കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് 900 ലിറ്ററോളം വാഷ് പിടികൂടി

Last Updated:

ലോക്ഡൗൺ കർശന നിയന്ത്രണങ്ങൾക്കിടയിലും കാലിക്കറ്റ് എയർപോർട്ട്, കാലിക്കറ്റ് സർവ്വകലാശാല തുടങ്ങിയ വിടങ്ങളിൽ വ്യാജമദ്യം ലഭിക്കാറുണ്ടെന്ന രഹസ്യവിവരത്തിൻ മേൽ ആണ് പരിശോധന നടന്നത്

Wash_Seized_Karipur
Wash_Seized_Karipur
മലപ്പുറം: രണ്ട് വ്യത്യസ്ത കേസുകളിലായി പരപ്പനങ്ങാടി എക്സൈസ് സംഘം പിടിച്ചെടുത്തത് 1000 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും, കരിപ്പൂർ എയർപോർട്ട് പരിസരത്ത് നിന്ന് മാത്രം പിടിച്ചത് 865 ലിറ്റർ വാഷ്. പരപ്പനങ്ങാടി എക്സൈസ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ പിടികൂടിയത് 1500 ലിറ്ററോളം വാഷും 17 ലിറ്റർ ചാരായവും.
കരിപ്പൂർ പോലീസ് സ്റ്റേഷന് സമീപം എയർപോർട്ട് ഐസലേഷൻ ബേക്കടുത്ത വൻ കുളത്തിന് സമീപം കുറ്റിക്കാടുകൾക്കിടയിൽ ബാരലുകളിലും കുടങ്ങളിലുമായി നിറച്ച നിലയിൽ 850 ലിറ്റർ ചാരായ നിർമാണത്തിനായി പാകപ്പെടുത്തിയ വാഷ് പരപ്പനങ്ങാടി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെടുത്തു.
പെരുവള്ളൂർ കേന്ദ്രീകരിച്ച് മറ്റൊരു വ്യാജചാരായ നിർമാണ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കാടപ്പടി ഹരിജൻ പൊതു ശ്മശാനത്തിനടുത്ത് വെച്ച് എട്ടു ലിറ്റർ ചാരായവും 70 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. രണ്ട് കേസുകളിലും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പരിശോധനക്ക് നേതൃത്വം നൽകിയ പ്രിവന്‍റീവ് ഓഫീസർ ടി പ്രജോഷ് കുമാർ അറിയിച്ചു.
advertisement
ലോക്ഡൗൺ കർശന നിയന്ത്രണങ്ങൾക്കിടയിലും കാലിക്കറ്റ് എയർപോർട്ട്, കാലിക്കറ്റ് സർവ്വകലാശാല തുടങ്ങിയ വിടങ്ങളിൽ വ്യാജമദ്യം ലഭിക്കാറുണ്ടെന്ന രഹസ്യവിവരത്തിൻ മേൽ നടത്തിയ പരിശോധനയിലാണ് ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് എക്സൈസ് മനസിലാക്കുന്നതും റെയ്ഡ് നടത്തിയതും. മദ്യം പൂർണമായി ലഭിക്കാതായതോടെയാണ് വ്യാജചാരായ നിർമാണം വ്യാപകമായതെന്നും റെയ്ഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ കർശന പരിശോധന നടത്തുന്നതായും എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു.
റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ കെ, സാഗിഷ് സി, സുഭാഷ് ആർ യു, ജയകൃഷ്ണൻ എ, വനിത ഓഫീസർമാരായ സിന്ധു പി, ലിഷ പി എം, എക്സൈസ് ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.
advertisement
കഴിഞ്ഞ ആഴ്ച ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്നാട്ടില്‍ നിന്നുള്ള മദ്യം എന്നിവയാണ് പിടികൂടിയത്.  എട്ടു പേരെ അറസ്റ്റു ചെയ്തു. സംഭവത്തില്‍ കോഴിച്ചെന പരേടത്ത് വീട്ടില്‍ മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കന്‍കുഴി വീട്ടില്‍ മുബാരിസ് (26), വാളക്കുളം റെമീസ് കോഴിക്കല്‍ വീട്ടില്‍ സുഹസാദ് (24), വലിയ പറമ്പില്‍ മുഹമ്മദ് ഇസ്ഹാക് (25), കോഴിച്ചെന കൈതക്കാട്ടില്‍ വീട്ടില്‍ അഹമ്മദ് സാലിം (21), വളവന്നൂര്‍ വാരണക്കര സൈഫുദ്ധീന്‍ (25), തെക്കന്‍ കുറ്റൂര്‍ മേപ്പറമ്പത്ത് രഞ്ജിത്ത് (21), പുതുക്കുടി റിയാസ് (40) എന്നിവരാണ് പിടിയിലായത്.
advertisement
വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ലോക്ഡൗണ്‍ കാലത്തും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് താനൂര്‍ ഡി.വൈ.എസ്.പി. എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം വിദഗ്ധമായി ലഹരി മാഫിയാ സംഘത്തെ വലയിലാക്കിയത്. ഇവരുടെ പക്കല്‍ നിന്ന് ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.
ബെംഗളൂരുവില്‍ നിന്ന് ചരക്ക് വാഹനങ്ങളിലും മരുന്നുകള്‍ കൊണ്ടു വരുന്ന വാഹനങ്ങളിലുമായി ആണ് ഇവര്‍ മയക്കുമരുന്ന് ജില്ലയില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിരുന്നത്. കഞ്ചാവ് ചെറിയ പാക്കറ്റുകള്‍ ആക്കി 500, 2500, 4000 രൂപകളുടെ പായ്ക്കറ്റുകളാക്കിയാണ് വില്‍പന. 'എസ് ' കമ്പനി എന്നറിയപ്പെടുന്ന ഈ സംഘം നേരിട്ടറിയുന്നവര്‍ക്ക് മാത്രമേ ലഹരി ഉത്പന്നങ്ങള്‍ നല്‍കൂ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് 900 ലിറ്ററോളം വാഷ് പിടികൂടി
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement