പുലർച്ചെ പള്ളിയിലേക്ക് പോകും വഴി വാഹനാപകടം; മിനിട്രക്ക് കയറിയിറങ്ങി മദ്രസാ അധ്യാപകൻ മരിച്ചു

Last Updated:

രാവിലെ പള്ളിയേല്ക്ക് പോകും വഴി പിന്നോട്ട് എടുത്തു വന്ന പിക്ക് അപ് വാൻ മൊയ്‌തീനെ ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

കൊച്ചി: പിക്ക് അപ് വാനിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. ആലുവ പല്ലാരിമംഗലം സ്വദേശിയായ, എടയപ്പുറം മദ്രസയിലെ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരാണ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ 4.30 ഓടെയാണ് സംഭവം. ആലുവ എടയപ്പുറം ജംഗ്ഷനിൽ വച്ചാണ് അപകടം.
രാവിലെ തൊട്ടടുത്തുള്ള പള്ളിയേല്ക്ക് പോകും വഴി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നോട്ട് എടുത്ത പിക്ക് അപ് വാൻ മുഹ്‌യുദ്ദീനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ അടിയിൽപ്പെട്ട മുഹ്‌യുദ്ദീന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ എന്താണ് സംഭവിച്ചതെന്നറിയാതെ വാഹനം മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നീങ്ങാതായതോടെയാണ് ഡ്രൈവര്‍ പുറത്തിറങ്ങി നോക്കിയത്. എന്നാൽ ഇത് ഡ്രൈവര്‍ കണ്ടില്ല. പിന്നീട് പത്രവിതരണത്തിനായി എത്തിയവര്‍ ഓടിക്കൂടിയപ്പോഴാണ് വണ്ടിക്കടിയില്‍ ഒരാള്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. എന്നാൽ വാഹനത്തിന്റെ ഭാരം കാരണം മുഹ്‌യുദ്ദീനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇതിനെ തുടർന്ന് ലോഡ് മുഴുവനായി ഇറക്കിയ ശേഷം വാഹനം ചരിച്ചാണ് മുഹ്‌യുദ്ദീനെ പുറത്തെടുക്കാന്‍ സാധിച്ചത്. മൃതദേഹം ആലുവ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുലർച്ചെ പള്ളിയിലേക്ക് പോകും വഴി വാഹനാപകടം; മിനിട്രക്ക് കയറിയിറങ്ങി മദ്രസാ അധ്യാപകൻ മരിച്ചു
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement