TRENDING:

പെട്ടെന്നുള്ള ഹൃദയസ്തംഭനം: ലക്ഷണങ്ങൾ അവ​ഗണിക്കരുതെന്ന് വിദ​ഗ്ധരുടെ മുന്നറിയിപ്പ്

Last Updated:

വ്യാവസായിക രാജ്യങ്ങളിൽ അഞ്ചിലൊന്ന് മരണങ്ങളുടെയും കാരണം പെട്ടെന്നുള്ള ഹൃദയസ്തംഭനമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പെട്ടെന്നുള്ള ഹൃദയസ്തംഭനം (sudden cardiac arrest) സംബന്ധിച്ച ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് വിദ​ഗ്ധരുടെ മുന്നറിയിപ്പ്. പെട്ടെന്ന് ഹൃദയസംതംഭനം ഉണ്ടാകുന്നവരിൽ അതു സംബന്ധിച്ച മുന്നറിയിപ്പുകൾ എന്തെങ്കിലും നേരത്തെ തന്നെ ഉണ്ടായേക്കാമെന്ന് എസ്കേപ്പ് നെറ്റ് പ്രൊജക്ട് ലീഡർ ഡോ. ഹന്നോ താൻ പറയുന്നു. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘമാണ് എസ്കേപ്പ് നെറ്റ് പ്രൊജക്ടിലുള്ളത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

വ്യാവസായിക രാജ്യങ്ങളിൽ അഞ്ചിലൊന്ന് മരണങ്ങളുടെയും കാരണം പെട്ടെന്നുള്ള ഹൃദയസ്തംഭനമാണ്. കാർഡിയാക് ആരീത്മിയ അഥവാ വെൻട്രിക്കുലാർ ഫൈബ്രിലേഷൻ ഉണ്ടായാൽ ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ പമ്പിംഗ് ഇല്ലാതാകുകയും രക്തപ്രവാഹം നിലയ്ക്കുകയും ചെയ്യുന്നു. രക്തയോട്ടം വേഗത്തിൽ പുനക്രമീകരിച്ചില്ലെങ്കിൽ 10 മുതൽ 20 വരെ മിനിറ്റിനുള്ളിൽ മരണം സംഭവിക്കും.

പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനത്തെ പ്രതിരോധിക്കുക ചികിത്സ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എസ്കേപ്പ് നെറ്റ് പ്രൊജക്ട് പ്രവർത്തിക്കുന്നത്. ഈ പ്രൊജക്ടിനു കീഴിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ വെൻട്രിക്കുലാർ ഫൈബ്രിലേഷന്റെ കാരണങ്ങൾ അന്വേഷിക്കുകയും അതിനെ പ്രതിരോധിക്കാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

advertisement

Also Read- Baba Vanga | 2023ലേക്കുള്ള ബാബ വംഗയുടെ പ്രവചനം സത്യമായി ഭവിക്കുമോ?

പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് ഇരയകളായ 10,000 പേരുടെ ഡിഎൻഎ സാമ്പിളുകളുൾ പരിശോധിച്ച് അതേക്കുറിച്ചുള്ള ഡാറ്റയും എസ്കേപ്പ് നെറ്റ് പ്രൊജക്ടിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ തയ്യാറാക്കിയിട്ടുണ്ട്. “പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ ജനിതക കാരണങ്ങളെക്കുറിച്ച് മനസിലാക്കാൻ ഈ ഡാറ്റ സഹായിക്കും,” ഡോ. ടാൻ പറഞ്ഞു. എസ്‌കേപ്പ്-നെറ്റ് തയ്യാറാക്കിയ 100-ലധികം പ്രബന്ധങ്ങൾ വിവിധ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂറോപ്യൻ ഹാർട്ട് ജേർണൽ, അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേർണൽ, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണൽ, നേച്ചർ ജനറ്റിക്സ്, ദി ലാൻസെറ്റ് പബ്ലിക് ഹെൽത്ത്, റെസസിറ്റേഷൻ, ഇപി യൂറോപേസ് എന്നിവയിലെല്ലാം ഈ പ്രബന്ധങ്ങൾ ലഭ്യമാണ്.

advertisement

പെട്ടെന്നുള്ള ഹൃദയസ്തംഭനം ഉണ്ടാകുന്ന സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ അതിജീവന സാധ്യത കുറവാണെന്നും ശാസ്ത്രീയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. പെട്ടെന്നുള്ള ഹൃദയസ്തംഭനം വലിയൊരു പൊതുജനാരോഗ്യ പ്രശ്‌നം തന്നെയാണെന്നും ഇത്രയും കാലം അക്കാര്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വേണ്ടത്ര അവബോധം സ‍ൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടില്ലെന്നും ഈ വിഷയത്തിൽ നിർണായക കണ്ടെത്തലുകളാണ് തങ്ങൾ നടത്തുന്നതെന്നും ഡോ.ഹന്നോ താൻ കൂട്ടിച്ചേർത്തു.

Also Read- അന്ന് ജയലളിത, ഇന്ന് സ്മൃതി ഇറാനി; സ്ത്രീവിരുദ്ധ പരാമർശങ്ങൾ നേരിടേണ്ടി വന്ന വനിതാ രാഷ്ട്രീയക്കാര്‍

advertisement

ഹൃദയ സംബന്ധിയായ രോഗങ്ങൾ ഉണ്ടാകുന്നവരുടെ എണ്ണം ദിവസം ചെല്ലും തോറും കൂടി വരികയാണ്. അതിൽ തന്നെ ഹൃദയസ്തംഭനം ഉണ്ടാകുന്നവരുടെ എണ്ണം വളരെ കൂടുതലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങളുടെ എണ്ണവും മുമ്പത്തേക്കാൾ കൂടിവരികയാണ്, പ്രത്യേകിച്ച്, ചെറുപ്പക്കാരുടെ ഇടയിൽ. ജീവിതശൈലിയിലെ മാറ്റം, ഉയർന്ന മാനസിക സമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, ശാരീരിക വ്യായാമത്തിന്റെ കുറവ് തുടങ്ങിയ പല കാരണങ്ങളും ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു. തളർച്ച, ഹൃദയമിടിപ്പ്, പള്‍സ് ഇല്ലാതെയാകല്‍, ശ്വാസതടസം, ബോധക്ഷയം, നെഞ്ചിലെ അസ്വസ്ഥത തുടങ്ങിയവയെല്ലാം പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ വിവിധ ലക്ഷണങ്ങളാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
പെട്ടെന്നുള്ള ഹൃദയസ്തംഭനം: ലക്ഷണങ്ങൾ അവ​ഗണിക്കരുതെന്ന് വിദ​ഗ്ധരുടെ മുന്നറിയിപ്പ്
Open in App
Home
Video
Impact Shorts
Web Stories