TRENDING:

Sleep Benefits | ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് വേണം ശാന്തമായ ഉറക്കം; ഉറക്കത്തിന്റെ ഗുണങ്ങള്‍ അറിയാം

Last Updated:

വിശ്വസിച്ചാലും ഇല്ലെങ്കിലും, നിങ്ങൾക്ക് ശരീരത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ആരോഗ്യകരമായ കാര്യം നന്നായി ഉറങ്ങുക എന്നതാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നമ്മുടെ ശരീരത്തിനുള്ളിൽ (Human Body) ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഈ ആന്തരിക പ്രവര്‍ത്തനങ്ങളുടെ അഭാവത്തിൽ ശരീരത്തിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അവയിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഉറക്കം (Sleep). വിശ്വസിച്ചാലും ഇല്ലെങ്കിലും, നിങ്ങൾക്ക് ശരീരത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ആരോഗ്യകരമായ കാര്യം നന്നായി ഉറങ്ങുക എന്നതാണ്.
advertisement

മഹാനായ ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്‍ ദുഷ്കരമായ ചില ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ച ഒരു ദൈവിക സത്തയെ താന്‍ ഉറക്കത്തിൽ കാണുമായിരുന്നു എന്ന് അവകാശപ്പെട്ടിട്ടുണ്ട്. ആ ദിവ്യസ്വത്വം ഉറക്കത്തിന്റെ തന്നെ ശരീരരൂപമല്ലാതെ മറ്റൊന്നുമല്ലെന്ന് നിസ്സംശയം പറയാം.

ഉറക്കം എന്നത് ഏറ്റവും ചെലവു കുറഞ്ഞതും എന്നാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതുമായ ഒന്നാണ്. ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് കൂടുതലറിയാം.

മനസിന്റെ ഏറ്റവും നല്ല സുഹൃത്താണ് ഉറക്കം

ആരോഗ്യമുള്ള മനസ്സും ശരീരവും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ പോലെയാണ്. അവ അവിഭാജ്യമാണ്. ഈ അവസ്ഥകള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട സുഹൃത്താണ് ഉറക്കം. ഉറക്കം നിങ്ങളുടെ മനസ്സിനെ പോഷിപ്പിക്കുകയും ഒപ്പം ശരീരത്തെ മികച്ച ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഉറക്കം, ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ഏകാഗ്രത ഉറപ്പാക്കുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള ഉല്‍പാദനക്ഷമത നിലനിര്‍ത്തുകയും ചെയ്യുന്നു.

advertisement

Also Read-Yoga Benefits | ശരീരഭാരം കുറയ്ക്കാം; മാനസികാരോഗ്യം മെച്ചപ്പെടുത്താം; യോഗയുടെ പ്രധാന ഗുണങ്ങൾ

ആരോഗ്യമുള്ള ഹൃദയം ഉള്ളിടത്താണ് സന്തോഷകരമായ മനസ്സുമുള്ളത്

ഉറക്കശീലങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. നല്ല ഉറക്കം നിങ്ങളുടെ രക്തയോട്ടം നിയന്ത്രിക്കുകയും ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യതയെ വളരെയധികം തടയുകയും ചെയ്യും. പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് ഉറക്കം കുറയുന്നത് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിലേക്ക് നയിക്കുന്നുവെന്നാണ്.

Also Read- വിറ്റാമിന്‍ ഡി യുടെ കുറവ് നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കും; ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെല്ലാം

advertisement

ഒരു തീരുമാനം എടുക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടോ? എങ്കിൽ നന്നായി ഉറങ്ങുക

ഉറക്കത്തിന് മുന്‍ഗണന നല്‍കിയാല്‍ നിങ്ങളുടെ മനസ്സും ഹൃദയവും അത്യധികം പ്രസന്നമായിരിക്കുമെന്നത് വ്യക്തമായ കാര്യമാണ്. ഉറക്കം മനസ്സിനെ കൂടുതൽ തെളിച്ചമുള്ളതാക്കുകയും ഹൃദയത്തെ ശാന്തമാക്കുകയും ചെയ്യുന്നതിനാല്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പമില്ലാതെ തീരുമാനങ്ങള്‍ എടുക്കാനും അതുവഴി സുഗമമായ ജീവിതം നയിക്കാനും സാധിക്കും

കണ്ണുകള്‍ അടച്ച് ഉറങ്ങുക, അസുഖങ്ങള്‍ അപ്രത്യക്ഷമാകും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉറക്കം എന്നത് ഒരു ചികിത്സ കൂടിയാണ്. ഉറക്കം നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഉറക്കം നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇന്നത്തെ കാലത്ത് പ്രതിരോധശേഷി എത്രത്തോളം പ്രധാനമാണെന്ന് ആരും പറഞ്ഞു തരേണ്ടതില്ല. പല അസുഖങ്ങള്‍ക്കും ഉറക്കം നല്ലൊരു ഔഷധമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Sleep Benefits | ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് വേണം ശാന്തമായ ഉറക്കം; ഉറക്കത്തിന്റെ ഗുണങ്ങള്‍ അറിയാം
Open in App
Home
Video
Impact Shorts
Web Stories