BREAKING മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ ഇന്ത്യയിൽ താത്കാലിക വിസാ നിരോധനം; പുതുക്കിയ യാത്രാ നിർദേശം പുറപ്പെടുവിച്ചു
- Published by:Gowthamy GG
- news18-malayalam
Last Updated:
നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പുതുക്കിയ യാത്രാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ന്യൂഡൽഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പുതുക്കിയ യാത്രാ നിർദേശം പുറപ്പെടുവിച്ചു. നയതന്ത്ര, ഔദ്യോഗിക, യുഎൻ / അന്താരാഷ്ട്ര ഓർഗനൈസേഷനുകൾ, തൊഴിൽ, പ്രോജക്റ്റ് വിസകൾ ഒഴികെയുള്ള നിലവിലുള്ള എല്ലാ വിസകളും 2020 ഏപ്രിൽ 15 വരെ താൽക്കാലികമായി നിരോധിച്ചു.
2020 മാർച്ച് 13 ന് 1200 ജിഎംടി മുതൽ ഇത് പ്രാബല്യത്തിൽ വരും. ഒസിഐ കാർഡ് ഉടമകൾക്ക് അനുവദിച്ചിട്ടുള്ള വിസ രഹിത യാത്രാ സൗകര്യം 2020 ഏപ്രിൽ 15 വരെ താത്കാലികമായി നിർത്തിവെച്ചു. ഇതും 2020 മാർച്ച് 13 ന് 1200 ജിഎംടി മുതൽ പ്രാബല്യത്തിൽ നിലവിൽ വരും.
ഇന്നു ചേർന്ന മന്ത്രിമാരുടെ ഉന്നതതല സംഘത്തിന്റെ യോഗത്തിലായിരുന്നു തീരുമാനം. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പുതുക്കിയ യാത്രാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിർബന്ധിത കാരണത്താൽ ഇന്ത്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർ അടുത്തുള്ള ഇന്ത്യൻ മിഷനുമായി ബന്ധപ്പെടണം. ഫെബ്രുവരി 15 ന് ശേഷം ചൈന, ഇറ്റലി, ഇറാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് വന്ന അല്ലെങ്കിൽ സന്ദർശിച്ച ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ എല്ലാ യാത്രക്കാരെയും കുറഞ്ഞത് 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യും.
advertisement
You may also like:മീരയെ കണ്ടവർ പറയുന്നു, വൗ! ഫാഷൻ പരീക്ഷണങ്ങളുമായി മീര നന്ദൻ [PHOTO]Covid 19: കൊറോണ: റോം ഉൾപ്പെടെ നിശ്ചലം; [VIDEO]'സിന്ധ്യ രാജ്യസഭാ സ്ഥാനാർഥി; തീരുമാനം ബിജെപിയിൽ ചേർന്നതിന് തൊട്ടു പിന്നാലെ
advertisement
[NEWS]
അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാരോട് ശക്തമായി നിർദ്ദേശിക്കുന്നു. മടങ്ങിയെത്തുമ്പോൾ, കുറഞ്ഞത് 14 ദിവസത്തേക്ക് ക്വാറൻറൈന് വിധേയമാകണമെന്നും നിർദേശമുണ്ട്. സ്ക്രീൻലാൻഡ് ബോർഡറുകളിലൂടെയുള്ള അന്താരാഷ്ട്ര ഗതാഗതം ശക്തമായ സ്ക്രീനിംഗ് സൗകര്യങ്ങളുള്ള നിയുക്ത ചെക്ക് പോസ്റ്റുകളിലേക്ക് പരിമിതപ്പെടുത്തും. ഇവയെ ആഭ്യന്തരമന്ത്രാലയം പ്രത്യേകം ശ്രദ്ധിക്കും.
നിർമാൺ ഭവനിൽ ചേർന്ന യോഗത്തിലാണ് പുതിക്കിയ യാത്ര നിയന്ത്രണം ഏർപ്പെടുത്തിയത്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഹർഷവർധന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വ്യോമ യാന മന്ത്രി ഹർദീപ് എസ് പുരി, വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ, ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ്, ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബേ, സഹമന്ത്രി മൻസുഖ് മണ്ഡാവ്യ എന്നിവർ പങ്കെടുത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 11, 2020 10:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
BREAKING മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ ഇന്ത്യയിൽ താത്കാലിക വിസാ നിരോധനം; പുതുക്കിയ യാത്രാ നിർദേശം പുറപ്പെടുവിച്ചു