEO]'സിന്ധ്യ രാജ്യസഭാ സ്ഥാനാർഥി; തീരുമാനം ബിജെപിയിൽ ചേർന്നതിന് തൊട്ടു പിന്നാലെ
advertisement
[NEWS]
ഇടയ്ക്കികെ കണ്ണും മൂക്കും വായും തൊടുന്നതിനെതിരെ ഡയമണ്ട് നെക്ലേസിലെ റഫീഖ് അഹമ്മദ് വിദ്യാസാഗർ കൂട്ടുകെട്ടിൽ പിറന്ന 'തൊട്ട് തൊട്ട് തൊട്ടു നോക്കാമോ' എന്ന ഗാനത്തിലൂടെയും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിൽ ഒഎൻവി ജോൺസൺ കൂട്ടുകെട്ടിൽ പിറന്ന 'മെല്ലെ മെല്ലെ മുഖപടം തെല്ലുയർത്തി' എന്ന ഗാനത്തിലൂടെ മാസ്ക് ധരിക്കേണ്ടതിനെ കുറിച്ചും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കേണ്ടതിനെ കുറിച്ചും ഓർമപ്പെടുത്തുന്നു.
കൊറോണ വൈറസിനെ ധൈര്യമായി നേരിടാമെന്നും കൂടുതൽ വിവരങ്ങൾക്കായി 1056ലേക്ക് വിളിക്കാനും നിർദേശിച്ചിട്ടുണ്ട്. ഈ നാലു പാട്ടുകളുടെയും ക്രെഡിറ്റ് ക്ലബ് എഫ്എമ്മിന് അവകാശപ്പെട്ടതാണ്. ആരോഗ്യ വകുപ്പിനെ സഹായിക്കുന്നതിനായിട്ടാണ് ക്ലബ് എഫ്എം ഇത്തരത്തിലൊരു ബോധവത്കരണം തയ്യാറാക്കിയിരിക്കുന്നതെന്ന് കൊറോണ ഇൻഫർമേഷൻ, എജ്യുക്കേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ചെയർമാൻ ഡോ. രമേഷ് പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 11, 2020 11:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
COVID 19| പാട്ടുപാടി കൊറോണയെ നേരിടാൻ ദിശ; കൂട്ടിന് മലയാള സിനിമാ ഗാനങ്ങൾ