അടൂർ ഭാഗത്തുനിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ നിന്നും വന്ന വാനും കൂട്ടിയിടിക്കുകയായിരുന്നു. എംസി റോഡിൽ കുളക്കട സ്കൂളിനു സമീപം ഉച്ചക്ക് 2 മണിയോടെയായിരുന്നു അപകടം.
Also Read- പുലർച്ചെ പള്ളിയിലേക്ക് പോകും വഴി വാഹനാപകടം; മിനിട്രക്ക് കയറിയിറങ്ങി മദ്രസാ അധ്യാപകൻ മരിച്ചു
ബസിൽ ഉണ്ടായിരുന്ന പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓയിൽ നിറച്ച കന്നാസുകൾ ആയിരുന്നു വാനിൽ ഉണ്ടായിരുന്നത്. കന്നാസ് പൊട്ടി ഓയിൽ റോഡിൽ ഒഴുകി. കൊട്ടാരക്കര, അടൂർ എന്നിവിടങ്ങളിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് രക്ഷപ്രവർത്തനം നടത്തിയത്.
advertisement
Also Read- കൊല്ലത്ത് വാഹനാപകടത്തിൽ എറണാകുളം രാമമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു
കൊല്ലത്തുണ്ടായ മറ്റൊരു വാഹനാപകടത്തിൽ എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചിരുന്നു. ഇ.പി ജോർജ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.45 ഓടെ കൊല്ലം കല്ലുവാതുക്കലിലാണ് അപകടമുണ്ടായത്. പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ പഞ്ചായത്ത് ജീവനക്കാരായ 3 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.