ഹൈക്കോടതി ഉത്തരവ്; ഫാ. സ്റ്റാൻ സ്വാമിയെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Last Updated:

15 ദിവസത്തെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിന് നിർദേശം നൽകിയിരുന്നു.

ഫാ. സ്റ്റാൻ സ്വാമി ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍
ഫാ. സ്റ്റാൻ സ്വാമി ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍
മുംബൈ: ഭീമ കൊറേഗാവ്- എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ സ്റ്റാൻ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബോംബെ ഹൈക്കോടതി. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. 15 ദിവസത്തെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിന് നിർദേശം നൽകിയിരുന്നു.
സ്റ്റാൻ സ്വാമിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ചികിത്സയ്ക്കായി സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റുന്നകാര്യം ഉറപ്പുവരുത്തണമെന്ന് എസ് എസ് ഷിൻഡെ, എൻ ആർ ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തലോജ ജയിൽ അധികൃതർക്കും നിർദേശം നൽകി.
advertisement
ഹോളി ഫാമിലി ആശുപത്രിയിലെ ചികിത്സാ ചെലവ് സ്വന്തമായി വഹിക്കാമെന്ന് സ്റ്റാൻ സ്വാമി കോടതിയെ അറിയിച്ചിരുന്നു. ജെ ജെ സർക്കാർ ആശുപത്രിയിൽ മതിയായ സൗകര്യങ്ങളുള്ളതിനാൽ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ്ങും മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ വൈ പി യാഗ്നിക്കും വാദിച്ചു. എന്നാൽ ജെ ജെ ആശുപത്രിയിൽ ഹർജിക്കാരന് വേണ്ട ശ്രദ്ധ നൽകാൻ കഴിഞ്ഞേക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
advertisement
സ്റ്റാൻ സ്വാമിയെ ആശുപത്രിയിൽ സന്ദർശിക്കാൻ സുഹൃത്തായ ഫാ. ഫ്രോസർ മസ്കെരെൻഹാസിനും കോടതി അനുമതി നൽകി. സ്വാമിയുടെ സംരക്ഷണത്തിന് ആശുപത്രിയിൽ ഒരു പൊലീസ് കോൺസ്റ്റബിളിനെ നിയോഗിക്കാനും കോടതി നിർദേശിച്ചു. കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമി പാർക്കിൻസൺസ് രോഗബാധിതനാണ്. അദ്ദേഹത്തെ 21 ന് ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിക്കു മുമ്പാകെ ഹാജരാക്കിയിരുന്നു. ജയിലില്‍ കിടക്കാനാരംഭിച്ചതു മുതല്‍ തന്റെ ആരോഗ്യം മോശമായി വരികയാണെന്ന അന്ന് അദ്ദേഹം കോടതി മുന്‍പാകെ ബോധിപ്പിച്ചു.
advertisement
English Summary: Father (Jesuit) Stan Swamy, alleged accused and undertrial in the Bhima Koregaon violence case has been today admitted at the Holy Family Hospital in Bandra West. This after the Bombay High Court had directed the Taloja Prison authorities, yesterday, to shift him to the hospital for medical treatment for 15 days.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഹൈക്കോടതി ഉത്തരവ്; ഫാ. സ്റ്റാൻ സ്വാമിയെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
Next Article
advertisement
സ്കൂളിൽവച്ച് നഗ്നദൃ‌ശ്യം പകർത്തി 30 വർഷമായി ലൈംഗികാതിക്രമം; സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതിയിൽ കേസ്
സ്കൂളിൽവച്ച് നഗ്നദൃ‌ശ്യം പകർത്തി 30 വർഷമായി ലൈംഗികാതിക്രമം; സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതിയിൽ കേസ്
  • കാസർഗോഡ് സിപിഎം നേതാവ് എസ് സുധാകരനെതിരെ 48കാരി വീട്ടമ്മയുടെ ലൈംഗിക പീഡന പരാതിയിൽ കേസ് എടുത്തു.

  • 1995 മുതൽ ലൈംഗിക അതിക്രമം, സ്കൂളിൽനിന്ന് നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ പറയുന്നു.

  • സുധാകരനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത് മൂന്നംഗം കമ്മീഷൻ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

View All
advertisement