TRENDING:

Swapna Suresh| സ്വപ്നക്കൊപ്പം വനിത പൊലീസുകാരുടെ സെൽഫി; ഫോൺ നൽകിയിട്ടില്ലെന്ന് നഴ്സുമാർ; വിവാദത്തിനിടെ സ്വപ്നക്ക് ഇന്ന് ആൻജിയോഗ്രാം

Last Updated:

ആശുപത്രിയിൽ സുരക്ഷ ഒരുക്കിയ സിറ്റി പൊലീസിലെ ആറ് വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് സ്വപ്നയ്ക്ക് ഒപ്പം സെൽഫിയെടുത്തത്. സെൽഫി പുറത്തുവന്നതോടെ വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള സ്വർണക്കടത്തുകേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം വനിത പൊലീസുകാർ സെൽഫി എടുത്തു. സിറ്റി പൊലീസിലെ ആറ് വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് സെൽഫി എടുത്തത്. ആശുപത്രിയിൽ സ്വപ്നയ്ക്ക് സുരക്ഷ ഒരുക്കിയവരാണ് സെൽഫി എടുത്തത്.
advertisement

Also Read- 'ആശുപത്രിയിൽ കഴിയുന്ന സ്വപ്നയുമായി എ.സി മൊയ്തീൻ കൂടിക്കാഴ്ച നടത്തി; മന്ത്രിയുടെ നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ': അനിൽ അക്കര

സെൽഫി പുറത്തുവന്നതോടെ വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണ്. വനിത ഉദ്യോഗസ്ഥരെ താക്കീത് ചെയ്തു. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ നടപടി ഉണ്ടായേക്കും. കൗതുകത്തിന് സെൽഫി എടുത്തതാണെന്നും വഴിവിട്ട സൗഹൃദം ഇല്ലായെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

advertisement

Also Read- സ്വപ്നയ്ക്ക് ആൻഞ്ചിയോഗ്രാം പരിശോധന; റമീസിന് എൻഡോസ് കോപ്പി: ഇരുവർക്കും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്

മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ സ്വപ്ന സുരേഷ് ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ നഴ്സുമാരുടെ മൊഴി നൽകി. പൊലീസിന്റെ സാന്നിധ്യത്തിൽ മാത്രമാണ് സ്വപ്നയെ  കണ്ടതെന്നും നഴ്സുമാർ വ്യക്തമാക്കി. ഡ്യൂട്ടി നഴ്സിൻ്റെ ഫോണിൽ നിന്നും സ്വപ്ന ഉന്നതരെ ഫോണിൽ ബന്ധപ്പെട്ടുവെന്ന വിവാദത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ശുചീകരണ തൊഴിലാളികളെ പ്രവേശിപ്പിച്ചതും പൊലീസ് സാന്നിധ്യത്തിലാണെന്നും നഴ്സുമാർ അറിയിച്ചിട്ടുണ്ട്.

advertisement

Also Read- സ്വപ്ന സുരേഷിനും റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിത്സ; ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി

അന്വേഷണ റിപ്പോർട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ജയിൽ വകുപ്പിന് കൈമാറും. ജയിൽ വകുപ്പ് കോടതിയേയും അന്വേഷണ ഏജൻസികളെയും വിവരം അറിയിക്കും.

അതേസമയം, നെഞ്ചുവേദനയെ തുടർന്ന് സ്വപ്ന സുരേഷിനെ ഇന്ന് ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയയാക്കും. രക്തധമനികളിൽ ബ്ലോക്ക് ഉണ്ടോ എന്ന് അറിയുന്നതിനാണ് പരിശോധന. സ്വർണക്കടത്തുകേസിലെ മറ്റൊരു പ്രതി കെ ടി റമീസിൻ്റെ എൻഡോസ് കോപ്പി പരിശോധനയും ഇന്ന് നടക്കും. വയറുവേദനയെ തുടർന്നാണ് റമീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swapna Suresh| സ്വപ്നക്കൊപ്പം വനിത പൊലീസുകാരുടെ സെൽഫി; ഫോൺ നൽകിയിട്ടില്ലെന്ന് നഴ്സുമാർ; വിവാദത്തിനിടെ സ്വപ്നക്ക് ഇന്ന് ആൻജിയോഗ്രാം
Open in App
Home
Video
Impact Shorts
Web Stories