Iguana | ഒരു നൂറ്റാണ്ട് മുമ്പ് അപ്രത്യക്ഷമായ ഇഗ്വാന ഗാലപഗോസ് ദ്വീപിൽ; പ്രത്യുത്പാദനം ആരംഭിച്ചു

Last Updated:

കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സസിന്റെ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.

ഗാലപഗോസ് ദ്വീപുകളിലൊന്നില്‍ (galapagos island) നിന്ന് ഒരു നൂറ്റാണ്ട് മുമ്പ് അപ്രത്യക്ഷമായ ലാന്‍ഡ് ഇഗ്വാനയെ (land iguana) വീണ്ടും കണ്ടെത്തിയെന്ന് ഇക്വഡോറിലെ പരിസ്ഥിതി മന്ത്രാലയം. ഇവ സ്വാഭാവികമായി വീണ്ടും പ്രത്യുത്പാദനം നടത്താന്‍ തുടങ്ങിയെന്നും മന്ത്രാലയം അറിയിച്ചു. 1903-06 കാലഘട്ടത്തില്‍ ദ്വീപ് സമൂഹത്തില്‍ വസിച്ചിരുന്ന മൂന്ന് ലാന്‍ഡ് ഇഗ്വാനകളില്‍ ഒന്നായ കൊനോലോഫസ് സബ്ക്രിസ്റ്റസ് ഇനത്തില്‍ നിന്നുള്ള ഉരഗങ്ങള്‍ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് സാന്റിയാഗോ ദ്വീപില്‍ (santiago island) നിന്ന് അപ്രത്യക്ഷമായത്. കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സസിന്റെ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.
പസഫിക് ദ്വീപസമൂഹത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സാന്റിയാഗോയുടെ സ്വാഭാവിക ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനായി 2019-ല്‍ ഗാലപഗോസ് നാഷണല്‍ പാര്‍ക്ക് ഉദ്യോ​ഗസ്ഥർ അടുത്തുള്ള ദ്വീപില്‍ നിന്ന് 3,000-ലധികം ഇഗ്വാനകളെ കൊണ്ടുവന്നിരുന്നു. ബ്രിട്ടീഷ് ഭൗമശാസ്ത്രജ്ഞനും നാച്ചുറലിസ്റ്റുമായ ചാള്‍സ് ഡാര്‍വിന്റെ പരിണാമത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ദ്വീപിനെ പ്രശസ്തമാക്കിയത്. 1835ല്‍, എല്ലാ പ്രായത്തിലുമുള്ള ഇഗ്വാനകളെ ഡാര്‍വിന്‍ സാന്റിയാഗോയില്‍ കണ്ടെത്തിയിരുന്നു.
187 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മുതിര്‍ന്നതും, പ്രായപൂര്‍ത്തിയാകാത്തതും, ജനിച്ച് അൽപ ദിവസങ്ങൾ മാത്രമുള്ളതുമായ ലാന്‍ഡ് ഇഗ്വാനകളെ കണ്ടെത്തിയെന്ന് പിഎന്‍ജി ഡയറക്ടര്‍ ഡാനി റൂഡ പറഞ്ഞു. ഇത് ദ്വീപുകളെ പുനസ്ഥാപിക്കാനുള്ള തങ്ങളുടെ പ്രതീക്ഷകള്‍ക്ക് ശക്തി പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്വഡോറിന്റെ തീരത്ത് നിന്ന് 1,000 കിലോമീറ്റര്‍ (600 മൈല്‍) അകലെയാണ് ഗാലപഗോസ് ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. സവിശേഷമായ സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടെ. ഇത് ഒരു ലോക പൈതൃക സ്ഥലം കൂടിയാണ്.
advertisement
ഇഗ്വാന വര്‍ഗ്ഗത്തില്‍ പെട്ട ജീവികളെ വളര്‍ത്തുന്ന യുവാവിന്റെ കഥ മുൻപ് വൈറലായിരുന്നു. ഗുജറാത്തിലെ സൂററ്റ് സ്വദേശിയായ ഗണേഷ് സേനയാണ് ഇഗ്വാനയുടെ ഉപവര്‍ഗ്ഗങ്ങളിലുള്ള ഒമ്പത് പല്ലികളെ വളര്‍ത്തി വാർത്തകളിൽ ഇടം നേടിയത്. ഇഗ്വാന വര്‍ഗ്ഗത്തില്‍പ്പെട്ട പല്ലികള്‍ രൂപത്തില്‍ കുറച്ച് വലിപ്പമുള്ളവയാണങ്കിലും മനുഷ്യര്‍ക്ക് അപകടം സൃഷ്ടിക്കുന്നവയല്ല. എന്നാല്‍ ഒട്ടും ഉപദ്രവകാരികളല്ല എന്നും പറയാന്‍ സാധിക്കില്ല. കടല്‍ഭിത്തികള്‍, നടപ്പാതകള്‍, സസ്യജാലങ്ങള്‍, തുടങ്ങിയവയെല്ലാം ഇവ കടിച്ച് നശിപ്പിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇവ മനുഷ്യര്‍ക്കും ശല്യമാകാറുണ്ട്. ആണ്‍ ഇഗ്വാനകള്‍ പൊതുവേ 5 അടിവരെ നീളം വെയ്ക്കാറുണ്ട് (ഏതാണ്ട് 1.5 മീറ്റര്‍). ഇവയ്ക്ക് ഏകദേശം 9 കിലോഗ്രാം ഭാരവും ഉണ്ടാകും. പെണ്‍ ഇഗ്വാനകള്‍ ഒരു വര്‍ഷം 80 ഓളം മുട്ടകളാണ് ഇടാറുള്ളത്.
advertisement
അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് ഇഗ്വാനകളെ പൊതുവെ കണ്ടുവരാറുള്ളത്. എന്നാല്‍, തെക്കന്‍ ഫ്ലോറിഡയിലെ വന്യജീവി ഏജന്‍സി, അവിടുത്തെ ആളുകളോട് ഇവയെ കൊല്ലാന്‍ ആവശ്യപ്പെടുന്നതായി 2020ല്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏതാണ്ട് അതേ സമയത്തായിരുന്നു തെക്കന്‍ ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ച് എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന പിസ്സാ മാംപോ എന്ന ഭക്ഷണശാല താല്‍ക്കാലികമായി അടച്ചു പൂട്ടാന്‍ ഭക്ഷ്യ അതോറിറ്റി ഉത്തരവിട്ടത്. അതിനു പിന്നില്‍ ഒരു കാരണവുമുണ്ടായിരുന്നു. പിസ്സാ ശാലയിലെ ഫ്രിഡ്ജില്‍ നിന്നും ഏകദേശം 36 കിലോ ഭാരം വരുന്ന ഒരു ഇഗ്വാനയെ കണ്ടെത്തിയിരുന്നു. ഇതിനെ ഭക്ഷണശാലാ ഉടമയ്ക്ക് ആരോ സമ്മാനിച്ചതായിരുന്നു. ഭക്ഷണശാലയിലെ മറ്റു ഭക്ഷണങ്ങള്‍ സൂക്ഷിക്കുന്നതിന് അകലെയുള്ള ഒരു പ്രത്യേക ഫ്രീസറിലായിരുന്നു ഇതിനെ സൂക്ഷിച്ചിരുന്നത്. ഇത് നിയമവിരുദ്ധമാണ് എന്ന് അറിഞ്ഞ ഉടന്‍ തന്നെ അവര്‍ ഇതിനെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Iguana | ഒരു നൂറ്റാണ്ട് മുമ്പ് അപ്രത്യക്ഷമായ ഇഗ്വാന ഗാലപഗോസ് ദ്വീപിൽ; പ്രത്യുത്പാദനം ആരംഭിച്ചു
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement