TRENDING:

ക്ഷമ സൂപ്പിനേക്കാൾ ​ഗുണം ചെയ്യും; മാനസികാരോഗ്യം മെച്ചപ്പെടും; ദേഷ്യം കുറയ്ക്കാം

Last Updated:

ക്ഷമിക്കാനും മറക്കാനും ജീവിതത്തിൽ മുന്നോട്ട് പോകാനുമൊക്കെ നാം പഠിക്കേണ്ടതുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജീവിതത്തിൽ ആരോടെങ്കിലും പ്രശ്നങ്ങളോ ചെറിയ നീരസമോ ഇല്ലാത്തവർ കുറവാണ്. ചിലപ്പോൾ വളരെക്കാലം കഴിഞ്ഞിട്ടും അതിൽ നിന്ന് പുറത്തുകടക്കാൻ നമുക്ക് കഴിഞ്ഞെന്നും വരില്ല. ഇത് നമ്മുടെ മാനസികാരോഗ്യത്തെ പോലും ബാധിക്കും. ഈ അവസ്ഥയെ മറികടക്കണമെങ്കിൽ ക്ഷമിക്കാനും മറക്കാനും ജീവിതത്തിൽ മുന്നോട്ട് പോകാനുമൊക്കെ നാം പഠിക്കേണ്ടതുണ്ട്. ക്ഷമിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും പോയ കാലത്തെ പ്രശ്നങ്ങളെല്ലാം മറന്ന് ജീവിതത്തിൽ എങ്ങനെ മുന്നോട്ട് പോകാം എന്നതിനെക്കുറിച്ചും വിശ​​ദമായി മനസിലാക്കാം.
advertisement

മുറിവുകൾ ഉണങ്ങും നിങ്ങൾ ആരോടെങ്കിലും ക്ഷമിക്കുമ്പോൾ, അത് നിങ്ങളുടെ ഉള്ളിൽ സൃഷ്ടിക്കപ്പെട്ട വൈകാരികമായ മുറിവുകളെ സുഖപ്പെടുത്തുന്നു. ജീവിതം പുതുമയുള്ളതായി തോന്നാനും മുന്നോട്ട് പോകാനും ഇതു നിങ്ങളെ സഹായിക്കും.

നല്ല ഭാവി: നിങ്ങൾ ആരോടെങ്കിലും ക്ഷമിച്ചു കഴിഞ്ഞാൽ, പുതിയ കാര്യങ്ങൾ ആസൂത്രണം ചെയ്യാനും എന്തെങ്കിലും പുതിയതായി ആരംഭിക്കാനും നിങ്ങൾക്കു സാധിക്കും. പഴയ ആഘാതങ്ങളിൽ നിന്നും മുൻപു സംഭവിച്ച കാര്യങ്ങളിൽ നിന്നുമെല്ലാം നിങ്ങൾ പുറത്തുവരും.

ദേഷ്യം കുറയും: നിങ്ങൾ ആരോടെങ്കിലും ക്ഷമിക്കാൻ തീരുമാനിക്കുന്ന നിമിഷം മുതൽ നിങ്ങളുടെ ദേഷ്യം കുറയുന്നത് നിങ്ങൾക്കു തന്നെ മനസിലാക്കാം. ദേഷ്യം എന്ന വികാരം പലരെയും സാരമായി ബാധിക്കുന്ന ഒന്നാണ്. അതിനാൽ ക്ഷമിക്കാൻ ശ്രമിക്കുക. അത് ബന്ധങ്ങൾക്കും പുതിയ മാനങ്ങൾ നൽകും.

advertisement

Also Read- ‘ചൈതന്യവും വീര്യവും ചേർന്ന് പ്രകമ്പനം കൊള്ളുന്ന നിറം’; ‘വിവ മജന്ത’യെ 2023 ലെ നിറമായി പ്രഖ്യാപിച്ച് പാന്റോണ്‍

മാനസികാരോഗ്യം മെച്ചപ്പെടും: ആരോടെങ്കിലും ദേഷ്യവും വെറുപ്പും തോന്നുന്നത് നമ്മുടെ മാനസികാരോഗ്യത്തെയും ബാധിക്കും. അതിനാൽ, നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും സുഖകരവും സന്തോഷകരവുമായ ജീവിതം നയിക്കാനും നിങ്ങൾ മറ്റുള്ളവരോട് ക്ഷമിക്കണം.

Also Read- ഉച്ചമയക്കം നല്ലതാണോ? അറിയാം പകല്‍ ഉറക്കത്തിന്റെ ഗുണദോഷങ്ങൾ

സ്വാതന്ത്ര്യം: മറ്റുള്ളവരോട് ക്ഷമിക്കാതിരിക്കുന്നത് നമുക്കു തന്നെ ഒരു വലിയ ഭാരമായി അനുഭവപ്പെടാം. അത് നമ്മെ സാരമായിത്തന്നെ ബാധിക്കും. നമ്മുടെ ജീവിതത്തിന്റെ പല തലങ്ങളെയും ബാധിക്കും. ക്ഷമിക്കാത്തത് നമ്മുടെ ആരോഗ്യം പോലും ക്ഷയിപ്പിക്കും. മനസിലെ ഭാരം വർദ്ധിച്ചുകൊണ്ടേയിരിക്കും, മറ്റാരേക്കാളും ചിലപ്പോൾ നമ്മൾ നമ്മെത്തന്നെ വേദനിപ്പിക്കും. അതിനാൽ ജീവിതത്തിൽ നിങ്ങളുടെ സ്വാതന്ത്ര്യം ആസ്വദിക്കാൻ വേണ്ടി കൂടി, നിങ്ങൾ ക്ഷമിച്ചും മറന്നും മുന്നോട്ട് പോകുന്നതാണ് നല്ലത്.‌

advertisement

സമ്മർദവും ഉത്കണ്ഠയുമൊക്കെ അനുഭവിക്കുന്നവരാണ് ഈ തലമുറയിൽ പലരും. അതിന് കാരണങ്ങളും പലതാകാം. മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ നമുക്കു തന്നെ ചെയ്യാൻ സാധിക്കുന്ന പല കാര്യങ്ങളുമുണ്ട്. അവയിൽ ചിലതാണ് ചുവടെ.

  1. ഇലക്ട്രോണിക് മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും അൽപം അകലം പാലിക്കുക
  2. നിങ്ങളോടു തന്നെ സത്യസന്ധത പുലർത്തുക.
  3. സമ്മർദങ്ങൾക്ക് അടിമപ്പെടാതിരിക്കുക
  4. സ്വയം തിരിച്ചറിയുക
  5. സഹായം തേടാൻ മടി കാണിക്കാതിരിക്കുക
  6. തിരക്കുകളിൽ നിന്നും അകന്ന് ഇടയ്ക്കൊക്കെ ഒരു ഇടവേളയെടുക്കുക
  7. advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
ക്ഷമ സൂപ്പിനേക്കാൾ ​ഗുണം ചെയ്യും; മാനസികാരോഗ്യം മെച്ചപ്പെടും; ദേഷ്യം കുറയ്ക്കാം
Open in App
Home
Video
Impact Shorts
Web Stories