ഇസ്രായേലിലെ സഫേദൽ എന്ന സ്ഥലത്തെ ബാർ-ഇലാൻ സർവകലാശാലയിലുള്ള അസ്രിയേലി ഫാക്കൽറ്റി ഓഫ് മെഡിസിൻ, ഇസ്രായേലിലെ നഹാരിയയിലെ ഗലീലി മെഡിക്കൽ സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിറ്റാമിൻ ഡിയുടെ അപര്യാപ്തത കോവിഡ്-19 തീവ്രമാകുന്നതിനും, കോവിഡ് മൂലമുള്ള മരണനിരക്ക് വർദ്ധിപ്പിക്കുമെന്നും കണ്ടെത്തിയത്.
വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള ശരീരത്തിലെ വിറ്റാമിൻ ഡി അളവുകൾ വിശകലനം ചെയ്യുന്ന ആദ്യത്തെ പഠനമാണിത്. രോഗിയെ ആശുപത്രിയിൽ പ്രവേശിച്ചുകഴിഞ്ഞ് പരിശോധിക്കുന്നതിനേക്കാൾ കൂടുതൽ കൃത്യമായ വിലയിരുത്തൽ സാധ്യമാക്കാൻ ആദ്യം തന്നെ പരിശോധിക്കുന്നത് സഹായിക്കുന്നു. രോഗവസ്ഥ മൂർച്ഛിക്കുന്നതിനനുസരിച്ച് വിറ്റാമിൻ ഡി നിലയും കുറയുന്നു.
advertisement
2020 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി വരെ പോസിറ്റീവായ പിസിആർ ടെസ്റ്റുകളുമായി ഗലീലി മെഡിക്കൽ സെന്ററിൽ അഡ്മിറ്റ് ചെയ്ത 1,176 രോഗികളുടെ അണുബാധയ്ക്ക് രണ്ടാഴ്ച മുൻപ് മുതൽ രണ്ട് വർഷം മുമ്പ് വരെ പരിശോധിച്ച വിറ്റാമിൻ ഡിയുടെ അളവുകളുടെ അടിസ്ഥാനത്തിലാണ് ഫലങ്ങൾ പ്രസിദ്ധീകരിച്ചത്.
വിറ്റാമിൻ ഡി അപര്യാപ്തതയുള്ള രോഗികൾക്ക് (20 എൻജി/എംഎല്ലിന്റെ കുറവ്) കോവിഡ് തീവ്രമാകാനുള്ള സാധ്യത വിറ്റാമിൻ ഡിയുടെ അളവ് കൂടുതലുള്ളവരെ അപേക്ഷിച്ച് (40 എൻജി/എംഎല്ലിൽ ) 14 മടങ്ങ് കൂടുതലായിരുന്നു. വിറ്റാമിൻ ഡി കുറവുള്ള ഗ്രൂപ്പിലെ മരണനിരക്ക് 25.6 ശതമാനവും മതിയായ വിറ്റാമിൻ ഡി ശരീരത്തിലുള്ള രോഗികളുടെ മരണനിരക്ക് 2.3 ശതമാനമാനവുമായിരുന്നു.
Also Read- വിറ്റാമിന്‍ ഡി യുടെ കുറവ് നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കും; ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെല്ലാം
പ്രായം, ലിംഗഭേദം, സീസൺ (വേനൽക്കാലം/ശൈത്യകാലം), വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുള്ള രോഗികളെയും ഗവേഷണത്തിൽ ഉൾപ്പെടുത്തി. കുറഞ്ഞ വിറ്റാമിൻ ഡി ശരീരത്തിലുള്ളവർക്ക് രോഗതീവ്രതയ്ക്കും മരണത്തിനും ഉള്ള സാധ്യത കൂടുതലാണെന്ന് എടുത്തുകാണിക്കുന്ന സമാനമായ ഫലങ്ങൾ ഗവേഷണത്തിലുടനീളം കണ്ടെത്തി.
"വിറ്റാമിൻ ഡി ശരീരത്തിന് ആവശ്യമായ അളവിൽ നിലനിർത്തുന്നതാണ് എപ്പോഴും ഉചിതമെന്ന് ഞങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നു" പഠനത്തിന് നേതൃത്വം നൽകിയ ഡോ. അമിയൽ ഡ്രോർ പറഞ്ഞു.
Also Read-Yoga Benefits | ശരീരഭാരം കുറയ്ക്കാം; മാനസികാരോഗ്യം മെച്ചപ്പെടുത്താം; യോഗയുടെ പ്രധാന ഗുണങ്ങൾ
"ശ്വാസകോശ രോഗങ്ങളോട് പ്രതികരിക്കാനുള്ള ശരിയായ രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിന് വിറ്റാമിൻ ഡി സഹായിക്കുന്നു. കോവിഡ്-19 ന്റെ കാര്യത്തിൽ ഇത് വളരെ ശരിയാണ്."പഠനത്തിൽ പങ്കെടുത്ത എൻഡോക്രിനോളജിസ്റ്റ് ഡോ. അമീർ ബാഷ്കിൻ കൂട്ടിച്ചേർത്തു.