ഈ ശീലം തുടർന്നുകൊണ്ടിരിക്കുന്ന ഒരാൾക്ക് അത് നിർത്തണമെന്ന് തോന്നിയാൽ പോലും അതിന് കഴിയാതെ വരും. സാധാരണയായി ഒരു വ്യക്തിക്ക് ഉത്കണ്ഠയോ സമ്മർദ്ദമോ അനുഭവപ്പെടുമ്പോഴെല്ലാം നഖം കടിക്കാൻ തോന്നുന്ന ഒരു മാനസിക അവസ്ഥയാണിത്.
അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ അഭിപ്രായത്തിൽ ഈ സ്വഭാവമുള്ള ആളുകൾ നഖം കടിക്കാനുള്ള പ്രവണത ആവർത്തിച്ചു പ്രകടിപ്പിക്കും. അനാവശ്യ ചിന്തകളും പ്രേരണകളും മനസ്സിലേക്ക് വരികയും അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവർ അറിയാതെ തന്നെ നഖം കടിക്കുന്നു.
advertisement
Also Read-നിങ്ങൾ ഒരു നാണം കുണുങ്ങിയാണോ? പ്രണയിക്കുന്ന വ്യക്തിയെ കാണാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നഖം കടിക്കുന്നതിനു പിന്നിലെ കാരണം
നഖം കടിക്കുന്ന ശീലത്തിന് പിന്നിൽ പല കാരണങ്ങളും ഉണ്ടായേക്കാമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. ജനിതക ഘടകങ്ങളും ഈ ശീലത്തിന് ഒരു കാരണമായേക്കാം. ഉത്കണ്ഠയോ അസ്വസ്ഥതയോ ഉണ്ടാകുമ്പോൾ അതിനെ നേരിടുന്നതിന്റെ ഭാഗമായി ഈ സ്വഭാവമുള്ള ആളുകൾ നഖങ്ങൾ കടിക്കാൻ തുടങ്ങുന്നു. നഖം കടിക്കുന്നത് സമ്മർദ്ദം, പിരിമുറുക്കം, വിരസത എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. ഇത്തരം ആളുകൾ പരിഭ്രാന്തിയോ ഏകാന്തതയോ വിശപ്പോ തോന്നുന്ന സമയങ്ങളിലും നഖങ്ങൾ കടിക്കുന്ന ശീലം പ്രകടിപ്പിക്കും.
നഖം കടിക്കുന്നത് നിരവധി മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത് കൂടാതെ, നിരവധി അണുബാധകൾ ഉണ്ടാകുന്നതിനും സാധ്യതയുമുണ്ട്. ഈ ശീലം വയറുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. നഖത്തിലെ അണുക്കൾ മോണയിൽ കേടുപാടുകൾ ഉണ്ടാക്കുന്നു. കൂടാതെ പല്ലിലും വായയിലും അണുബാധ ഉണ്ടാകാനും കാരണമായേക്കാം. കൂടാതെ, നഖം കടിക്കുന്ന ശീലം ശരീരത്തിൽ ബാക്ടീരിയയുടെയും ഫംഗസിന്റെയും ആക്രമണം തീവ്രമാക്കുകയും ചെയ്യുന്നു.
എങ്ങനെ ഈ ശീലം ഒഴിവാക്കാം?
ഈ ശീലത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന നിരവധി മാർഗങ്ങളുണ്ട്. എപ്പോഴും നിങ്ങളുടെ നഖങ്ങൾ വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. ഇടക്കിടയ്ക്ക് കൈകൾ കഴുകി അണുവിമുക്തമാക്കുക. നഖങ്ങളിൽ മൗത്ത് ഗാർഡ് പുരട്ടുക. നഖങ്ങളിൽ മൂർച്ചയുള്ളതോ കയ്പുള്ളതോ ആയ എന്തെങ്കിലും ഇടുക. അല്ലെങ്കിൽ നെയിൽ പോളിഷോ കയ്പുള്ള എണ്ണയോ പുരട്ടിയാലും മതി. നഖം കടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നും വ്യക്തി ശുചിത്വത്തെ ബാധിക്കുമെന്നുമുള്ള ബോധം എപ്പോഴും മനസ്സിൽ ഉണ്ടായിരിക്കുക.
