പി.കെ ശശിക്കെതിരെ പരാതി ലഭിച്ചില്ല; കിട്ടിയാൽ അന്വേഷിക്കുമെന്ന് എം.സി ജോസഫൈൻ

webtech_news18
പി.കെ ശശി എം.എൽ.എയ്‌ക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പി.കെ ശശിക്കെതിരെ പരാതി കിട്ടിയിട്ടില്ല. പരാതി നല്‍കിയാല്‍ അതിൻറെ ഉള്ളടക്കം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.വനിതാ കമ്മീഷന് പരാതി കിട്ടിയിട്ടില്ല. അതുകൊണ്ട് വനിതാ കമ്മീഷനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഒരു ഉത്തരത്തിന്റെ ആവശ്യമില്ല. മാർക്സിസ്റ്റ് പാർട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കിൽ പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്. ആ രീതിയിൽ അവർ കൈകാര്യം ചെയ്ത് തീരുമാനമെടുക്കും.

ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ മൂന്നാമത്തെ 'ശശി'സി.പി.എം എം.എല്‍.എയ്‌ക്കെതിരെ പീഡന ആരോപണം; മുന്‍കാല കേസുകളുടെ സ്ഥിതി ഇങ്ങനെപി.കെ ശശിക്കെതിരായ പരാതി: പോളിറ്റ്ബ്യൂറോയിൽ ഭിന്നതപി.കെ ശശിക്കെതിരായ ലൈംഗിക ആരോപണം: പാലക്കാട് ജില്ലയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കും

പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണം: പാലക്കാട് ജില്ലയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കും


സിപിഎം എംഎല്‍എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതിഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമെ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കു. ഈ യുവതിക്ക് പൊലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ലെന്നും ജോസഫൈന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

Trending Now