ഉച്ചമയക്കം നല്ലതാണോ? അറിയാം പകല്‍ ഉറക്കത്തിന്റെ ഗുണദോഷങ്ങൾ

Last Updated:

പകല്‍ സമയത്തെ ചെറിയൊരു മയക്കം രാത്രി എട്ട് മണിക്കൂര്‍ ഉറങ്ങുന്നതിനെക്കാള്‍ വളരെയധികം ഉന്മേഷം നിങ്ങള്‍ക്ക് പ്രദാനം ചെയ്യും

ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടെ പകല്‍ സമയത്തെ ഉറക്കം പലർക്കും സാധിക്കാറില്ല. എന്നാൽ പതിവായി പകൽ ഉറങ്ങുന്നവരുമുണ്ട്. നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്‍ നടത്തിയ പഠനം അനുസരിച്ച് അമേരിക്കയിലെ യുവജനങ്ങളില്‍ ഏകദേശം 33 ശതമാനത്തോളം പേര്‍ സ്ഥിരമായി ഉച്ചയ്ക്ക് ശേഷം ഉറങ്ങുന്നവരാണ്. ഉച്ചയ്ക്ക് ശേഷമുള്ള ഉറക്കം നിങ്ങളെ കൂടുതല്‍ ഊർജസ്വലരാക്കും. ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും ഒരു മികച്ച വിശ്രമ സമയമായിരിക്കും ഇത്.
പകല്‍ സമയത്തെ ചെറിയൊരു മയക്കം രാത്രി എട്ട് മണിക്കൂര്‍ ഉറങ്ങുന്നതിനെക്കാള്‍ വളരെയധികം ഉന്മേഷം നിങ്ങള്‍ക്ക് പ്രദാനം ചെയ്യും. ഏകാഗ്രത, ഓര്‍മ്മശക്തി എന്നിവ മെച്ചപ്പെടുത്താനും മികച്ച മാനസികാവസ്ഥയിലായിരിക്കാനും ഉച്ചയുറക്കത്തിലൂടെ സാധിക്കും. ഇത്രയധികം നേട്ടങ്ങള്‍ ഉണ്ടെങ്കിലും നിങ്ങളുടെ ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ക്കും ഉച്ചയുറക്കം എന്ന ശീലം കാരണമായേക്കാം. പകല്‍ സമയത്ത് ഉറക്കം വരുന്ന അവസ്ഥയിലേക്ക് നിങ്ങളെ ഈ ശീലം എത്തിച്ചേക്കാം. അതിനാല്‍ ദിനചര്യയില്‍ ഉച്ചയുറക്കം ശീലമാക്കുന്നവര്‍ അതിന്റെ ഗുണങ്ങളെപ്പറ്റിയും ദോഷങ്ങളെപ്പറ്റിയും തീർച്ചയായും അറിഞ്ഞിരിക്കണം.
advertisement
ഉച്ചയുറക്കത്തിന്റെ ഗുണങ്ങള്‍
1. ഓര്‍മ്മശക്തി വര്‍ധിപ്പിക്കും
ഉച്ചയ്ക്ക് മയങ്ങുന്നത് നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ധിക്കാന്‍ സഹായിക്കും. അമേരിക്കന്‍ ജെറിയാട്രിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഉച്ചയ്ക്ക് 30 മുതല്‍ 90 മിനിറ്റ് വരെ ഉറങ്ങുന്നത് മുതിര്‍ന്നവരില്‍ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്നുവെന്നാണ്.
2. മാനസിക സമ്മര്‍ദ്ദം കുറയ്ക്കും
ഉച്ചയ്ക്കുള്ള ഉറക്കം നിങ്ങളുടെ സെന്‍സറി സംവിധാനത്തെ സുഗമമാക്കാന്‍ സഹായിക്കും. നിങ്ങള്‍ക്കുണ്ടാകുന്ന അനാവശ്യ പരിഭ്രാന്തി ഇതിലൂടെ കുറയ്ക്കാനും സാധിക്കും. വൈകുന്നേരങ്ങളിലെ ചെറിയൊരു മയക്കം ദേഷ്യം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങളില്‍ പറയുന്നുണ്ട്.
advertisement
3. ക്ഷീണം അകറ്റും
ദിവസം മുഴുവന്‍ ശാരീരിക -മാനസിക അധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വിശ്രമത്തിനായി ഒരിടവേള എടുക്കുന്നത് നല്ലതാണ്. നിങ്ങളുടെ ശരീരത്തിനും വിശ്രമം ആവശ്യമാണ്. എന്നാല്‍ ചിലര്‍ അങ്ങനെ വിശ്രമിക്കാന്‍ സമയം കണ്ടെത്താറില്ല. അത്തരത്തില്‍ ഒരുപാട് അധ്വാനിക്കുന്നവര്‍ ഉച്ചയ്ക്ക് ശേഷം കുറച്ച് സമയം ഉറങ്ങുന്നത് ആ ദിവസം മുഴുവനും കൂടുതല്‍ ഊര്‍ജസ്വലമായി ഇരിക്കാന്‍ സഹായിക്കുന്നു.
4. നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നു
ഒരു ചെറിയ വിശ്രമത്തിന് ശേഷമാണ് നിങ്ങളുടെ മസ്തിഷ്‌കം ശരിയായി പ്രവര്‍ത്തിച്ച് തുടങ്ങുക. അത് നിങ്ങളുടെ ഏകാഗ്രത കൂട്ടാന്‍ സഹായിക്കും.
advertisement
ഉച്ചയ്ക്ക് ഉറങ്ങുമ്പോള്‍ ശരീരം വീണ്ടും റീചാര്‍ജ് ചെയ്യപ്പെടുകയും കൂടുതല്‍ ഊര്‍ജ്ജത്തോടെ നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ ജോലിചെയ്യാനും പഠിക്കാനും സാധിക്കുകയും ചെയ്യുന്നു.
ഉച്ചയുറക്കിന്റെ ദോഷഫലങ്ങള്‍
1. രാത്രിയുറക്കത്തില്‍ തടസ്സമുണ്ടാകും
രാത്രിയുറങ്ങാന്‍ കഴിയാത്തവര്‍ ഉച്ചയ്ക്ക് ഉറങ്ങുന്നത് കുറയ്ക്കുന്നതാണ് നല്ലത്. സ്ഥിരമായി ഉച്ചയ്ക്കുള്ള ഉറക്കം രാത്രിയിലെ ഉറക്കത്തിന് തടസ്സങ്ങള്‍ ഉണ്ടാക്കിയേക്കും. അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ ഉച്ചയുറക്കം നിങ്ങളുടെ രാത്രിയുറക്കത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നത്.
2. ഹൈപ്പര്‍ ടെന്‍ഷന്‍ വര്‍ധിപ്പിക്കും
യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നടത്തിയ ഒരു പഠനമനുസരിച്ച് 90 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങുന്ന മധ്യവയസ്‌കരിലും പ്രായമായ സ്ത്രീകളിലും യഥാക്രമം 39 ശതമാനം, 54 ശതമാനം ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പറയുന്നത്.
advertisement
3. നിങ്ങളുടെ ശരീരത്തിന് ആവശ്യമുണ്ടോ?
ഉച്ചയുറക്കം എല്ലാവര്‍ക്കും അനുയോജ്യമല്ല. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഉറക്കമില്ലാത്ത അവസ്ഥ നേരിടുന്ന (ഇന്‍സോംനിയ അനുഭവിക്കുന്നവര്‍) ആളുകള്‍ ഉച്ചയ്ക്ക് ഉറങ്ങുന്നത് ആരോഗ്യകരമല്ല. നിങ്ങളുടെ ദൈനംദിന ജീവിതത്തെ തന്നെ ഈ ശീലം തകിടം മറിക്കാൻ സാധ്യതയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Life/
ഉച്ചമയക്കം നല്ലതാണോ? അറിയാം പകല്‍ ഉറക്കത്തിന്റെ ഗുണദോഷങ്ങൾ
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement