TRENDING:

Cannabis for Corona 'കൊറോണ ചികിത്സയ്ക്ക് കഞ്ചാവ്': കണ്ടെത്തലുമായി കനേഡിയൻ ശാസ്ത്രജ്ഞർ

Last Updated:

കഞ്ചാവിന്റെ സാന്നിധ്യം വൈറസിന്റെ ശരീരകോശങ്ങളിലേക്കുള്ള കടന്നുകയറ്റം 70 ശതമാനം വരെ കുറയ്ക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഞ്ചാവിന് സാധിക്കുമെന്ന കണ്ടെത്തലുമായി കനേഡിയൻ ശാസ്ത്രസംഘം. ഏപ്രിലിൽ പതിമൂന്നോളം കഞ്ചാവ് ചെടികളിൽ നടത്തിയ പഠനത്തിലൂടെയാണ് കൊറോണ പ്രതിരോധ ശേഷിയുണ്ടെന്നു കണ്ടെത്തിയതെന്ന് ലെത്ത്ബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ അവകാശപ്പെടുന്നു.
advertisement

പഠന ഫലത്തിൽ ‍ഞങ്ങൾ തന്നെ ഞെട്ടിപ്പോയെന്നാണ് ഗവേഷകരിലൊരാളായ ഓൾഗ കോവൽ‌ചുക് പറഞ്ഞതായി ന്യുയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

TRENDING:Bev Q App| നാളെ നാളെ... നീളെ നീളെ...! ഈ ആപ്പ് ഇനി എന്ന് റെഡിയാകും? [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS]

advertisement

ശരീരത്തിനുള്ളിലേക്ക് കൊറോണ വൈറസുകൾക്ക് പ്രവേശനമൊരുക്കുന്ന പ്രോട്ടീനുകളെ കഞ്ചാവിന് നിശ്ചലമാക്കാനാകുമെന്നാണ് ഈ ശാസ്ത്ര സംഘം ഓണ്‍ലൈൻ ജേർണലായ പ്രീപ്രിന്റ്സിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു.

കഞ്ചാവിന്റെ സാന്നിധ്യം വൈറസിന്റെ ശരീരകോശങ്ങളിലേക്കുള്ള കടന്നുകയറ്റം 70 ശതമാനം വരെ കുറയ്ക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അണുബാധ 70 മുതൽ 80 ശതമാനം വരെ കുറയ്ക്കാൻ സാധ്യതയുള്ള മറ്റ് മരുന്നുകൾ ഇല്ലെന്നും ഇവർ അവകാശപ്പെടുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

കഞ്ചാവ് ഉപയോഗിച്ചുള്ള ചികിത്സയെ കുറിച്ച് ഗവേഷണം നടത്തുന്ന  പാത്ത്വേ, സ്വീഷ് ഇങ്ക് എന്നിവയുമായി സഹകരിച്ചാണ് പഠനം നടത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
Cannabis for Corona 'കൊറോണ ചികിത്സയ്ക്ക് കഞ്ചാവ്': കണ്ടെത്തലുമായി കനേഡിയൻ ശാസ്ത്രജ്ഞർ
Open in App
Home
Video
Impact Shorts
Web Stories