Also Read- പത്ത് വർഷത്തിനുശേഷം മിനിസ്ക്രീൻ താരം ഉല്ലാസ് പന്തളം കോൺഗ്രസിൽ തിരിച്ചെത്തി
സ്ഥാനാര്‍ഥി നിർണയം പൂർത്തിയാകുന്നതിന് മുൻപ്, പ്രകടന പത്രിക തയാറാക്കുന്നതിന് മുമ്പ്, നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോലും സര്‍വേ നടത്തിയെന്ന് പറഞ്ഞ് യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗവണ്‍മെന്റിന്റെ പണക്കൊഴുപ്പിനെ മാത്രമല്ല, ചില മാധ്യമങ്ങളുടെ കല്ലേറിനേയും യുഡിഎഫിന് നേരിടേണ്ടിവരുന്നു. വന്ന എല്ലാ സര്‍വേകളിലും പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വം കരിതേച്ച് കാണിക്കാനുള്ള ശ്രമം നടന്നു. താന്‍ ഉന്നയിക്കുന്ന വിഷയങ്ങളും ആരോപണങ്ങളും വളച്ചൊടിക്കാന്‍ ശ്രമം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.
advertisement
Also Read- 'ഞങ്ങടെ ഉറപ്പാണ് പി ജെ'; മുഖ്യമന്ത്രിയുടെ ധർമടത്ത് പി ജയരാജന്റെ ചിത്രം പതിച്ച പ്രചാരണ ബോർഡ്
ചോദ്യങ്ങള്‍ സര്‍ക്കാരിന് അനൂകൂലമായി പടച്ചുണ്ടാക്കുന്നു. ഇതൊരു അജണ്ടയാണ്. ജനങ്ങളുടെ മുന്നില്‍ ഈ ഗവണ്‍മെന്റിന് ഒരു റേറ്റിങ്ങുമില്ല. അവര്‍ക്ക് മുന്നില്‍ ഗവണ്‍മെന്റിന്റെ റേറ്റിങ് വളരെ താഴെയാണ്. അത് ചില മാധ്യമങ്ങള്‍ ബോധപൂര്‍വം റേറ്റിങ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അനീതിയാണ്. ഞങ്ങള്‍ ഈ സര്‍വേകളെ തള്ളിക്കളയുന്നു. ഇതില്‍ യുഡിഎഫിന് വിശ്വാസമില്ല. ഇത് ബോധപൂര്‍വം യുഡിംഎഫിനെ തകര്‍ക്കാനുള്ള ശ്രമമാണ്. ചെന്നിത്തല പറഞ്ഞു.
എകിസ്റ്റ് പോളുകള്‍ അല്ലാത്ത സര്‍വേകള്‍ നിരോധിക്കാന്‍ പറ്റല്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. ഇത് ഏതാണ്ട് ഒരു എക്സിറ്റ് പോളുകളുടെ സ്വഭാവത്തിലുള്ളതാണ്. മണ്ഡലം തോറും സര്‍വേ നടത്തിയാല്‍ എക്‌സിറ്റ് പോളല്ലാതെ മറ്റെന്താണെന്ന് ചോദിച്ച ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.
Also Read- ഗുരുവായൂരില്‍ DSJP സ്ഥാനാർഥിയെ ബിജെപി പിന്തുണച്ചേക്കും; തീരുമാനം ഉടൻ
സർക്കാരിന്റെ അഴിമതികളൊന്നും പ്രശ്‌നമല്ലെന്ന് പറയുന്ന സര്‍വേകള്‍ ജനം തൂത്തെറിയുമെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ചാനലുകളുടെ അഭിപ്രായ സര്‍വേകളെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സര്‍വേകളെ വിശ്വാസമില്ലെന്നും ജനങ്ങളെയുമാണ് വിശ്വാസമെന്നുമായിരുന്നു മുല്ലപ്പള്ളി പ്രതികരിച്ചത്.