Travel In summer| ഗുല്‍മര്‍ഗ് മുതല്‍ ഷിംല വരെ; വേനലവധിക്ക് ഇന്ത്യയില്‍ സന്ദര്‍ശിക്കാൻ പറ്റിയ സ്ഥലങ്ങള്‍

Last Updated:

  ഈ വേനല്‍ക്കാലത്ത് നിങ്ങള്‍ സന്ദര്‍ശിക്കേണ്ട അത്തരം ചില സ്ഥലങ്ങള്‍

ഈ വര്‍ഷം വേനല്‍ക്കാലം പതിവിലും നേരത്തെയാണ് എത്തിയത്. ചൂട് കൂടിക്കൊണ്ടിരിക്കുമ്പോള്‍ ധൈര്യമായിപുറത്തിറങ്ങാന്‍ പോലും ആളുകള്‍ക്ക് കഴിയാത്ത അവസ്ഥയാണ്. എന്നാല്‍ ഇന്ത്യയിലെ ചില സ്ഥലങ്ങളിലെ കാലാവസ്ഥ വേനല്‍ക്കാല അവധിക്കാലത്തിന് അനുയോജ്യമാണ്.  ഈ വേനല്‍ക്കാലത്ത് നിങ്ങള്‍ സന്ദര്‍ശിക്കേണ്ട അത്തരം ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.
1. ഗുല്‍മര്‍ഗ്, കാശ്മീര്‍ (Gulmarg, Kashmir)
വേനല്‍ക്കാലത്ത് 15-25 ഡിഗ്രി വരെയാണ് ഗുല്‍മര്‍ഗിലെ താപനില. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കേബിള്‍ കാറുകളുള്ള സ്ഥലം കൂടിയാണ് ഗുല്‍മര്‍ഗ്. ഗൊണ്ടോള എന്നാണ് ഇത് അറിയപ്പെടുന്നത്. വേനല്‍ക്കാലത്ത് ആസ്വദിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്.
ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെയും ഫ്രഞ്ച് കമ്പനിയായ പൊമഗല്‍സ്‌കിയുടെയും സംയുക്ത സംരംഭമാണ് കേബിള്‍ കാര്‍ പദ്ധതി. 1998ലാണ് റോപ്പ് വേയുടെ ആദ്യഘട്ടം പൂര്‍ത്തിയായത്. 36 ക്യാബിനുകളും 18 ടവറുകളും ഉള്ള രണ്ടാം ഘട്ടം രണ്ട് വര്‍ഷം കൊണ്ട് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. 2005 മെയ് 28 മുതലാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.
advertisement
2. കസോള്‍, ഹിമാചല്‍ പ്രദേശ് (Kasol, Himachal Pradesh)
ട്രെക്കിംഗ് പാതകള്‍ക്കും കഫേകള്‍ക്കും ഫ്‌ലീ മാര്‍ക്കറ്റുകള്‍ക്കും പേരുകേട്ട ഗ്രാമമാണ് കസോള്‍. തോഷ്, ഖീര്‍ഗംഗ ട്രെക്കിങ്ങുകൾ പ്രശസ്തമാണ്. ഇന്ത്യയുടെ ആംസ്റ്റര്‍ഡാം എന്നും കസോള്‍ അറിയപ്പെടുന്നു. ഇവിടുത്തെ മനോഹരമായ ഐറിഷ് കഫേകള്‍ വ്യത്യസ്ത രുചികളാണ് സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്.
3. തീര്‍ത്ഥന്‍ വാലി, ഹിമാചല്‍ പ്രദേശ് (Tirthan Valley, Himachal pradesh)
advertisement
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പ്രദേശമാണ് തീര്‍ത്ഥന്‍ വാലി. തീര്‍ത്ഥന്‍ വാലിയിലെ താപനില 20 ഡിഗ്രിക്ക് മുകളിലേക്ക് പോകാറില്ല. രാജ്യത്തെ ഏറ്റവും ശാന്തവും മനോഹരവുമായ കുന്നിന്‍ പ്രദേശങ്ങളില്‍ ഒന്നു കൂടിയാണ് തീര്‍ത്ഥന്‍ വാലി.
4. ഡാര്‍ജിലിംഗ്, പശ്ചിമ ബംഗാള്‍ (Darjeeling, West Bengal)
പ്രശസ്തമായ തേയില തോട്ടങ്ങളാണ് ഡാര്‍ജിലിംഗിനെ ഏറ്റവും മനോഹരമാക്കുന്നത്. ഡാര്‍ജിലിംഗിന് മുകളിലെ മനോഹരമായ കാഞ്ചന്‍ജംഗയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ഹിമാലയന്‍ ടോയ് ട്രെയിനും മാള്‍ അല്ലെങ്കില്‍ ചൗരസ്ത എന്നറിയപ്പെടുന്ന പൊതു സ്‌ക്വയറും പ്രശസ്തമാണ്. ചൗരസ്തയിൽ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇത് വിനോദസഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങളിലൊന്നാണ്.
advertisement
5. ഷിംല, ഹിമാചല്‍ പ്രദേശ് (Shimla, Himachal Pradesh)
നഗരത്തിന്റെ സംസ്‌കാരവും പൈതൃകവും ആസ്വദിക്കാന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രകൃതിയും അന്തരീക്ഷവുമാണ് ഷിംലയില്‍ ഉള്ളത്. ചൂടുള്ളതും വളരെ രുചികരവുമായ ഗുലാബ് ജാമുകളും ആവിയില്‍ വേവിച്ച മോമോസും പോലുള്ള പ്രാദേശിക ഭക്ഷണങ്ങളും സ്ട്രീറ്റ് ഫുഡം ഇവിടുത്തെ മറ്റ് ആകർഷണങ്ങളണാണ്. ജാഖൂ ക്ഷേത്രം, ചാഡ്വിക്ക് വെള്ളച്ചാട്ടം, താരാദേവി ക്ഷേത്രം, സങ്കത് മോചൻ ക്ഷേത്രം എന്നിവയും ഇവിടെ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്.
മലയാളം വാർത്തകൾ/ വാർത്ത/Life/
Travel In summer| ഗുല്‍മര്‍ഗ് മുതല്‍ ഷിംല വരെ; വേനലവധിക്ക് ഇന്ത്യയില്‍ സന്ദര്‍ശിക്കാൻ പറ്റിയ സ്ഥലങ്ങള്‍
Next Article
advertisement
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
  • തമിഴ്‌നാട് ഡിജിപിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.

  • പോലീസ് പരിശോധനയിൽ രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയില്ല.

  • ഇമെയിൽ വ്യാജമാണെന്നും തമിഴ് സെലിബ്രിറ്റികളെ ലക്ഷ്യം വച്ച വ്യാജ മുന്നറിയിപ്പുകളുടെ ഭാഗമാണെന്നും സ്ഥിരീകരിച്ചു.

View All
advertisement