ഡ്യൂട്ടിയിൽ വൈകി എത്തിയതിന് സിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് വിശദീകരണം നൽകാൻ ഇന്നലെ രാവിലെ സ്റ്റേഷനിലേക്ക് ഇറങ്ങിയ ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നില്ലെന്നാണ് ഭാര്യയുടെ പരാതി. സി ഐ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഉത്തംകുമാറിന്റെ ഭാര്യ പരാതിയിൽ പറയുന്നു. പരാതിയിൽ പളളുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.
advertisement
Also Read- ഹൈക്കോടതി ഉത്തരവ്; ഫാ. സ്റ്റാൻ സ്വാമിയെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
വാറ്റുചാരായവുമായി രണ്ടുപേർ പിടിയിൽ
ഇടുക്കി കഞ്ഞിക്കുഴിയിൽ വാറ്റുചാരായവുമായി രണ്ടുപേർ പിടിയിൽ. പഴയരിക്കണ്ടം തട്ടേകല്ല് സ്വദേശികളായ വാഴയിൽ റോയി, സുഹൃത്ത് ജോസ് ജോസഫ് എന്നിവരെയാണ് കഞ്ഞിക്കുഴി പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ് പ്രതികൾ പിടിയിലായത്. രാത്രി എട്ടുമണിയോടെ കഞ്ഞിക്കുഴി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്.
Also Read- കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് 900 ലിറ്ററോളം വാഷ് പിടികൂടി
ജോസ് ജോസഫിൻറെ വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ഒന്നര ലിറ്റർ ചാരായവും പൊലീസ് കണ്ടെടുത്തു. പൊലീസ് തെരച്ചിൽ നടത്തിയ സമയത്ത് സുഹൃത്ത് വാഴയിൽ റോയിയും ജോസഫിനൊപ്പമുണ്ടായിരുന്നു. പഴയരിക്കണ്ടം കഞ്ഞിക്കുഴി മേഖലയിൽ വ്യാജ ചാരായത്തിന്റെ നിർമ്മാണവും വിൽപ്പനയും നടക്കുന്നതായി പൊലീസിന് മുൻപ് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് കഞ്ഞിക്കുഴി പൊലീസും ഇടുക്കി എക്സൈസ് സംഘവും പ്രദേശത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു.
കഞ്ഞിക്കുഴി എസ് ഐ സുബൈർ പി എ. എസ് സി പി ഒമാരായ ജോബി, നിമേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. നടപടികൾ പൂർത്തിയാക്കി ഇരുവരെയും കോടതിയിൽ ഹാജരാക്കി.
