Pinarayi Vijayan Swearing In Ceremony | സത്യപ്രതിജ്ഞാ വേളയിൽ നവകേരള ഗീതാഞ്ജലിയുമായി യേശുദാസ്, മോഹൻലാൽ, എ.ആർ. റഹ്മാൻ

Last Updated:
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ വേളയിൽ 52 ഗായകരുടെ വിർച്വൽ സംഗീതാർച്ചന. 'നവകേരള ഗീതാഞ്ജലി' എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് ഓൺലൈൻ ആയി നടക്കും. മമ്മൂട്ടി ആശംസ അറിയിക്കും.
കെ.ജെ. യേശുദാസ്, മോഹൻലാൽ, എ.ആർ. റഹ്മാൻ, പി. ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത, ഹരിഹരൻ, ശിവമണി,  അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ജയറാം, കരുണാമൂർത്തി, സ്റ്റീഫൻ ദേവസി, ഉണ്ണി മേനോൻ, ശ്രീനിവാസ്, ഉണ്ണികൃഷ്ണൻ, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, ശ്വേതാ മോഹൻ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ശരത്, ബിജിബാൽ, രമ്യാ നമ്പീശൻ, മഞ്ജരി, സുധീപ്കുമാർ, നജിം അർഷാദ്, ഹരിഹരൻ, മധുശ്രീ, രാജശ്രീ, കല്ലറ ഗോപൻ, അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കും.
advertisement
ഇ.എം.എസ്. മന്ത്രിസഭ മുതൽ ഏറ്റവും ഒടുവിൽ പിണറായി വിജയൻ മന്ത്രിസഭ വരെ കേരളം കൈവരിച്ച വികസനങ്ങൾ കോർത്തിണക്കിയുള്ളതാവും ഈ സംഗീതാർച്ചന. സംവിധായകൻ ടി.കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിലാണ് പരിപാടി.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തെ ചൊല്ലി വളരെ നേരത്തെ തന്നെ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. 750 എന്നായിരുന്നു ആദ്യം പറഞ്ഞ ക്ഷണിതാക്കളുടെ എണ്ണം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇത് 500 പേരായിരിക്കും എന്ന് അതിനു ശേഷം വിശദീകരണമുണ്ടായി. 50,000 പേർക്ക് പങ്കെടുക്കാനും വേണ്ടിയുള്ള സ്ഥലത്താണ് 500 പേരെ ഉൾക്കൊള്ളിക്കുക എന്നും പറഞ്ഞിരുന്നു.
advertisement
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
ചടങ്ങിന് ശേഷം പിണറായി വിജയനും കൂട്ടരും രാജ് ഭവനിൽ സംഘടിപ്പിക്കുന്ന ചായ സത്ക്കാരത്തിൽ പങ്കുകൊള്ളും. ഇതിനു ശേഷം സെക്രെട്ടറിയേറ്റിൽ ആദ്യ ക്യാബിനറ്റ് യോഗം കൂടും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞക്കുള്ള തിയതി കുറിക്കുക ഈ യോഗത്തിലാവും.
സെൻട്രൽ സ്റ്റേഡിയത്തെ പന്തൽ പണിക്കു വന്നയാളിന് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റു തൊഴിലാളികൾക്ക് സമ്പർക്കവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
മൂന്നരമണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പങ്കുകൊള്ളുന്നവർ 2.45ന് തന്നെ വേദിയിൽ എത്തിച്ചേരണം. 48 മണിക്കൂർ മുൻപ് നടത്തിയ കോവിഡ് പരിശോധനാഫലം കയ്യിൽ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം.
advertisement
Summary: The swearing-in ceremony of Pinarayi Vijayan-led cabinet to have a musical fete, Navakerala Geethanjali, dedicated by 52 musicians and celebrities in Kerala. The virtual fete is conceived by director T.K. Rajeevkumar
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Pinarayi Vijayan Swearing In Ceremony | സത്യപ്രതിജ്ഞാ വേളയിൽ നവകേരള ഗീതാഞ്ജലിയുമായി യേശുദാസ്, മോഹൻലാൽ, എ.ആർ. റഹ്മാൻ
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement