Yoga Benefits | ശരീരഭാരം കുറയ്ക്കാം; മാനസികാരോഗ്യം മെച്ചപ്പെടുത്താം; യോഗയുടെ പ്രധാന ഗുണങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ യോഗ ഒരു പ്രധാന ഘടകമായി മാറിയിരിക്കുകയാണ്
ലോകാരോഗ്യ സംഘടന (WHO) യോഗയെ (Yoga) അംഗീകരിച്ചിട്ട് ഏതാനും വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എന്നാൽ അതിനു ശേഷം ലോകമെമ്പാടും യോഗയ്ക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. ഇന്ന് സമൂഹത്തിൽ ഉന്നത പദവികൾ കൈകാര്യം ചെയ്യുന്ന വ്യക്തികളും സെലിബ്രിറ്റികളും (Celebrities) യോഗ പരിശീലിക്കുകയും അതിന്റെ ഗുണങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ യോഗ ഒരു പ്രധാന ഘടകമായി മാറിയിരിക്കുകയാണ്. ദിവസവും യോഗ ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
യോഗയുടെ ആരോഗ്യ ഗുണങ്ങൾ
ശരീരത്തിന്റെ ബാലൻസ്, ബലം, വഴക്കം എന്നിവ മെച്ചപ്പെടുത്തുന്നു
യോഗയുടെ ആരോഗ്യ ഗുണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ബാലൻസ്, ബലം, വഴക്കം എന്നിവ. യോഗയിലെ വ്യത്യസ്ത പോസുകളും ആസനങ്ങളും ശരീരത്തിന്റെ ഇറുകിയ ഭാഗങ്ങളായ മുതുകിലെ തോളുകളും പേശികളും ഇളകാൻ സഹായിക്കുന്നു. ശരീരത്തിന് മികച്ച പോസ്ചർ നൽകുന്നതിനും ശരീരത്തിന്റെ വഴക്കം വർദ്ധിപ്പിക്കുന്നതിനും യോഗ നിങ്ങളെ സഹായിക്കുന്നു. ദീർഘകാലം യോഗ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം കൂടുതൽ വർധിപ്പിക്കാൻ സഹായിക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
പതിവായി യോഗ പരിശീലിക്കുന്നത് ശരീരത്തിന്റെ വീക്കം കുറയ്ക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഉയർന്ന രക്തസമ്മർദ്ദം, അമിത ഭാരം എന്നിവ കുറച്ച് ഹൃദ്രോഗ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.
advertisement
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
വിഷാദരോഗ ലക്ഷണങ്ങൾ ഗണ്യമായി കുറയ്ക്കാൻ യോഗ സഹായിക്കും. പതിവായി യോഗ ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് കൂടാതെ യോഗ ഏകാഗ്രതയും ഉത്സാഹവും വർദ്ധിപ്പിക്കുന്നു. സ്ഥിരമായി യോഗ്യ ചെയ്യുന്നത് മനസ്സിലുണ്ടാകുന്ന നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു
പതിവ് യോഗ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക മാത്രമല്ല, ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ പറയുന്നു.
advertisement
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ശരീരഭാരം വർദ്ധിക്കുമ്പോൾ മാനസിക സമ്മർദ്ദവും വർദ്ധിക്കാൻ ഇടയാകുന്നു. മാത്രമല്ല മറ്റ് പല രോഗങ്ങൾക്കും വണ്ണം കാരണമാകുന്നുണ്ട്. സ്ഥിരമായി യോഗയിൽ ഏർപ്പെടുന്നത് നിങ്ങൾക്ക് ആവശ്യമുള്ള റിലാക്സേഷൻ നൽകുന്നു. ഇത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും സമ്മർദ്ദങ്ങളിൽ നിന്ന് ഒഴിവാക്കുന്നു. ഇത് സ്വാഭാവികമായി നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പതിവായി യോഗ പരിശീലിക്കുകയാണെങ്കിൽ തല മുതൽ കാൽ വരെ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ഏതെങ്കിലും വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളപ്പോഴും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമ നാളുകളിലും യോഗ പരിശീലിക്കുന്നത് ഉത്തമമാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 14, 2022 3:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Yoga Benefits | ശരീരഭാരം കുറയ്ക്കാം; മാനസികാരോഗ്യം മെച്ചപ്പെടുത്താം; യോഗയുടെ പ്രധാന ഗുണങ്ങൾ