ദേവർകോവിൽ പേരിന്റെ ഭാഗമായതിനെ കുറിച്ച് നിയുക്ത മന്ത്രി പറയുന്നത് ഇങ്ങനെ- ''ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയ രംഗത്ത് ഉണ്ടായിരുന്നു. കുറ്റ്യാടി സ്കൂളിലെ എംഎസ്എഫ് നേതാവായിരുന്നു. അന്ന് വെറും അഹമ്മദായിരുന്നു. പക്ഷേ പാർട്ടിയിൽ ആ സമയം നിരവധി അഹമ്മദുമാരാണ് ഉണ്ടായിരുന്നത്. എന്നെ തിരിച്ചറിയാനായി ദേവർകോവിലിൽ നിന്നുള്ള അഹമ്മദ് എന്നാണ് പലരും വിളിച്ചത്. ഇത് പിന്നീട് അഹമ്മദ് ദേവർകോവിലായി മാറി. ''
Also Read- Pinarayi 2.0 | സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേര്‍ പങ്കെടുത്തേക്കില്ല; സദസില്‍ 240 കസേരകള്‍ മാത്രം
advertisement
രണ്ടര പതിറ്റാണ്ടായുള്ള ഐഎൻഎല്ലിന്റെ കാത്തിരിപ്പിന് ആണ് അഹമ്മദ് ദേവർ കോവിലിന്റെ മന്ത്രി സ്ഥാനത്തിലൂടെ അവസാനമാകുന്നത്. 27 വർഷം ഇടതിനൊപ്പം നിന്നതിനുള്ള അംഗീകാരമാണ് ഈ മന്ത്രി സ്ഥാനം. ഐഎൻഎൽ ദേശീയ ജനറൽ സെക്രട്ടറിയാണ് നിലവിൽ അഹമ്മദ് ദേവർകോവിൽ. ലീഗ് പിളർന്ന് 27 വര്‍ഷം മുമ്പ് നിലവില്‍ വന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിന് കഴിഞ്ഞ മന്ത്രിസഭ വരെയും ഒരു മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല. കാല്‍ നൂറ്റാണ്ടിലേറെ നീണ്ട ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ മോഹം അഹമ്മദ് ദേവര്‍ കോവിലിലൂടെ ഇപ്പോള്‍ സാധ്യമാവുന്നത്.
ദേശീയ, സംസ്ഥാന തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ മുന്‍നിര നേതാവാണ് അഹമ്മദ് ദേവര്‍കോവില്‍. എംഎസ്എഫിലൂടെ രാഷ്ട്രീയത്തില്‍ വന്നു. നേരത്തെ അഖിലേന്ത്യാ ലീഗിന്റെ നേതാവായിരുന്നു. ഇന്ത്യന്‍ നാഷണല്‍ ലീഗി(ഐഎന്‍എല്‍)ന്റെ മുഖ്യ കാര്യദര്‍ശി. അടിയന്തരാവസ്ഥ കാലത്തെ വിദ്യാർഥി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു അറസ്റ്റ് വരിച്ചു ജയില്‍ വാസവും അഹമ്മദ് ദേവർ കോവിൽ അനുഭവിച്ചു.
Also Read- സത്യപ്രതിജ്ഞാ വേളയിൽ നവകേരള ഗീതാഞ്ജലിയുമായി യേശുദാസ്, മോഹൻലാൽ, എ.ആർ. റഹ്മാൻ
1994 ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ രൂപീകരണ കണ്‍വന്‍ഷന്‍ മുതല്‍ തുടങ്ങിയ പാര്‍ട്ടി ബന്ധം നാദാപുരം മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നി പദവികള്‍ വഹിച്ചു. നിലവില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപക ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചു.
കോഴിക്കോട് സൗത്തിൽ മുസ്ലിം ലീഗിന്റെ ഏക വനിതാ സ്ഥാനാർഥി നൂർബിനാ റഷീദിനെ തോൽപിച്ചാണ് ഇത്തവണ അഹ്മദ് ദേവര്‍ കോവില്‍ വിജയിച്ചതും കേരള രാഷ്ട്രീയത്തിൽ പുതുചരിത്രം എഴുതിയതും.