അത്തരത്തിലൊരു ദദ്ദുവേ മദുവേ അടുത്തിടെ നടന്നു. എല്ലാ വർഷവും ഇന്ദ്ര ഭഗവാനെ പ്രാർത്ഥിക്കുന്നതിനായി ഈ പെൺ-പെൺ കല്യാണം നടത്തുന്നു. നന്നായി മഴ ലഭിക്കാനുള്ളതാണ് ഈ ആചാരം. മഴ ആവശ്യത്തിലധികം പെയ്യുകയോ കുറയുകയോ ചെയ്യരുതെന്നാണ് ആദിവാസികൾ ദൈവത്തോട് പ്രാർത്ഥിക്കുന്നത്.
നവദമ്പതികൾക്ക് ഘോഷയാത്രയ്ക്കും ആചാരാനുഷ്ഠാനങ്ങൾക്കും ശേഷം ഏവരുടെയും അനുഗ്രഹം ലഭിക്കും. സാധാരണ കല്യാണം പോലെ ആളുകൾ അവർക്ക് സമ്മാനങ്ങൾ പോലും നൽകുന്നു. ധാരാളം സംഗീതവും നൃത്തവുമുണ്ടായിരിക്കും. വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും വലിയ സദ്യ വിളമ്പാറുമുണ്ട്. കർക്കിവിനായക ക്ഷേത്രത്തിലും കരിയമ്മ ക്ഷേത്രത്തിലും അടുത്തിടെയായിരുന്നു വിവാഹമുണ്ടായത്. ഹലക്കി ഗോത്രത്തിൽ ഈ ദേവതകൾക്ക് പ്രത്യേക സ്ഥാനമുണ്ട്.
advertisement
also read: ഒരു നൂറ്റാണ്ട് മുമ്പ് അപ്രത്യക്ഷമായ ഇഗ്വാന ഗാലപഗോസ് ദ്വീപിൽ; പ്രത്യുത്പാദനം ആരംഭിച്ചു
ഒരുപാട് രസകരമായ കാര്യങ്ങൾ ഈ വിവാഹത്തിലുണ്ട്. നവദമ്പതിയുടെ കഴുത്തിൽ ആളുകൾ ചിപ്‌സ് പാക്കറ്റുകളുടെ മാലകൾ ഇടുന്നതും ഹൃദയം തുറന്ന് നൃത്തം ചെയ്യുന്നതും കാണാം.
see also: അഞ്ചു തലമുറകൾ ഒത്തു ചേർന്ന കുടുംബ സംഗമം; പങ്കെടുത്തത് അഞ്ഞൂറോളം പേർ
ആഘോഷങ്ങളെല്ലാം കഴിഞ്ഞ് നവദമ്പതികളും മറ്റുള്ളവരും അവരവരുടെ വീടുകളിലേക്ക് മടങ്ങുന്നു. യഥാർത്ഥ വിവാഹത്തിന് സമാനമായി ആഘോഷിക്കുന്ന ഒരു ആചാരപരമായ കല്യാമാത്രമാണിത്. ഹലാക്കി ഗോത്രക്കാരുടെ വിശ്വാസങ്ങളിൽ മഴയ്ക്ക് സവിശേഷവും ആദരണീയവുമായ ഒരു ഭാഗമുണ്ട്. അവർ മതപരമായി എല്ലാ വർഷവും ഈ തനതായ ആചാരപരമായ കല്യാണം അനുഷ്ഠിക്കുന്നു.