മനുഷ്യശരീരം വളരെയധികം ചൂടോ തണുപ്പോ ആകരുതെന്നും ഈ രണ്ട് അവസ്ഥകളും നിങ്ങളുടെ ഹൃദയത്തെ (heart) ബാധിക്കുമെന്നും അതില്‍ പറയുന്നു. മനുഷ്യ ശരീരത്തിലെ ചൂട് വളരെയധികം കൂടുമ്പോള്‍, ശരീരത്തിന്റെ എല്ലാ രാസപ്രക്രിയകളും നടത്തുന്ന പ്രോട്ടീനുകള്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റേഡിയേഷന്‍, ബാഷ്പീകരണം എന്നീ രണ്ട് വിധത്തിലാണ് മനുഷ്യശരീരത്തിലെ ചൂട് കൂടുന്നത്. ഈ രണ്ട് പ്രക്രിയകളും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സമ്മര്‍ദ്ദത്തിലാക്കുന്നു.
റേഡിയേഷന്‍ നടക്കുമ്പോള്‍ മനുഷ്യ ഹൃദയം രക്തപ്രവാഹം പുനഃക്രമീകരിക്കുന്നു. ഇത് ഹൃദയമിടിപ്പും രക്തം പമ്പ് ചെയ്യുന്നതും വേഗത്തിലാക്കുകയും ചെയ്യുന്നു. താരതമ്യേന ചൂട് കൂടിയ ഒരു ദിവസത്തില്‍ നിങ്ങളുടെ രക്തയോട്ടം വളരെ വേഗത്തിലായിരിക്കും. തണുപ്പുള്ള ഒരു ദിവസത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ രണ്ടോ നാലോ ഇരട്ടി രക്തം ഓരോ മിനിറ്റിലും പമ്പ് ചെയ്‌തേക്കാമെന്നും ഹാര്‍വാര്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
Also Read-ഗുല്‍മര്‍ഗ് മുതല്‍ ഷിംല വരെ; വേനലവധിക്ക് ഇന്ത്യയില്‍ സന്ദര്‍ശിക്കാൻ പറ്റിയ സ്ഥലങ്ങള്‍
എന്നാല്‍ നിങ്ങള്‍ വിയര്‍ക്കുമ്പോള്‍, ശരീരത്തില്‍ നിന്ന് ചൂട് മാത്രമല്ല കൂടുതല്‍ വലിച്ചെടുക്കുന്നത്. ഇത് സോഡിയം, പൊട്ടാസ്യം, പേശികളുടെ സങ്കോചങ്ങള്‍, ജലത്തിന്റെ സന്തുലിതാവസ്ഥ എന്നിവയ്ക്ക് ആവശ്യമായ മറ്റ് ധാതുക്കളും പുറത്തെടുക്കുന്നു. ഈ ധാതുക്കളുടെ കുറവ് നികത്താന്‍ ശരീരം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യും.
ചൂടുള്ള ദിവസങ്ങളില്‍ ഹൃദയത്തിന്റെ അമിത സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍:
തണുത്ത കാറ്റ് കൊള്ളുക; കൂളറില്‍ നിന്നോ എയര്‍ കണ്ടീഷണറില്‍ നിന്നോ തണുത്ത കാറ്റ് കൊള്ളുക. കുളിക്കുന്നതോ നനഞ്ഞ തുണിയോ ഐസ് പായ്‌ക്കോ വെയ്ക്കുന്നതോ ചൂടിനെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും ഹാര്‍വാര്‍ഡ് ഹെല്‍ത്ത് ശുപാര്‍ശ ചെയ്യുന്നു.
Also Read-കൊടും ചൂടിൽ വീർപ്പുമുട്ടി രാജ്യം; റെക്കോർഡ് വിൽപ്പന ലക്ഷ്യമിട്ട് എസി നിർമ്മാതാക്കൾ
ലഘുഭക്ഷണം കഴിക്കുക: ചൂടുള്ള ദിവസങ്ങളില്‍ നിങ്ങളുടെ ഹൃദയത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാത്ത ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. പകരം തണുത്ത സാലഡുകളും പഴങ്ങളും കഴിക്കുക. ജ്യൂസും വെള്ളവും പോലുള്ള കൂടുതല്‍ ദ്രാവകങ്ങള്‍ കഴിക്കുക.
ജിമ്മില്‍ പോകുന്നത് ഒഴിവാക്കുക: ജിമ്മിലെ കഠിനമായ ചില വ്യായാമങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തെ അമിതമായി സമ്മര്‍ദ്ദത്തിലാക്കും. അതിനാല്‍ ജിമ്മില്‍ പോകുന്നത് ഒഴിവാക്കുക.
വെള്ളം കുടിക്കുക: കത്തുന്ന ചൂടില്‍ വെള്ളം കുടിക്കുന്നത് ഹൃദയത്തിന് ആശ്വാസം നല്‍കും. ഈ ദിവസങ്ങളില്‍ ഓരോ മണിക്കൂറിലും ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ ഹാര്‍വാര്‍ഡ് ഹെല്‍ത്ത് ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ മധുരമുള്ള ശീതള പാനീയങ്ങള്‍ കുടിക്കരുത്. കൂടാതെ, കഫീന്‍ അടങ്ങിയ പാനീയങ്ങളും മദ്യവും കഴിക്കരുത്. കാരണം അവ നിര്‍ജ്ജലീകരണത്തിന് കാരണമാകും.
