കൊല്ലത്ത് വാഹനാപകടത്തിൽ എറണാകുളം രാമമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
പഞ്ചായത്തിന്റെ വാഹനം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു
കൊല്ലം: എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോർജ് വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെ കൊല്ലം കല്ലുവാതുക്കലിലാണ് അപകടമുണ്ടായത് .
പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ പഞ്ചായത്ത് ജീവനക്കാരായ 3 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
പഞ്ചായത്തിന്റെ ആവശ്യത്തിനായി തിരുവനന്തപുരത്ത് പോയി മടങ്ങുമ്പോഴാണ് അപകടം. കോഴിക്കോടേക്ക് പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്ത് വാഹനം കൂട്ടിയിടിച്ചായിരുന്നു അപകടം.
സംഭവ സ്ഥലത്ത് വച്ചുതന്നെ ജോർജ് മരിച്ചു. പാരിപ്പള്ളി ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം രാമമംഗലത്ത് എത്തിക്കും.
advertisement
അതേസമയം പട്ടി റോഡിന് കുറുകെ ചാടി ബൈക്ക് യാത്രക്കാരൻ മരിച്ചു. എറണാകുളം മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍ (24) ആണ് മരിച്ചത്. എറണാകുളം കോതാടാണ് അപകടം. പട്ടി കുറുകെ ചാടിയതിന് പിന്നാലെ നിയന്ത്രണം വിട്ട ബൈക്ക് കണ്ടെയ്‌നര്‍ ലോറിയുടെ അടിയില്‍പ്പെട്ടാണ് മരണം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ സാൾട്ടൻ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ തെരുവു നായ ശല്യം രൂക്ഷമെന്ന് നാട്ടുകാർ പറയുന്നു. വാരാപ്പുഴ പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
June 24, 2023 9:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് വാഹനാപകടത്തിൽ എറണാകുളം രാമമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു