അന്ന് ജയലളിത, ഇന്ന് സ്മൃതി ഇറാനി; സ്ത്രീവിരുദ്ധ പരാമർശങ്ങൾ നേരിടേണ്ടി വന്ന വനിതാ രാഷ്ട്രീയക്കാര്‍
- Published by:Sarika KP
- news18-malayalam
Last Updated:
സിനിമാ മേഖലയിൽ നിന്ന് എത്തിയവനിത രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ പലപ്പോഴും അതിരുവിടുന്നതാണ്.
പുരുഷന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയാണ് രാഷ്ട്രീയം. അതുകൊണ്ട് തന്നെ സ്ത്രീ സഹപ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശങ്ങളും അഭിപ്രായങ്ങളും ഉയരുന്നത് സാധാരണയല്ല. സിനിമാ മേഖലയിൽ നിന്ന് എത്തിയവനിത രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ പലപ്പോഴും അതിരുവിടുന്നതാണ്.
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മുതല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ലോക്സഭാ എംപി ഹേമമാലിനി എന്നിവരൊക്കെ ഇത്തരം വിവേചനത്തിന് ഇരയായവരാണ്. തങ്ങളുടെ ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടാനാണ് നടിമാരെ പൊതുരംഗത്തേക്ക് എത്തിക്കുന്നതെന്നാണ് പലരുടെയും ആരോപണം. എന്നാല്‍ ഇത്ര ജനപ്രീതി ഉള്ളപ്പോഴും അവര്‍ക്കെതിരെ മോശം ആരോപണങ്ങളും ഉന്നയിക്കാറുണ്ട്. രാഷ്ട്രീയത്തിലെ അവരുടെ പുരുഷ എതിരാളികള്‍ക്ക് നേരെ അപൂര്‍വമായി മാത്രമേ പൊതു വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.
കോണ്‍ഗ്രസ് നേതാവ് അജയ് റായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ നടത്തിയ ‘അപമാനകരവും ലൈംഗികത നിറഞ്ഞതും സ്ത്രീവിരുദ്ധവുമായ’ പരാമര്‍ശങ്ങള്‍ ഇതിന് ഉദാഹരണമാണ്.
advertisement
Also read-ഡച്ച് കോളനിവാഴ്ചയുടെ രണ്ടര നൂറ്റാണ്ടിനു ശേഷം അടിമകളാക്കിയവരോട് നെതർലാൻഡ് പ്രധാനമന്ത്രിയുടെ മാപ്പ്
‘മോഹിനി’ ജെ. ജയലളിത
‘മോഹിനി’, ‘ധാർമികതയില്ലാവൾ’ അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയെ അവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ വിശേഷിപ്പിക്കാന്‍ പലപ്പോഴും ഉപയോഗിച്ചിരുന്ന വാക്കുകളാണിത്. ജനപ്രിയനും എഐഎഡിഎംകെ സ്ഥാപകനുമായ എം.ജി രാമചന്ദ്രനുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിലും ജയലളിത ചര്‍ച്ചാ വിഷയമായിരുന്നു. എംജിആർ സിനിമയിലെ തന്റെ വന്‍ ജനപ്രീതി മുതലെടുത്ത് രാഷ്ട്രീയത്തില്‍ വിജയം കൊയ്തപ്പോഴും ‘തമിഴ് സിനിമയുടെ രാജ്ഞി’ എന്ന് അറിയപ്പെട്ടിരുന്ന ജയലളിതക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവന്നു.
advertisement
1991 ല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു അവര്‍, 1991 നും 2016 നും ഇടയില്‍ ആറ് തവണയായി 14 വര്‍ഷത്തിലേറെ ഈ പദവിയില്‍ സേവനമനുഷ്ഠിച്ചു. എന്നാല്‍ ജയലളിത എംജിആറിന്റെ കീഴില്‍ എഐഎഡിഎംകെയില്‍ ചേര്‍ന്നത് മുതല്‍ വിവാദങ്ങളും കൂടെ കൂടിയിരുന്നു. ജനങ്ങളെ ‘സേവിക്കാന്‍’ രാഷ്ട്രീയത്തില്‍ ചേര്‍ന്നു എന്ന ജയലളിതയുടെ പ്രസ്താവനയെപ്പോലും ഡിഎംകെ വളച്ചൊടിച്ചിരുന്നു.
എംജിആര്‍ മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയായ ജാനകിക്കെതിരെ ജയലളിത മത്സരിച്ചതും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. യാതൊരു കഴിവുമില്ലാത്ത സ്ത്രീ എന്നാണ് എതിരാളികള്‍ ജയലളിതയെ വിശേഷിപ്പിച്ചത്. 1989-ല്‍ നിയമസഭയില്‍ ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ എതിരാളികള്‍ ജയലളിതയ്ക്ക് നേരെ ചെരുപ്പ് എറിയുകയും ഡിഎംകെ നേതാവ് അവരുടെ സാരി പിടിച്ച് വലിക്കുകയും ചെയ്തിരുന്നു.
advertisement
‘ഡാന്‍സിംങ്’ ഹേമാമാലിനി
2014 മുതല്‍ ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നുള്ള ബിജെപിയുടെ ലോക്സഭാ എംപിയായ ഹേമമാലിനിക്ക് വലിയ താരമായിരുന്നിട്ടും നിരവധി ലൈംഗികത നിറഞ്ഞ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നടി തന്റെ മണ്ഡലത്തിന് വേണ്ടത്ര ഒന്നും ചെയ്യുന്നില്ലെന്നും തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂവെന്നും നിരവധി പേര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ക്കിടയിലും 2019 ലെ പൊതു തിരഞ്ഞെടുപ്പിലും ഹേമാലിനി സീറ്റ് നിലനിര്‍ത്തി. കൂടാതെ ഈ വര്‍ഷം നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ബിജെപിയുടെ പ്രചാരകയുമായിരുന്നു. ‘വോട്ട് നേടുന്നതിനായി രാജ്യത്തുടനീളം നൃത്തം ചെയ്യുന്നവള്‍” എന്നാണ് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിംഗ് വര്‍മ്മ അവരെ വിശേഷിപ്പിച്ചത്.
advertisement
അടുത്തിടെ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി തന്റെ നേതാക്കളെ ബിജെപി തങ്ങളുടെ പാര്‍ട്ടിയിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുന്നതിനോട് ‘ഹേമ മാലിനിയെപ്പോലെയാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല’എന്ന് പറഞ്ഞാണ് പ്രതികരിച്ചത്. തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ ജനുവരിയില്‍ ബിജെപി ചൗധരിയെ സമീപിച്ചെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നുള്ള ഹേമാമാലിനിയുടെ സഹപ്രവര്‍ത്തകരിലൊരാള്‍ തന്റെ മണ്ഡലത്തിലെ റോഡുകള്‍ ‘ഹേമമാലിനിയുടെ കവിളുകള്‍’ പോലെയാകണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത്തരം പ്രസ്താവനകള്‍ നല്ലതല്ലെന്നും ലാലു പ്രസാദ് യാദവാണ് ഈ പ്രവണത ആരംഭിച്ചതെന്നും ഹേമമാലിനി പ്രതികരിച്ചിരുന്നു.
advertisement
ജയപ്രദയുടെ ‘അടിവസ്ത്രം’
തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ വനിതാ രാഷ്ട്രീയക്കാര്‍ക്കുനേരെയുള്ള ലിംഗവിവേചനവും സ്ത്രീവിരുദ്ധതയും ഇന്ന് സര്‍വ്വസാധാരണമാണ്. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം ഒരു പൊതു റാലിക്കിടെ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ ജയപ്രദയെ ലക്ഷ്യമിട്ട് ആരോപണം ഉന്നയിച്ചിരുന്നു. “കഴിഞ്ഞ 10 വര്‍ഷം നിങ്ങള്‍ അവരെ(ജയപ്രദ) നിങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തു. പക്ഷേ അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ 17 വര്‍ഷമെടുത്തെങ്കില്‍ വെറും 17 ദിവസത്തിനുള്ളില്‍ അവരുടെ അടിവസ്ത്രം കാക്കിയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചുവെന്നായിരുന്നു” അസം ഖാന്‍റെ പരാമർശം.
advertisement
‘ഐറ്റം’ ഖുശ്ബു സുന്ദര്‍
അടുത്തിടെ തമിഴ്നാട് ബിജെപി ഘടകത്തിലെ വനിതാ നേതാക്കള്‍ക്കെതിരെ അധിക്ഷേപകരവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഡിഎംകെ ഭാരവാഹിയായ സൈദായി സാദിഖിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍ രംഗത്തെത്തിയിരുന്നു
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെച്ച ഒരു വീഡിയോയില്‍, ഖുശ്ബുവിനെയും അഭിനേതാക്കളായ നമിത, ഗായത്രി രഘുറാം, ഗൗതമി എന്നിവരെ ‘ഐറ്റംസ്’ എന്ന് വിളിക്കുകയും തമിഴ് നാട്ടില്‍ വേര് ഉറപ്പിക്കാന്‍ ബിജെപി ‘നടിമാരെ’ ആശ്രയിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
”അവര്‍ എന്നെ അല്ല അപമാനിക്കുന്നത്, അവരുടെ കുടുംബത്തിലെ സ്ത്രീകളെയും അവരുടെ അമ്മമാരെയുമാണ് അപമാനിക്കുന്നത്. ഈ പരാമർശം നടത്തിയയാളുടെ ക്ഷമാപണം സ്വീകരിക്കാന്‍ പോലും ഞാന്‍ തയ്യാറല്ല.’ എന്നാണ് ഖുശ്ബു ഇതിനോട് പ്രതികരിച്ചത്.
വിഷയത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും പാര്‍ട്ടിയില്‍ നിന്ന് മറ്റാരും സ്ത്രീകള്‍ക്കെതിരെ ഇത്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ഖുശ്ബു പറഞ്ഞു.
‘ബേബ്സ്’ നസ്രത്ത് ജഹാനും മിമി ചക്രവര്‍ത്തിയും
ബംഗാളി ചലച്ചിത്ര-ടെലിവിഷന്‍ മേഖലയിലെ അഭിനേതാക്കളായ മിമി ചക്രവര്‍ത്തി, നുസ്രത്ത് ജഹാന്‍ എന്നിവരടക്കം 17 വനിതാ സ്ഥാനാര്‍ത്ഥികളെ തൃണമൂല്‍ കോണ്‍ഗ്രസ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചിരുന്നു. ഇരുവരും ജാദവ്പൂര്‍, ബസിര്‍ഹട്ട് സീറ്റുകളില്‍ നിന്ന് ജയിക്കുകയും ചെയ്തു. എന്നാല്‍, ബംഗാളി നടിമാരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ മമത ബാനര്‍ജി തീരുമാനമെടുത്തത് മുതല്‍ അവരും സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകള്‍ക്ക് ഇരയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചതില്‍ ഒരു ട്വിറ്റര്‍ ഉപയോക്താവ് അവരെ ”ബേബ്‌സ്” എന്ന് വിളിച്ച് കമന്റ് ചെയ്തിരുന്നു. ‘നിങ്ങള്‍ ടോപ്പ് അഴിച്ച് നൃത്തം ചെയ്താലും ഞാന്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യില്ല’ എന്ന് കമന്റും വന്നിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 21, 2022 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
അന്ന് ജയലളിത, ഇന്ന് സ്മൃതി ഇറാനി; സ്ത്രീവിരുദ്ധ പരാമർശങ്ങൾ നേരിടേണ്ടി വന്ന വനിതാ രാഷ്ട്രീയക്കാര്‍